മഹാത്മാ ഫൂലെ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് മുസ്ലിം ലീഗിന് സമ്മാനിച്ച് വിഎസ് അച്യുതാനന്ദന്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തിക്ക് ലഭിച്ച അവാര്‍ഡ് കൈമാറിയത് സിപിഎം നേതാവ് വിഎസ് അച്യൂതാനന്ദന്‍. ആള്‍ ഇന്ത്യ കോണ്‍ഫഡറേഷന്‍ ഓഫ് എസ്എസി എസ്ടി, ലോര്‍ഡ് ബുദ്ധാ യൂനിവേഴ്‌സല്‍ സൊസൈറ്റിയും അംബേദ്കര്‍ എജുക്കേഷന്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രഥമ മഹാത്മാ ഫൂലെ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രികൂടിയായ വിഎസ് അച്യൂതാനന്ദന്‍ മുസ്ലിംലീഗ് മലപ്പുറം ജി്ല്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറിയത്.

vs achuthanathan

മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ബൈത്തുറഹ്മ - ശിഹാബ് തങ്ങള്‍ ഭവന നിരല്‍മ്മാണ പദ്ധതിയിലൂടെ 3000 ത്തില്‍ പരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത് മുന്‍നിര്‍ത്തിയാണ് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചത്.

അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, മഹാത്മാഗാന്ധി സ്വര്‍ണ്ണമെഡല്‍ പുരസ്‌കാരം, മാനവസേവാ പുരസ്‌കാരം, കൊരമ്പയില്‍ അഹമ്മദ് ഹാജി എക്‌സലന്‍സി അവാര്‍ഡ്, കെ.സി. വര്‍ഗീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, പ്രഥമ അവുക്കാദര്‍ കുട്ടി നഹ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ സാദിഖലി തങ്ങള്‍ മുസ്്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും ബൈത്തുറഹ്മ പദ്ധതിയുടെ മുഖ്യ കാര്യദര്‍ശിയുമാണ്.

മുസ്ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കാന്‍ സഹായിച്ചു. മതവും രാഷ്ട്രീയവും നോക്കാതെയാണു ഇത്തരത്തില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ബൈത്തുറഹ്മകള്‍ നിര്‍മിച്ചുനല്‍കുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു. ഇതര മതസ്ഥരായ നിരവധിപേര്‍ക്ക് ഇത്തരത്തില്‍ വീട് ലഭിച്ചിട്ടുണ്ട്്. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകളാണ് പദ്ധതിയെ വന്‍വിജയത്തിലേക്കെത്തിച്ചത്. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമകരണത്തിലാണു ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ബൈത്തുറഹ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vs achuthanathan felicitate award for muslim league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്