ജയരാജന്റെ മകനെതിരെ കേസെടുത്തതില്‍ തെറ്റില്ലെന്ന് വിഎസ്
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് മനോജിനെ വധിച്ച കേസില്‍ സിപിഎം നേതാവ് പി ജയരാജന്റെ മകനെതിരെ കേസെടുത്തതില്‍ അസ്വാഭാവികയൊന്നും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കൊലപാതക കേസുകളില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം എന്നും വിസ് പറഞ്ഞു.
കൊലപാതക കേസില്‍ ആരോപണം ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നത് സ്വാഭിവകമാണെന്നാണ് വിഎസ് പറഞ്ഞത്. എന്നാല്‍ ജയരാജന്റെ മകന്‍ ജയിന്റെ കാര്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും ആ പ്രത്യേക സംഭവം പരാമര്‍ശിക്കാന്‍ വിഎസ് തയ്യാറായില്ല.

മനോജ് വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും സഖാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഭിപ്രായമാണ് വിവാദമായത്. ഒടുവില്‍ പോലീസ് ജയിന്‍ രാജിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. ജയിന്‍ രാജിന്റെ ഫേസിബുക്ക് വിവാദം ദേശീയമാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കിയിരുന്നു .
വിഷയത്തില്‍ സിപിഎമ്മിന്റെ മറ്റ് നേതാക്കളൊന്നും കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല . ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കേസെടുത്തതിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് എഎന്‍ ഷംസീര്‍ ചാനലുകളിലൂടെ പ്രതികരിച്ചിരുന്നു .












Click it and Unblock the Notifications