കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ സിപിഎമ്മിനെതിരാണ് വിഎസ്! സബ്കളക്ടര്‍ക്ക് പിന്തുണ! പിണറായി വിയര്‍ക്കും?

മൂന്നാറിലെ മുഴുവന്‍ കൈയ്യേങ്ങളും പൊളിച്ച് നീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നു വിഎസ് വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം മൂന്നാര്‍ കൈയ്യേറ്റം വീണ്ടും ശക്തമാകുമ്പോള്‍ സിപിഎമ്മിനെതിരായ നിലപാടിമായി ഭരണ പരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. മൂന്നാറിലെ മുഴുവന്‍ കൈയ്യേങ്ങളും പൊളിച്ച് നീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നു വിഎസ് വ്യക്തമാക്കി.

സബ് കളക്ടര്‍ക്കെതിരെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം സമരം നടത്തുന്നതിനിടെയാണ് വിഎസ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കാന്‍ നടപടി എടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.

 സബ്കളക്ടര്‍ക്ക് പിന്തുണ

സബ്കളക്ടര്‍ക്ക് പിന്തുണ

മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും പൊളിച്ച് നീക്കണമെന്നാണ് വിഎസ് അച്യുതാനന്ദന്റെ ആവശ്യം. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ തൃപ്തികരമാണെന്നും വിഎസ് വ്യക്തമാക്കി. സബ്കളക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്. കളക്ടറുടേത് ജനവിരുദ്ധ നടപടിയാണെന്നാണ് ആരോപണം. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാട് തള്ളുന്ന തരത്തിലാണ് വിഎസിന്റെ മറുപടി.

 നടപടി

നടപടി

നേരത്തേ വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിരുന്നു. സുരേഷ് കുമാര്‍, ഋഷിരാജ് സിങ്, രാജു നാരായണ സ്വാമി എന്നീ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചുമതല. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

 മന്ത്രിക്ക് വിമര്‍ശനം

മന്ത്രിക്ക് വിമര്‍ശനം

മൂന്നാര്‍ കൈയ്യേറ്റത്തില്‍ വിഎസിനു പുറമെ സിപിഐയും സിപിഎമ്മിനെതിരാണ്. സബ്കളക്ടറെ മാറ്റില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരാണ് ഉദ്യോഗസ്്ഥരെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിയെ ബുദ്ധിയില്ലാത്തവനെന്ന് എസ് രാജേന്ദ്രന്‍ പരിഹസിച്ചതോടെ സിപിഐ മുഖപത്രമായ ജനയുഗം പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

 രാജേന്ദ്രനും കൈയ്യേറി

രാജേന്ദ്രനും കൈയ്യേറി

മൂന്നാറില്‍ സിപിഎം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. മൂന്നാര്‍ ടൗണിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ കൈയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ഭൂമിയാണ് കൈയ്യേറിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംഎല്‍എ രാജേന്ദ്രനും ഭൂമി കൈയ്യേറിയതായി ആരോപണം ഉണ്ട്.

English summary
vs achuthanandan says about munnar land acquisition, support sub collector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X