Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുകേഷിന് ഒരു നീതി ഷൈന്‍ ടോം ചാക്കോക്ക് മറ്റൊരു നീതി; ആറാട്ടണ്ണനെ മാത്രമല്ല ജയിലില്‍ പിടിച്ചിടേണ്ടത്'

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ ആറാട്ടണ്ണന്‍ എന്ന പേരില്‍ പ്രശസ്തനായ സന്തോഷ് വര്‍ക്കി സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ജയിലില്‍. ഭാഗ്യലക്ഷ്മി, ഉഷ ഹസീന അടക്കമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ പരാതിയിലാണ് സന്തോഷ് വര്‍ക്കിക്കെതിരേ പൊലീസ് കേസെടുത്തത്. എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സന്തോഷ് വര്‍ക്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

സ്ത്രീകള്‍ക്കെതിരേ നിരന്തരം അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നതിന് നേരത്തെ തന്നെ ഇയാള്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. നിത്യ മേനോന്‍ ഉള്‍പ്പെടെ പല നടിമാരെയും പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതിന് ഇയാള്‍ പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. സിനിമാ നടികള്‍ മോശക്കാരാണെന്ന തരത്തില്‍ വീഡിയോകള്‍ ഇടുന്നതും ഇയാളുടെ പതിവായിരുന്നു. പേരെടുത്ത് പറഞ്ഞാണ് പല നടീ നടന്മാരെയും അധിക്ഷേപിച്ചിരുന്നത്. പലപ്പോഴും നടിമാര്‍ പരാതിപ്പെടാതിരുന്നതാണ് ഇയാള്‍ ഇത്തരം വീഡിയോകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ കാരണം.

Santhosh Varkey

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് ആറാട്ടണ്ണനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സന്തോഷ് വര്‍ക്കി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് സന്തോഷ് വര്‍ക്കിയുടെ അഭിഭാഷകന്‍ അറിയിച്ചു.

സിനിമാ നിരൂപണത്തിന്റെ പേരില്‍ നടീ-നടന്മാര്‍ക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ ഒരിക്കല്‍ പാലാരിവട്ടം പൊലീസ് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. അന്ന് നടന്‍ ബാലയാണ് പരാതി നല്‍കിയത്. മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസ് എടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

അടുത്തിടെ മമ്മൂട്ടി നായകനായ ബസൂക്ക ചിത്രത്തില്‍ ഇയാള്‍ അഭിനയിച്ചിരുന്നു. ഈ പേരും പറഞ്ഞ് നടിമാരുടെ പിന്നാലെ നടക്കാറുണ്ടായിരുന്നു. കൊച്ചിയിലെ വനിത-വിനീതാ തിയറ്ററില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറാട്ടണ്ണനെ ഇറക്കിവിട്ടിരുന്നു.

ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ ഡിവൈഎസ്പിക്കാണ് ഉഷ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശങ്ങളെന്ന് പരാതിയില്‍ ഉഷ ചൂണ്ടിക്കാട്ടി. ഒരു നടി എന്ന നിലയില്‍ തനിക്ക് മാനസിക വിഷമം ഉണ്ടായെന്നും അവര്‍ പറയുന്നു. സന്തോഷ് വര്‍ക്കിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മൂന്നു പേരും പരാതിയില്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റുണ്ടായത്.

അതേസമയം, ആറാട്ടണ്ണന്റെ അറസ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലര്‍ ആറാട്ടണ്ണനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ശരിവയ്ക്കുമ്പോള്‍ ചിലര്‍ വിഐപികള്‍ക്ക് ഒരു നീതി ആറാട്ടണ്ണനെയും വിനായകനെയും പോലുള്ളവര്‍ക്ക് മറ്റൊരു നീതി എന്ന് രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അലന്‍ ജോസ് പെരേരയെ പോലുള്ളവരെയും അറസ്റ്റ് ചെയ്ത അകത്തിടണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. അടുത്തിടെയുണ്ടായ ഷൈന്‍ ടോം ചാക്കോ സംഭവവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

'സിനിമാ സൈറ്റില്‍ മയക്കുമരുന്നും കഴിച്ച് കൂട്ടത്തിലുള്ളവരെ അപമാനിച്ചവര്‍ക്ക് എതിരെ പരാതി വന്നിട്ടും പൊലീസിന്റെ കണ്ണ് വെട്ടിച്ച് മതില്‍ ചാടി ഓടിയിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍
അവരുടെ സമയവും കാലവും നോട്ടിസ് കൊണ്ട് കൊടുത്ത് ഹാജരാകാന്‍ പറഞ്ഞ കേരളാ പൊലീസ് ഈ പാവപ്പെട്ടവനെ അറസ്റ്റ് ചെയ്യാന്‍ ധൃതി കാണിച്ച പൊലീസിന്റെ നല്ല മനസ്സ് ആരും കാണാതെ പോകരുത്' എന്നാണ് ഒരു കമന്റ്.

സന്തോഷ് വര്‍ക്കിയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ..
ആളും തരവും കണ്ട രീതിയിലാണ് കേരളത്തില്‍ നിയമത്തിന്റെ പോക്ക് .. മുകേഷിന് ഒരു നീതി ഷൈന്‍ ടോം ചാക്കോയ്ക്ക് മറ്റൊരു നീതി, വിനായകന് പ്രത്യേകതരം നീതി ... അങ്ങനെ പോകുന്നു നിയമങ്ങള്‍ .... എന്നാണ് സന്തോഷ് വര്‍ക്കിയുടെ അറസ്റ്റ് വാര്‍ത്തയ്ക്ക് താഴെ മറ്റൊരാള്‍ കമന്റിട്ടത്.

അതിനിടെ, അറസ്റ്റിലായ സന്താഷ് വര്‍ക്കിയെ കാണാന്‍ അലന്‍ ജോസ് പെരേര പൊലീസ് സ്‌റ്റേഷനിലെത്തിയ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂളിങ് ഗ്ലാസും വച്ച് കരയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. പഞ്ചാബി ഹൗസ് സിനിമയില്‍ കൊച്ചിന്‍ ഹനീഫ കരയുന്നതിനോടാണ് പലരും അലന്‍ ജോസ് പെരേരയുടെ കരച്ചിലിനെ ഉപമിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+