കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: പാര്‍ട്ടിയെ തള്ളി വിഎസ്, പരാതിയുമായി കേന്ദ്രത്തിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വിവാദത്തില്‍ സിബിഐ അന്വേഷണം വേണം എന്ന വിഎസിന്റെ ആവശ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയിരുന്നു.

അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും അത് മുതലെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുളളതെന്ന് വിഎസ് വിമര്‍ശിക്കുന്നു. വിഷയത്തില്‍ തനിക്കുള്ള വിയോജിപ്പ് അടുത്ത ദിവസം തന്നെ വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കും എന്നാണ് വിവരം.

VS Achuthanandan

കേരളത്തിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ടെന്നാണ് വിവരം.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വിഎസ് അച്യുതാനന്ദന്‍ പിന്നീട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതോടെ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് രംഗത്തെത്തി.

ഇതോടെ പാര്‍ട്ടിക്കുള്ളിലും വിവാദം തുടങ്ങി. വിജിലന്‍സ് അന്വേഷണം മതിയെന്ന നിലപാടുമായി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ഒടുവിലാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിച്ചത്. യോഗത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകത വിഎസ് ശക്തിയുക്തം വിശദീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തേയും സിബിഐ അന്വേഷണത്തേയും തള്ളി കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആണ് പാര്‍ട്ടി ആവശ്യപ്പെട്ടത്.

English summary
VS Achuthanandan against CPM state leadership in Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X