വെള്ളാപ്പള്ളിയെ കണ്ടാല്‍ ഷൈലോക്ക് എഴുന്നേറ്റ് നിന്ന് തൊഴുത് പോകുമെന്ന് വിഎസ്
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കൊള്ളപ്പലിശക്കാരനായ ഷൈലോക്കിനെ പോലെയാണ് വെള്ളാപ്പള്ളിയെന്ന് വിഎസ് പറഞ്ഞു. വെള്ളാപ്പള്ളിയെ കണ്ടാല്‍ ഷൈലോക്ക് എഴുനേറ്റ് നിന്ന് തൊഴുമെന്നും വിഎസ് പരിഹസിച്ചു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പിലൂടെ എസ്എന്‍ഡിപിയിലെ പാവപ്പെട്ട വനിതകളെ വെള്ളാപ്പള്ളി വഞ്ചിച്ചുവെന്നും വിഎസ് ആരോപിച്ചു. കുറഞ്ഞ പലിശയ്ക്ക് പണമെടുത്ത് കൂടിയ പലിശയ്ക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു വെള്ളാപ്പള്ളിയെന്ന് വിഎസ് ആരോപിച്ചു.

രണ്ട് ശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ 12 ശതമാനം പലിശയ്ക്കാണ് വിതരണം ചെയ്തത് . 15 കോടിയുടെ പത്ത് ശതമാനം മാത്രമാണ് വായ്പ നല്‍തിയത്. എസ്എന്‍ ട്രസ്റ്റിന്റേയും യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനം നടത്തിയത് വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴ വാങ്ങിയെന്ന് വിഎസ് ആരോപിച്ചു. കോഴ വാങ്ങി നടത്തിയ നിയമനങ്ങള്‍ക്ക് പൊതു ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് കൊണ്ട് കോഴ കണക്ക് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിഎസ് പറഞ്ഞു .












Click it and Unblock the Notifications