കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലജ്ജ, ലജ്ജ, ലജ്ജ... ഇതിന് വിലയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആണ് മുഖ്യമന്ത്രിയെ അതി രൂക്ഷമായി വിമര്‍ശിച്ചത്.

ലജ്ജ എന്ന രണ്ടക്ഷരത്തിന് എന്തെങ്കിലും വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലായിരുന്നു വിഎസിന്റെ ആക്രമണം.

ലജ്ജ, ലജ്ജ, ലജ്ജ

ലജ്ജ, ലജ്ജ, ലജ്ജ

പതിവ് ശൈലിയില്‍ ആയിരുന്നു വിഎസിന്റെ പ്രസംഗം. ലജ്ജ, ലജ്ജ, ലജ്ജ, ഈ രണ്ട് വാക്കിന് എന്തെങ്കിലും വിലയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം എന്നാണ് വിഎസ് ആവശ്യപ്പെട്ടത്.

ഡിജിപിയ്ക്കും

ഡിജിപിയ്ക്കും

സര്‍ക്കാരിനേയും ഉമ്മന്‍ ചാണ്ടിയേയും ആക്രമിയ്ക്കുന്ന കൂട്ടത്തില്‍ പോലീസ് മേധാവിയേയും വിഎസ് വിമര്‍ശിച്ചു. ജേക്കബ് തോമസ് അഴുമതി ആരോപണം നടത്തുമ്പോള്‍ സര്‍ക്കാരിനെ ന്യായീകരിയ്ക്കുകയാണ് സെന്‍ കുമാര്‍ എന്നാണ് വിഎസിന്റെ ആക്ഷേപം.

വഴിവിട്ട സഞ്ചാരത്തിന്റെ ഏട്

വഴിവിട്ട സഞ്ചാരത്തിന്റെ ഏട്

ഉമ്മന്‍ ചാണ്ടി നടത്തിയ വഴി വിട്ട സഞ്ചാരങ്ങളിലെ രെു ഏട് മാത്രമാണ് സോളാര്‍ കേസ് എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്.

നാണം കെട്ട് ഓടേണ്ടിവരും

നാണം കെട്ട് ഓടേണ്ടിവരും

അഴിമതിക്കാരായ ടീമിന്റെ നായകനാണ് ഉമ്മന്‍ ചാണ്ടി. രാജിവച്ചില്ലെങ്കില്‍ നാണംകെട്ട് ഓടേണ്ടിവരും എന്നും പിണറായി വിജയന്‍ പറഞ്ഞു.

സിഡി നശിപ്പിച്ചത്

സിഡി നശിപ്പിച്ചത്

ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡി കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

English summary
VS Achuthanandan and Pinarayi Vijayan demands Oommen Chandy's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X