ചതി, കൊടുംചതി? ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന് പത്തുമാസമായി ശമ്പളമില്ല!!!

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദനും, അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കും ഇതുവരെ ശമ്പളം നല്‍കി തുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് പത്ത് മാസം പിന്നിടുമ്പോഴാണ് വിഎസിന് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ലെന്ന കാര്യം വ്യക്തമായത്. ഒരേസമയം നിയമസഭാംഗവും, ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായതിനാല്‍ ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍...

ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍...

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം മുതിര്‍ന്ന നേതാവായ വിഎസിന് എന്തുസ്ഥാനം നല്‍കുമെന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ ധാരണയാകുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് 2016 ഓഗസ്റ്റില്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

മൂന്നാം കമ്മീഷന്‍ 1997ല്‍...

മൂന്നാം കമ്മീഷന്‍ 1997ല്‍...

1957ല്‍ ആണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ആദ്യമായി രൂപവത്കരിക്കപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു ഇതിന്റെ അധ്യക്ഷന്‍. പീന്നീട് 1965ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്ന കാലത്ത് എം. കെ. വെള്ളോടി അധ്യക്ഷനായി രണ്ടാം ഭരണപരിഷ്‌കരണ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടു. 1997ല്‍ നിലവില്‍വന്ന മൂന്നാം ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ ഇ. കെ. നായനാര്‍ ആയിരുന്നു.

ചോദ്യമുന്നയിച്ചത് റോജി എം ജോണ്‍...

ചോദ്യമുന്നയിച്ചത് റോജി എം ജോണ്‍...

ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശമ്പള വിവരങ്ങളെ സംബന്ധിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണാണ് നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. എന്നാല്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മറ്റു അംഗങ്ങള്‍ക്കും ഇതുവരെ ശമ്പളം നല്‍കി തുടങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

പരിശോധിച്ച് വരുന്നു...

പരിശോധിച്ച് വരുന്നു...

ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ആനുകൂല്യങ്ങള്‍ എത്രയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

English summary
VS Achuthanandan has no salary as commission chairman.
Please Wait while comments are loading...