പിണറായി മന്ത്രിസഭയില്‍ ശതകോടീശ്വരന്‍; തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ വിഎസ്, കാരണം?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഈ അടുത കാലത്ത് കോളിളക്കം സൃഷ്ടിച്ച ഒന്നാണ് എകെ ശശീന്ദ്രന്റെ ഫോണ്‍ ചേര്‍ത്തല്‍ സംഭവം. തുടര്‍ന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വരികയും പിന്നീട് എന്‍സിപി നേതാവ് തോമസ് ചാണ്ടി മന്ത്രിയാകുകയുമായിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പിന്നീട് ആര് മന്ത്രിയാകണമെന്ന കാര്യം എന്‍സിപി നേതൃത്വം തീരുമാനിക്കുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോടെ തോമസ് ചാണ്ടി തന്നെ മന്ത്രിയാകുമെന്ന് ഏറെകുറേ ഉറപ്പിക്കുകയായിരുന്നു. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന വ്യാക്തിയാണ് തോമസ് ചാണ്ടി അതുകൊണ്ട് തന്നെ ലിപിഎം നമേതൃത്വത്തിലെ പലര്‍ക്ക് തോമസ് ചാണ്ടിയുടെ മന്ത്രി അവരോധത്തില്‍ എതിര്‍പ്പുണ്ട്.

സിപിഎം മുതിര്‍മന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും ഇതിന് തെളിവാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ താന്‍ കുട്ടനാട്ടില്‍ മത്സരിക്കും,ജയിക്കും, ജലസേചന മന്ത്രിയാകും എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് തോമസ് ചാണ്ടി.
കെ കരുണാകരനും മകന്‍ മുരളീധരനും ചേര്‍ന്ന് തുടങ്ങിയ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു തോമസ് ചാണ്ടിയുടെ അരങ്ങേറ്റം. അതും യുഡിഎഫിനൊപ്പം. പണം വാരിയെറിഞ്ഞാണ് തോമസ് ചാണ്ടി അന്ന് കുട്ടനാട് സീറ്റ് വാങ്ങിയത് എന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു. കെഎസ് യുവിലൂടെ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണഅ തോമസ് ചാണ്ടി. പക്ഷെ അതിനു ശേഷം ബിസിനസിലേക്ക് തിരിയുകയായിരുന്നു. പിന്നീട് ശതകോടീശ്വരനായിട്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.
ഒരു ഇടതുപക്ഷ മന്ത്രിസഭയില്‍ കോടീശ്വരനായ മന്ത്രി എന്ന രീതിയിലും ആരോപണങ്ങള്‍ ഉയര്‍ന്നു വരാന്‍ പോകുകയാണ്. ആലപ്പുഴയില്‍നിന്നുള്ള നാലാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. കുട്ടനാട് നിയോജക മണ്ഡലം രൂപീകരിച്ച ശേഷം ആദ്യ മായി മന്ത്രിസഭയില്‍ എത്തുന്നതും തോമസ് ചാണ്ടിയാണ്. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും ശശീന്ദ്രന്‍ ആരോപണമുക്തനായാല്‍ സ്ഥാനത്തുനിന്നു മാറിക്കൊടുക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക മുമ്പ് തന്നെ തോമസ് ചാണ്ടി പറഞ്ഞിരുന്നു.
അതേസമയം മന്ത്രി പദം നേരത്തെ ആഗ്രഹിച്ച തോമസ് ചാണ്ടിയാണ് എകെ ശശീന്ദ്രനെ കുടുക്കിയതെന്നുമുള്ള മുറുമുറുപ്പുകളും ഉണ്ടായിരുന്നു. എങ്കിലും കോടീശ്വരനായ ഒരു ബിസിനസ്സുകാരന്‍ പോരാത്തിന് സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണ വിധേയനുമായ ഒരാള്‍ ഇടുപക്ഷ മന്ത്രിസഭയില്‍ അംഗമായതിനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിലെ വിഎസിന്റെ അസാന്നിധ്യത്തോടെ തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട് എന്ന് തന്നെയാണ് തെളിയുന്നത്.
2016ലെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ 92.37 കോടിയുടെ സ്വത്തുക്കളാണ് ചാണ്ടിക്കുള്ളത്. കുവൈത്തിലും റിയാദിലും സ്വന്തമായി സ്‌കൂളുകളുള്ള ചാണ്ടി, ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ സിഎംഡി കൂടിയാണ്. കിളിരൂര്‍ കേസില്‍ വിഐപി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിഎസ് അച്ചുതാന്ദന്റെ പ്രസ്താവന തോമസ് ചാണ്ടിയെ നേര്‍ക്കാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് ശാരി പീഡിപ്പിക്കപെട്ടതെന്ന് ശാരിയുടെ അച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ മുഖ്യപ്രതി ലതാ നായരാണ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് ശാരിയെ എത്തിച്ചതെന്നും ഇതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications