Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്തിന് പകരം വയ്ക്കാൻ മറ്റൊരു തുറമുഖം ലോകത്തില്ല; പ്രത്യേകതകളും ചരിത്രവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാവുകയാണ്. രാജ്യത്തെ ആഴമേറിയ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ടും, ആദ്യ മർദർ പോർട്ടും എന്ന രീതിയിലാണ് വിഴിഞ്ഞം ലോക ശ്രദ്ധയാകർഷിക്കുന്നത്. മറ്റ് തുറമുഖങ്ങളിൽ നിന്ന വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്ന പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

25,000ത്തോളം കണ്ടെയ്നറുകൾ വഹിക്കാൻ പ്രപ്തിയുള്ള ഭീമൻ കപ്പലുകളെയാണ് മദർഷിപ്പുകൾ എന്ന് വിശേപ്പിക്കാറുള്ളത്. 350 മുതൽ 450 മീറ്റർ വരെ നീളവും 60 മുതൽ 70 മാറ്റർ വരെ വീതിയും വലിയൊരു ബഹുനിലക്കെട്ടിടത്തിന്റെ ഉയരവും ഉണ്ടാകും ഇത്തരം കപ്പലുകൾക്ക്. 16 മുതൽ 20 കിലോമീറ്റർ വരെ കടലിനടിയിലേക്ക് താഴ്ന്നിരിക്കുന്നതാകും ഇവ.

vizhnjam1

Twitter : Pinarayi Viajayan

ഇത്രയും വലിപ്പമുള്ളതുകൊണ്ട് തന്നെ വലിയ ആഴമുള്ള തുറമുഖങ്ങളിൽ മാത്രമെ മദർ ഷിപ്പുകൾ അടുപ്പിക്കാൻ സാധിക്കൂ. ഇവിടെയാണ് വിഴിഞ്ഞം ഏറെ പ്രസക്തമാകുന്നത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി തന്നെ 20-24 മീറ്റർ ആഴമുണ്ട്. ഇത്തരം ഭീമൻ മദർ ഷിപ്പുകളെത്തുന്ന തുറമുഖമായതിനാലാണ് വിഴിഞ്ഞത്തെ മദർ പോർട്ട് എന്ന് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ഇത്തരമൊരു തുറമുഖം വേറെയില്ല.

ഒരു തുറമുഖത്ത് നിന്ന് ചരക്കുമായി യാത്ര ആരംഭിക്കുന്ന കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് ഇടയ്ക്ക് മറ്റു കപ്പലുകളിലേക്ക് ചരക്ക് കൈമാറ്റം ചെയ്യേണ്ട സാഹചര്യമുണ്ടായേക്കാം. ഇത്തരത്തിൽ ചരക്ക് കൈമാറ്റത്തിന് സൗകര്യമുള്ള തുറമുഖങ്ങളെയാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന് പറയുന്നത്. നിലവിൽ കൊച്ചിയിൽ നിന്നു ദുബായിലേക്ക് എത്തിക്കേണ്ട ചരക്ക് ഇവിടെ നിന്ന് ചെറിയ കപ്പലുകളിൽ കോളംബോയിൽ എത്തിക്കും അവിടെ നിന്ന് മദർഷിപ്പുകളിലേക്ക് മാറ്റിയ ശേഷമാണ് അത് ദുബായിലേക്ക് പുറപ്പെടുക.

ഇന്ത്യയിൽ മദർ പോർട്ടുകളില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യാറുള്ളത്. എന്നാൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ ഈ മദർഷിപ്പുകൾക്ക് കൊളംബോയ്ക്കു പകരം വിഴിഞ്ഞത്ത് അടുക്കാം. ചെറുകപ്പലുകളിൽ ഇവിടെ ചരക്കെത്തിച്ച് വലിയ മദർഷിപ്പുകളിലേക്കു മാറ്റി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരും.

അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നു. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്കുള്ള അകലം 11 നോട്ടിക്കൽ മൈൽ മാത്രമാണ്. അതായത് ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു തുറമുഖം കൂടിയാണ് വിഴിഞ്ഞം.

നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്തിന് പ്രതിവർഷം 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാനാവുമെന്നാണ് അധികൃതർ അറിയിക്കുന്നത്. തുറമുഖത്തിൽ നടക്കുന്ന ഓപ്പറേഷനുകളുടെ കാര്യത്തിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതകും ഇതോടെ വിഴിഞ്ഞം.

വിഴിഞ്ഞം - ചരിത്രം

പ്രകൃദത്തമായി തന്നെ തുറമുഖത്തിന് അനുയോ​ജ്യമായ സ്ഥലമാണിവിടം. ആയ് രാജാക്കന്മാരുടെ തുറമുഖനഗരമായിരുന്നു വിഴിഞ്ഞമെന്നും പിന്നീടിത് ചോള രാജാക്കന്മാരുടെ കൈവശമെത്തിയെന്നും വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ദക്ഷിണ ഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ ഇത് പോലുള്ള ഒരു തുറമുഖം അവിഭാജ്യഘടകമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രദേശങ്ങൾക്കായി രാജക്കൻമാർ ഏറ്റുമുട്ടിയിരുന്നു. ഡച്ചുകാരാണ്‌ ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ൽ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി.

1981 ൽ കെ കരുണാകരൻ നേമത്ത് സ്ഥാനാർത്ഥിയായി വന്നപ്പോൾ വിഴിഞ്ഞം കയറ്റിറക്കു തുറമുഖവും മത്സ്യ ബന്ധന തുറമുഖവും വാഗ്ദാനം ചെയ്തിരുന്നു. കരുണാകരൻ 1986 ൽ ഇതിനെപ്പറ്റി പഠിക്കാൻ ഡോ . ബാബുപോൾ (അന്നത്തെ പോർട്ട് ട്രസ്റ്റ് ചെയർമാൻ) , കൊച്ചി ഷിപ്യാർഡ് സി എം ഡി ജയചന്ദ്രൻ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ മത്സ്യബന്ധന തുറമുഖം കൂടിയാണ് വിഴിഞ്ഞം. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+