Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരം മുതലാക്കി വിഎസ്, അഴിമതിക്കാര്‍ക്കെതിരേ നടപടി വേണം

തിരുവനന്തപുരം : കിട്ടിയ അവസരം നമ്മുടെ പ്രതിപക്ഷ നേതാവ് ശരിക്കും വിനിയോഗിച്ചു എന്ന് പറയാതെ പയ്യ. ആര്‍ക്കെതിരേ അഴിമതിയാരോപണം ഉയര്‍ന്നാലും നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം വേണമെന്നും കെഎം മാണിയുടെയും കെ ബാബുവിന്റെയും കാര്യത്തില്‍ ഇതുതന്നെയാണ് നടക്കുന്നതെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

vs-achuthanandan-.jpg -Properties

സുന്ദരമൂര്‍ത്തി സിബിഐയിലും കോടതിയിലും നല്‍കിയ രഹസ്യമൊഴിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെതിരേ പരാമര്‍ശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വി.എസ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് മന്ത്രിയായിരുന്ന എളമരം കരീം കൈക്കൂലി വാങ്ങിച്ചെന്ന് മലബാര്‍ സിമെന്റ്‌സ് മുന്‍ എംഡി സുന്ദരമൂര്‍ത്തി കഴിഞ്ഞ ദിവസം കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. വിഎം രാധാകൃഷ്ണന്‍ എളമരം കരീമിന് കൈക്കൂലി നല്‍കിയതെന്നാണ് സുന്ദരമൂര്‍ത്തിയുടെ മൊഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+