Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള പെരുവഴിയിലാകുമോ? പിള്ളയ്‌ക്കെതിരെ വിഎസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (ബി)ഇടതുപാളയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ പോര്‍മുഖം തുറന്ന് വിഎസ് അ്ച്യുതാനന്ദന്‍ രംഗത്തെത്തി. ബാലകൃഷ്ണപിള്ള, കൊട്ടാരക്കര വാളകം അധ്യാപക ദമ്പതികളെ അനാവശ്യമായി പീഡിപ്പിക്കുന്നെന്നുകാട്ടി വിഎസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയതോടെയാണിത്.

വാളകം ആര്‍വിവിഎച്ച്എസ്എസ് സ്‌കൂള്‍ മാനേജരായ ആര്‍ ബാലകൃഷ്ണപിള്ള ഹെഡ്മിസ്ട്രസ് കെ ആര്‍ ഗീതയെയും അവരുടെ ഭര്‍ത്താവും സ്‌കൂളിലെ അധ്യാപകനുമായ ആര്‍ കൃഷ്ണകുമാറിനെയും അകാരണമായി ദ്രോഹിക്കുകയാണെന്ന് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി ഏറെക്കാലും ആശുപത്രിയില്‍ കഴിഞ്ഞയാളാണ് കൃഷ്ണകുമാര്‍.

balakrishna-pillai

ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൃഷ്ണകുമാറിനെ ആക്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, സിബിഐ അന്വേഷിച്ച കേസില്‍ അധ്യാപകന്‍ വാഹനം ഇടിച്ചു പരിക്കേറ്റതാകാമെന്നായിരുന്നു റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായി നാളുകള്‍ കഴിഞ്ഞിട്ടും അധ്യാപക ദമ്പതികള്‍ ക്രൂശിക്കപ്പെടുകയാണെന്ന് വിഎസ് പറയുന്നു.

സസ്‌പെന്‍ഷനിലുള്ള ഗീതയെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ബിരുദം വ്യാജമാണെന്ന് പിള്ള കള്ളക്കഥയുണ്ടാക്കുന്നു. മുന്‍മന്ത്രിയെന്ന നിലയിലുമുള്ള സ്വാധീനം ഉപയോഗിച്ചാണ് ബാലകൃഷ്ണപിള്ള ദമ്പതിമാരെ പീഡിപ്പിക്കുന്നതെന്നും ആയതിനാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് വിഎസ്സിന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+