കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം സമരത്തില്‍ അദാനിക്ക് പ്രതിദിനം നഷ്ടം 2 കോടി, ആകെ നഷ്ടം 220 കോടി!! സമരക്കാരില്‍ നിന്ന് ഈടാക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലം അദാനി പോര്‍ട്‌സിനുണ്ടായത് 220 കോടി രൂപയുടെ നഷ്ടം. 140 ദിവസമായിരുന്നു വിഴിഞ്ഞം സമരം എങ്കിലും തുറമുഖ നിര്‍മാണം തടസപ്പെടുത്തിയുള്ള സമരം 110 ദിവസമാണ് ഉണ്ടായിരുന്നത്. ഓരോ ദിവസത്തേയും നഷ്ടം 2 കോടി എന്ന നിലയില്‍ കണക്കാക്കിയാണ് സമര കാലയളവില്‍ 220 കോടി രൂപ നഷ്ടമുണ്ടായി എന്ന് അദാനി പോര്‍ട്‌സ് പറയുന്നത്.

അതേസമയം ഓരോ ഇനത്തിലും കൃത്യമായി എത്ര രൂപയുടെ നഷ്ടം ഉണ്ടായി എന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടം സര്‍ക്കാര്‍ സമരക്കാരില്‍ നിന്ന് ഈടാക്കില്ല. സമരം അവസാനിച്ച സ്ഥിതിക്ക് ഇനി പ്രകോപിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.

1

അതേസമയം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് അദാനി പോര്‍ട്ട്‌സുമായി ചില വിട്ടുവീഴ്ചകള്‍ വേണ്ടി വന്നേക്കാം. 2015 ഓഗസ്റ്റില്‍ തുടങ്ങിയ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടം കരാര്‍ പ്രകാരം 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാകേണ്ടതായിരുന്നു. നിര്‍മാണ കാലാവധി കഴിഞ്ഞാല്‍ ആദ്യം 3 മാസവും പിന്നീട് പിഴയോടു കൂടി 6 മാസവും നീട്ടിക്കൊടുക്കാം എന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

2

ഓരോ ദിവസവും 12 ലക്ഷം രൂപ എന്ന നിലക്കാണ് 6 മാസത്തേക്ക് കമ്പനി പിഴയായി നല്‍കേണ്ടിയിരുന്നത്. ഇത് പ്രകാരം ചൊവ്വാഴ്ച വരെ ഏതാണ്ട് 28 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് അദാനി പോര്‍ട്‌സ് നല്‍കേണ്ടിതാണ്. ഇതിന് പുറമെ പലിശയും ഈടക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഹിമാചലില്‍ തൂക്കുസഭ വന്നാലും നേട്ടം ബിജെപിക്ക്; 'ചാക്കിട്ട് പിടുത്തം' തുണയാകും, മുന്‍കാല 'ചരിത്രം' അനുകൂലംഹിമാചലില്‍ തൂക്കുസഭ വന്നാലും നേട്ടം ബിജെപിക്ക്; 'ചാക്കിട്ട് പിടുത്തം' തുണയാകും, മുന്‍കാല 'ചരിത്രം' അനുകൂലം

3

അതേസമയം സമരത്തിന്റെ പേരിലുള്ള നഷ്ടപരിഹാരമായി 220 കോടി രൂപ അദാനി ചോദിക്കുമ്പോള്‍ 30 കോടിക്ക് വേണ്ടി സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. ഇതിനിടെ 2018 ലെ ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 16 മാസം കൂടുതലായി ചോദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് അനുവദിച്ചില്ല.

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

4

അതേസമയം േെകാവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടപ്പോള്‍ 34 ദിവസം അധികമായി നല്‍കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ 2024 ഡിസംബര്‍ 3 ന് അകം ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാം എന്നാണ് കമ്പനി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 2023 സെപ്റ്റംബറില്‍ കപ്പല്‍ എത്തിക്കാം എന്ന ഉറപ്പും അദാനി നല്‍കിയിട്ടുണ്ട്.

English summary
Vizhinjam Port: Adani Group losses per day 2 crore in strike days, total 220 crore losses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X