കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ങിണിക്കുട്ടന്‍, പൊന്നിന്‍ കുടം... വിഎസ് റോക്ക്‌സ് എഗെയ്ന്‍!!!

Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റൈ പദപ്രയോഗങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് എതിരാളികളെ അടിച്ചിരുത്താന്‍ പോന്ന കൂര്‍ത്ത ശരങ്ങളും ആയിട്ടുണ്ട്.

പണ്ട് മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ത്ഥി ലതി സുഭാഷിനെതിരേയും സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സിന്ധു ജോയിയേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ അടിച്ചിരുത്തിയ വിഎസിന്റെ പ്രയോഗങ്ങള്‍ ആരും മറന്നുകാണില്ല.

എന്നാല്‍ ഇപ്പോഴിതാ, തിളച്ചുമറിയുന്ന കേരള രാഷ്ട്രീയത്തില്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും പുതിയ പദ പ്രയോഗങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുന്നു. കിങ്ങിണിക്കുട്ടനും പൊന്നിന്‍കുടവും!!!

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തുടങ്ങി

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തുടങ്ങി

കഴിഞ്ഞ ദിവസം നിയമസഭ ചേര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആയിരുന്നു വിഎസിന്റെ തുടക്കം. സരിതയെ ഉമ്മന്‍ ചാണ്ടി നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നായിരുന്നു വിഎസിന്റെ പ്രയോഗം.

കിങ്ങിണിക്കുട്ടന്‍

കിങ്ങിണിക്കുട്ടന്‍

മുന്‍ മന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനും കെ കരുണാകരന്റെ മകനും ആയ കെ മുരളീധരനാണ് പിന്നീട് വിഎസിന്റെ പരിഹാസത്തിന് ഇരയായത്. കിങ്ങിണിക്കുട്ടന്‍ എന്നാണ് വിഎസ് മുരളീധരനെ വിശേഷിപ്പിച്ചത്.

കിങ്ങിണിക്കുട്ടന്‍ പറഞ്ഞത്

കിങ്ങിണിക്കുട്ടന്‍ പറഞ്ഞത്

കരുണാകരന്റെ മകന്‍ കിങ്ങിണിക്കുട്ടന്‍ മറ്റെന്തൊക്കെയോ ആണ് പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കാനാണ് മുരളീധരന്‍ സുദീര്‍ഘമായ പ്രസംഗം കാഴ്ചവച്ചത് എന്നായിരുന്നു വിഎസ് പറഞ്ഞത്.

മുഖ്യമന്ത്രിയെ പറഞ്ഞപ്പോള്‍

മുഖ്യമന്ത്രിയെ പറഞ്ഞപ്പോള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെ കുറിച്ച് വിഎസ് പറഞ്ഞത് ശരിയായില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. ഇഎംഎസ്സും കെ കരുണാകരനും ഇകെ നായനാരും അടക്കമുള്ള മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് ഇരിയ്ക്കുന്നതെന്ന കാര്യം വിഎസ് ഓര്‍ക്കണം എന്നും മുരളീധരന്‍ പറഞ്ഞു.

പൊന്നിന്‍കുടം

പൊന്നിന്‍കുടം

എക്‌സൈസ് മന്ത്രി കെ ബാബുവിനെ ആണ് വിഎസ് പൊന്നിന്‍കുടം എന്ന് വിശേഷിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന്‍കുടമാണ് കെ ബാബു എന്നായിരുന്നു പരാമര്‍ശം.

English summary
VS Achuthanandan criticise K Babu and K Muraleedharan. He called K Muraleedharan Kinginikkuttan and K Babu golden pot of Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X