കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് വിഹിതം കുറഞ്ഞിട്ടും 23 സീറ്റുകള്‍ വര്‍ധിപ്പിച്ച ഇടത്; കൂപ്പ് കുത്തിയ യുഡിഎഫ്; ഇത്തവണയെന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അതി ശക്തമായ പോളിങ്ങളാണ് പല മണ്ഡലങ്ങളിലും രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം കേരളം മറികടക്കുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇടതുമുന്നണി വലിയ വിജയം നേടിയ 2016 ലെ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം വോട്ടായിരുന്നു സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയത്. 2011 ല്‍ ഇത് 75.12 ശതമാനമായിരുന്നു. ജില്ലകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 2016 ല്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയില്‍. 81.89 ശതമാനായിരുന്നു ജില്ലയിലെ പോളിങ്. കണ്ണൂരിലും പോളിങ് ശതമാനം 80 (80.63) കടന്നു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

മികച്ച പോളിങ്

മികച്ച പോളിങ്


പത്തനംതിട്ടയിലായിരുന്നു കഴിഞ്ഞ തവണ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 71.66 ശതമാനം മാത്രമായിരുന്നു പത്തനംതിട്ടയിലെ പോളിങ്. തിരുവനന്തപുരത്തും പോളിങ് ശതമാനം (72.53) വളരെ കുറഞ്ഞു. എന്നാല്‍ ഇത്തവണ എല്ലാ ജില്ലയില്‍ നിന്നും മികച്ച റിപ്പോര്‍ട്ടാണ് തുടക്കത്തില്‍ തന്നെ ലഭിക്കുന്നത്. ഇതോടെ കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം മറികടക്കുമെന്നാണ് പ്രതീക്ഷ.

ആര്‍ക്ക് അനുകൂലം

ആര്‍ക്ക് അനുകൂലം

പോളിങ് ശതമാനം വര്‍ധിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് നേതാക്കളുടെയെല്ലാം അവകാശവാദം. പോളിങ് ശതമാനം കുടിയാല്‍ യുഡിഎഫിന് അനുകൂലം, കുറഞ്ഞാല്‍ എല്‍ഡിഎഫിന് അനുകൂലം എന്നൊരു പൊതു ധാരണ മുന്‍കാലങ്ങളില്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍ ഇതിന് വ്യത്യസ്തമായ വിധിയെഴുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്.

ഇടതുമുന്നണി അധികാരത്തില്‍

ഇടതുമുന്നണി അധികാരത്തില്‍

77.35 ശതമാനം പോളിങ് രേഖപ്പെടുത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തില്‍ എത്തുകയായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 43.48 ശതമാനമായിരുന്നു 2016 ല്‍ എല്‍ഡിഎഫ് സ്വന്തമാക്കിയത്. 2011 ല്‍ എല്‍ഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കിലും 43.63 ശതമാനം വോട്ടുകള്‍ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

വോട്ട് വിഹിതം കുറഞ്ഞിട്ടും

വോട്ട് വിഹിതം കുറഞ്ഞിട്ടും

വോട്ട് വിഹിതം കാര്യത്തില്‍ 2011 ലേതിനേക്കാള്‍ നേരിയ ഇടിവുണ്ടായിട്ടും സീറ്റുകളുടെ എണ്ണം 68 ല്‍ നിന്നും 91 ലേക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 38.81 ശതമാനം വോട്ടായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2011 ല്‍ ലഭിച്ചതില്‍ നിന്നും കുറഞ്ഞത് 7 ശതമാനത്തോളം വോട്ടുകള്‍. 2011 ല്‍ 72 സീറ്റുകള്‍ അധികാരത്തിലെത്തുമ്പോള്‍ 45.83 ശതമാനം വോട്ടായിരുന്നു യുഡിഎഫിന് ലഭിച്ചത്.

ബിജെപിക്ക്

ബിജെപിക്ക്

കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി വോട്ടിങ് ശതമാനത്തിലും വലിയ മുന്നേറ്റം കാഴ്ചവെച്ചു. നേമത്ത് വിജയിച്ച ബിജെപിക്ക് സംസ്ഥാനത്ത് നിന്ന് ആകെ 14.96 ശതമാനം വോട്ടായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേവലം 6.06 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്.

ഇടതിലെ വിജയം

ഇടതിലെ വിജയം

കഴിഞ്ഞതവണ 90 സീറ്റില്‍ മത്സരിച്ച സിപിഎം 58 സീറ്റില്‍ വിജയിച്ചപ്പോള്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ 19 സീറ്റിലും വിജയിച്ചു. അഞ്ച് സീറ്റില്‍ മത്സരിച്ച ജെഡിഎസ് 3 സീറ്റിലും നാലിടത്ത് മത്സരിച്ച എന്‍സിപി രണ്ട് സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം , നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നിവര്‍ ഓരോ സീറ്റിലും ഇടതുമുന്നണിയില്‍ വിജയിച്ചു. അഞ്ചിടത്ത് വിജയം ഇടതുമുന്നണി പിന്തുണച്ച് സ്വതന്ത്രര്‍ക്കായിരുന്നു.

യുഡിഎഫില്‍

യുഡിഎഫില്‍

യുഡിഎഫില്‍ 82 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗിന് 18 സീറ്റില്‍ വിജയിക്കാനും സാധിച്ചു. 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ആറ് സീറ്റിലും വിജയിക്കാന്‍ സാധിച്ചു, കേരള കോണ്‍ഗ്രസ് ജേക്കബ് ഒരു സീറ്റില്‍ വിജയിച്ചു. ജെഡിയും ഏഴ് സീറ്റിലും ആര്‍എസ്പി അഞ്ച് സീറ്റിലും മത്സരിച്ചിരുന്നെങ്കിലും ഒരിടത്തും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ പൊറുക്കില്ല

English summary
Vote share got by LDF, UDF and NDA in the 2016 Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X