കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പേടിയാണ്, എനിക്ക് സഹിക്കാൻ കഴിയുന്നില്ല'; അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ; ശബ്ദസന്ദേശം പുറത്ത്

Google Oneindia Malayalam News

കൊല്ലം: കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങൾ പുറത്ത്. ശാരീരികമായും മാനസികമായും വിസ്മയ പീഡനം നേരിട്ടു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വിസ്മയയുടെ ശബ്ദ സന്ദേശം ആണ് ഈ വിവരങ്ങൾ. ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയെ മര്‍ദിച്ചിരുന്നെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ ആണ് ഇതോടെ പുറത്തായത്. മർദ്ദനത്തിന് ഇരയായതായി കരഞ്ഞു കൊണ്ട് വിസ്മയ തന്റെ അച്ഛനോട് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് ഇത്.

ഇനി കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും വിസ്മയ തന്റ അച്ഛനോട് തുറന്നു പറയുന്നു.

1

വിസ്മയുടെ ശബ്ദ സന്ദേശ വാക്കുകൾ ; - 'എന്നെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട് പോകരുത്. അങ്ങനെ പോകുകയാണെങ്കില്‍ ഇനി ആരും എന്നെ കാണില്ല. എനിക്ക് വീട്ടിലേക്ക് വരണം. ഇവിടെ കഴിയണ്ട. ഞാൻ എന്തേലും ചെയ്യും. എന്നെ കൊണ്ട് ഇവിടെ പറ്റണില്ല. എനിക്ക് പേടിയാണ്. എന്നെ അടിക്കും. എന്നോട് ഇറങ്ങി പോകാനാണ് പറയുന്നത്'.... എന്നാൽ, കരയുന്ന വിസ്മയയോട് വീട്ടിൽ വന്നോളൂ എന്ന് അച്ഛന്‍ പറയുന്നുണ്ട്. ഇതെല്ലാം ദേഷ്യം വരുമ്പോള്‍ മാത്രം പറയുന്നതാണ്.

1500 കോടിയുടെ ഹെറോയിൻ വേട്ട, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മലയാളികളും പ്രതികൾ1500 കോടിയുടെ ഹെറോയിൻ വേട്ട, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മലയാളികളും പ്രതികൾ

2

എല്ലാവരും ഇങ്ങനെ ആണ്. അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശബ്ദ സന്ദേശത്തിലൂടെ അറിയാൻ കഴിയും. അതേസമയം, കേരളത്തെ ഒന്നടങ്കം വിറപ്പിച്ച വിസ്മയ കേസിൽ നാളെ കോടതി വിധി പറയാൻ ഇരിക്കവെയാണ് ഇപ്പോൾ ഇതാ നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. നാളെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പറയുക. കേസിൽ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി സ്ഥാനത്തുളളത്.

3

കഴിഞ്ഞ ജൂൺ 21 - നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു. ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സ്ത്രീധന പ്രശ്നം കൂടി ആയിരുന്നു ഇത്.

4

സംഭവം നടന്നതിന് പിന്നാലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ അറസ്റ്റ്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂ ട്രെൻഡിൽ കനിഹ; കൂളിംഗ് ഗ്ലാസും കിടിലൻ ലുക്കും; വൈറൽ ചിത്രം ഇതാ

5

വിസ്മയുടെ ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും രേഖകളാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ. എന്നാൽ, വിസ്മയ മരിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് കേസിലെ വിധി നാളെ വരുന്നത്.

5

അതേസമയം, കേസിലെ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരൺ കുമാറിന് മാതൃകപരമായ ശിക്ഷ കിട്ടുമെന്നാണ് വിസ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മകള്‍ മാനസിക വേദന അനുഭവിച്ചു. കേസിലെ സാക്ഷികള്‍ കൂറ് മാറിയത് കേസിനെ ബാധിക്കില്ല. സ്ത്രീധനത്തിന്റെ പേരിൽ തന്റെ മകളെ കിരൺ ഏറെ മര്‍ദ്ദിച്ചിരുന്നു. അയാൾ വിവാഹത്തിന് ശേഷവും സ്ത്രീധനമായി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വിസ്മയയുടെ അമ്മ വ്യക്തമാക്കുന്നു.

7

അതേസമയം, ഭർത്താവിന്റെ വീട്ടിൽ നിന്നും വിസ്മയക്ക് മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ ഉൾപ്പെടെ വിസ്മയുടെ അമ്മയുടെ ഫോണിൽ അയച്ചു കൊടുത്തിരുന്നു. ഈ മർദ്ദന വിവരം കിരൺ കുമാറിന്റെ സഹോദരിക്കും അറിയാം എന്നാണ് പുറത്തു വരുന്ന വിവരം.

English summary
vismaya death case: vismaya's Voice clips against her husband Kiran kumar are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X