കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മകന്റെ നിയമനം ചട്ടവിരുദ്ധം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:പ്രതിപക്ഷ നേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് വിജിലന്‍സി റിപ്പോര്‍ട്ട്. അരുണ്‍കുമാറിനെ ഐഎച്ആര്‍ഡിയില്‍ നിയമിച്ചതിലാണ് ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

ഐഎച്ആര്‍ഡിയിലെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമവിരുദ്ധമായ കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അരുണ്‍ കുമാറിന് ആവശ്യത്തിനുള്ള യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെന്നും ഹാജരാക്കിയ രേഖകള്‍ കൃത്രിമം ആയിരുന്നുവെന്നും ആണ് കണ്ടെത്തിയിരിക്കുന്നത്.

VA Arunkumar

എച്ആര്‍ഡി നിയമനംകൂടാതെ അഡീഷണല്‍ ഡയറക്ടറായുള്ള സ്ഥാനക്കയറ്റവും ഐസിടി ഡയറക്ടറായുള്ള നിയമനവും ഒക്കെ വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിധിയില്‍ ഉണ്ട്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെയായിരുന്നു വിവാദ നിയമനവും സ്ഥാനക്കയറ്റവും.

2010ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയാണ് ഈ വിഷയത്തില്‍ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടി നല്‍കിയ പരാതി വിഎസ് ലോകായുക്തക്ക് കൈമാറി. എന്നാല്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞ് പിന്നീട് അന്വേഷണം നടന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷമാണ് കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

അരുണ്‍ കുമാര്‍ നിയമനത്തിനായി സമര്‍പ്പിച്ച പ്രവൃത്തിപരിചയ രേഖകള്‍ കൃത്രിമമാണെന്ന് വിജിലന്‍ കണ്ടെത്തിയിട്ടുണ്ട്. അരുണിനെതിരെ കേസെടുക്കണം എന്നും എഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

ഐഎസ്ആര്‍ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും മാത്രമാണ് ചട്ടലംഘനം നടന്നിട്ടുള്ളത് എന്നും ഐസിടി അക്കാദമി ഡയറക്ടറായുള്ള നിയമനം ചട്ടപ്രകാരമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

English summary
VS Achuthanandan's son VA Arun Kumar's appointment in IHRD was illegal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X