വോട്ട് ചെയ്ത നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: വോട്ട് ചെയ്ത മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. സംസ്ഥാനത്ത് പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ചു. പേരാമ്പ്രയില്‍ കൈതാംപൊയില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് രാവിലെ മരിച്ചത്. ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ പുറ്റടി 149ാം ബൂത്തിലാണ് രണ്ടാമത്തെയാള്‍ മരിച്ചത്. രാമകൃഷ്ണന്‍ (50) എന്നയാളാണ് വോട്ട് ചെയ്ത് പുറത്തിറങ്ങിയയുടന്‍ കുഴഞ്ഞുവീണു മരിച്ചത്. കൂത്തുപറമ്പില്‍ പുല്ലൂക്കരയില്‍ ബാലന്‍ എന്ന വോട്ടറും കുഴഞ്ഞുവീണ് മരിച്ചു.
ആലപ്പുഴയിലെ അരൂരിലും വോട്ടു ചെയ്തിറങ്ങിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കുത്തിയതോട് സ്വദേശിനി കോമളയാണ് മരിച്ചത്. അതേസമയം രാവിലെ ഏഴ് മണിക്ക് തന്നെ പതിനാലാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ചിലയിടങ്ങളില്‍ മഴ പെയ്തിരുന്നെങ്കിലും അതെല്ലാം അവഗണിച്ചെത്തിയ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിങ് ബൂത്തിന് മുന്നില്‍ കാണാന്‍ കഴിയുന്നത്.

140 നിയോജക മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2.60 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം നിരവേറ്റാന്‍ പോളിങ് ബൂത്തില്‍ എത്തുക. ഭരണം തുടരുമെന്ന് യുഡിഎഫും പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫും അപകാശപ്പെടുന്നുണ്ട്. അക്കൗണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിജെപി.
പിണറായി വിജയന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പികെ കുഞ്ഞാലികുട്ടി, കെ ബാബു, ഷിബു ബേബി ജോണ്‍ എന്നിവര്‍ രാവിലെ തന്നെ അവരുടെ സമ്മതിദാനവകാശം നിറവേറ്റി. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായെങ്കിലും വേഗം തന്നെ പരിഹരിക്കാനായി.












Click it and Unblock the Notifications