Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി നിന്നാല്‍ താനില്ലെന്ന് വിഎസ്? ഇത്തവണയും ഉമ്മന്‍ ചാണ്ടി ജയിക്കുമോ...

ദില്ലി/തിരുവനന്തപുരം: അടുത്ത കാലത്തായി സിപിഎം കേന്ദ്ര നേതൃത്വത്തിന് വലിയൊരു ആശ്വാസം ഉണ്ട്. സമീപകാലം വരെ പാര്‍ട്ടിയെ ഗ്രസിച്ചിരുന്ന 'വിഭാഗീയത' ഇപ്പോള്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കുന്നില്ല.

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിഭാഗീയതയുടെ ഭൂതം സിപിഎമ്മിനെ വീണ്ടും ആവേശിയ്ക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയിയ്ക്കുന്നത്.

പിണറായി വിജയന്‍ മത്സരിയ്ക്കുന്നുണ്ടെങ്കില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിയ്ക്കുമോ... അല്ലെങ്കില്‍ വിഎസ് മത്സരിയ്ക്കുകയാണെങ്കില്‍ പിണറായി മത്സരിയ്ക്കുമോ... വിവാദം തുടങ്ങിക്കഴിഞ്ഞു.

വിഎസ് മത്സരിയ്ക്കണം

വിഎസ് മത്സരിയ്ക്കണം

വിഎസ് അച്യുതാനന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കണം എന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ താത്പര്യം.

തിരഞ്ഞെടുപ്പിനെ നയിക്കണം

തിരഞ്ഞെടുപ്പിനെ നയിക്കണം

വിഎസ് അച്യുതാനന്ദന്‍ തന്നെ ആകണം ഇടുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കേണ്ടതെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അധ്യക്ഷ ചുമതല വിഎസിനെ ഏല്‍പിയ്ക്കാനും ആലോചന നടക്കുന്നുണ്ട്.

വിഎസ് ഉടക്കിയോ

വിഎസ് ഉടക്കിയോ

ഈ സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വീണ്ടും വിഭാഗീയ പ്രശ്‌നങ്ങളില്‍ കുടുങ്ങുമോ എന്നാണ് ചിലരെങ്കിലും കരുതുന്നത്.

പിണറായി ഉണ്ടെങ്കില്‍

പിണറായി ഉണ്ടെങ്കില്‍

ഈ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനും മത്സരിച്ചേയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. പിണറായി മത്സരിയ്ക്കുകയാണെങ്കില്‍ താന്‍ മാറിനില്‍ക്കുമെന്ന് വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചേയ്ക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിണറായി മത്സരിയ്ക്കുമോ

പിണറായി മത്സരിയ്ക്കുമോ

17 വര്‍ഷമായി പാര്‍ലമെന്ററി രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ് പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ പിണറായിയെ മത്സരിപ്പിയ്ക്കാന്‍ സിപിഎം തീരുമാനമെടുക്കും എന്ന് ഏതാണ്ട് ഉറപ്പാണ്.

ആര് മുഖ്യമന്ത്രി

ആര് മുഖ്യമന്ത്രി

ആരായിരിയ്ക്കും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യം ഇപ്പോഴും വെളിവാക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ വിസും പിണറായിയും മത്സരിയ്ക്കുന്ന സാഹചര്യത്തില്‍ അത് ഒരു മൂപ്പിളമ തര്‍ക്കത്തിന് വഴിവയ്ക്കുമെന്നും വിലയിരുത്തലുണ്ട്.

അത് തന്നെ പ്രശ്‌നം

അത് തന്നെ പ്രശ്‌നം

പിണറായി വിജയന്‍ മത്സരിയ്ക്കുന്നുണ്ടെങ്കില്‍ താന്‍ പിന്‍മാറുകയാണെന്ന് വിഎസ് പറയുന്നുണ്ടെങ്കില്‍ തന്നെ അതിന്റെ കാരണവും മറ്റൊന്നാകാന്‍ സാധ്യതയില്ല.

ഒടുവില്‍ അത് സംഭവിയ്ക്കുമോ

ഒടുവില്‍ അത് സംഭവിയ്ക്കുമോ

ഇപ്പോള്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അനുകൂലമായ സാഹചര്യമാണ്. പാര്‍ട്ടിയ്ക്കുള്ളിലെ പട തുടങ്ങിക്കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി തന്നെ ജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+