'പബ്ബുകള്‍ക്ക് അനുബന്ധമായി ഡാന്‍സ് ബാറുകളും ഉണ്ടാകും', പിണറായി സർക്കാരിനെതിരെ സുധീരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. പബ്ബ് വേണം എന്നുളള ആവശ്യം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഐടി മേഖലയില്‍ നിന്നും ഉയര്‍ന്നിരുന്നു. കേരളത്തെ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ഇടത് സർക്കാർ എന്ന് വിഎം സുധീരൻ കുറ്റപ്പെടുത്തി.
വിഎം സുധീരന്റെ പ്രതികരണം ഇങ്ങനെ: '' ''കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ഇടതുമുന്നണി സര്‍ക്കാറിന്റെ പ്രഥമവും പ്രധാനവുമായ അജണ്ടയെന്ന് വ്യക്തമാക്കുന്നതാണ് ഐ.ടി. മേഖലയ്ക്കായി പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായിട്ടുള്ള ബഹു.മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഈ മേഖലയില്‍ ഇതെല്ലാം ഇല്ലെന്നുള്ളത് ഒരുകുറവായി വരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തെറ്റായ ഈ നീക്കം. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ പരിഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിലാണെന്ന അതിഗുരുതരമായ ആക്ഷേപം നിലനില്‍ക്കെയാണ് ഐ.ടി.മേഖലയിലേയ്ക്കുകൂടി ഇതെല്ലാം വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നത്.
കല്യാണം അടിച്ച് പൊളിച്ച് ആഘോഷമാക്കി റബേക്ക, ചിത്രങ്ങൾ കാണാം

സ്വാഭാവികമായും പബ്ബുകള്‍ക്ക് അനുബന്ധമായി ഡാന്‍സ് ബാറുകളും ഉണ്ടാകും. പബ്ബുകളും തുടര്‍ന്നുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെപേരില് അധികാരത്തില്‍ വന്ന ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണ്. മുതലാളിത്ത രാജ്യങ്ങളിലെ സാമൂഹ്യ അരാജക അവസ്ഥയിലേയ്ക്ക് കേരളത്തെയും എത്തിക്കാന്‍ വെമ്പല്‍കൊള്ളുന്ന മുഖ്യമന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും ഇത്തരത്തിലുള്ള ഗൂഢപദ്ധതികള്‍ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഐ.ടി.മേഖലയ്ക്കും വിനാശകരമായിരിക്കുമെന്നതില്‍ സംശയമില്ല.
ജോലിസ്ഥലത്ത് മദ്യശാലകളുടെയും പബ്ബുകളുടെയും സാന്നിദ്ധ്യം കമ്പിനികള്‍ക്കും ഐ.ടി.പ്രൊഫഷണലുകളുള്പ്പെടെ ജോലിക്കാര്‍ക്കും അങ്ങേയറ്റം ദോഷകരമായിരിക്കുമെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ജോലിയില്‍ നിന്നും ഇടയ്ക്കിടെ വിട്ടുനില്‍ക്കുന്നശീലം (Absenteeism), തൊഴിലിനെ ബാധിക്കുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങള്‍, ഉല്‍പ്പാദനക്ഷമതയിലെ മാന്ദ്യം, പരസ്പരമുള്ള സഹകരണമില്ലായ്മ, ഏറ്റെടുക്കുന്ന ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ, ജോലിക്കിടയില്‍ ഉറങ്ങുന്ന സ്ഥിതി, ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മാനസികനില, മേലധികാരികളും സഹപ്രവര്‍ത്തകരുമായിട്ടുള്ള സംഘര്‍ഷങ്ങള്‍, അപ്രതീക്ഷിത അപകടങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളിലേയ്ക്ക് ഐ.ടി. സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള പബ്ബുകളും മദ്യശാലകളും വഴിയൊരുക്കും. ഇതെല്ലാം ബന്ധപ്പെട്ട് നിരവധി ആധികാരിക പഠനങ്ങള്‍ തന്നെയുണ്ട്.
ചുമ്മാ തീ... സൂപ്പർ കൂൾ ലുക്കിൽ റിമ കല്ലിങ്കൽ, ചിത്രങ്ങൾ കാണാം
ഐ.ടി.മേഖലയ്ക്കു തന്നെ വന്‍തിരിച്ചടിയാകുന്ന വിവേകശൂന്യമായ ഈ നീക്കം ആപല്‍ക്കരമാണ്. തന്നെയുമല്ല തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍
''മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക'' എന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന മുഖ്യമന്ത്രിയും കൂട്ടരുമാണ് ഇടതു മുന്നണി അധികാരത്തില്‍ വന്നതിനുശേഷം വ്യാപകമായി നടന്നുവരുന്ന 'മദ്യവല്‍ക്കരണ'ത്തിനുപുറമെ ഇനി പബ്ബുകളും വൈന്‍ പാര്ലറുകളം ഐ.ടി.മേഖലകളില്‍ തുടങ്ങുന്നതിന് മുന്നോട്ടുവന്നിട്ടുള്ളത്.
ഇത് ഏറ്റവും വലിയ ജനവഞ്ചനയാണ്. ഭരണനേതൃത്വം അനുവര്‍ത്തിച്ചുവരുന്ന നയങ്ങളിലെയും നടപടികളിലെയും കാപട്യം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്നാണ് ഇതിലൂടെയെല്ലാം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നത്. മദ്യലഭ്യത ഇല്ലാതാക്കുകയാണ് മദ്യാസക്തിയില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് അനിവാര്യമായിട്ടുള്ളതെന്ന അടിസ്ഥാന തത്വം അവഗണിച്ചുകൊണ്ടും സ്വന്തം പ്രകടന പത്രികയിലെ വാഗ്ദാനത്തെ തള്ളിപ്പറഞ്ഞുകൊണ്ടും കേരളത്തിന്റെ സാമൂഹ്യസ്ഥിതിയെ അതിഗുരുതരമായ ദുരവസ്ഥയിലേയ്ക്ക് തള്ളിവിടുകയും ഐ.ടി.മേഖലയിലും അരാജകാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ജനദ്രോഹ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ''.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications