• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊളിച്ചെഴുതാന്‍ സുധാകരന്‍; വിടി ബല്‍റാം, ബിന്ദു കൃഷ്ണ; കെപിസിസിയിലേക്ക് പുതുമുഖങ്ങളും വനിതകളും

Google Oneindia Malayalam News

തിരുവനന്തപുരം: വിമര്‍ശനങ്ങളും എതിര്‍ സ്വരങ്ങളും വലിയ തോതില്‍ ഉണ്ടായെങ്കിലും ഗ്രൂപ്പ് രഹിതമായി ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനം നടത്താന്‍ കഴിഞ്ഞത് വലിയ വിജയമായിട്ടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും കാണുന്നത്. പരാതികളുമായി എത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടേയുള്ള നേതാക്കളെ വിഡി സതീശന്‍ വീട്ടില്‍ ചെന്ന് കണ്ട് അനുനയിപ്പിക്കുകയും ചെയ്തു.

പാര്‍ട്ടി വിട്ട പാലക്കാട്ടെ പ്രമുഖ നേതാവ് എവി ഗോപിനാഥിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങങ്ങളും ശക്തമായി നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയാണ് കെപിസിസി, ഡിസിസി പുനഃസംഘടനയിലേക്കും കോണ്‍ഗ്രസ് നേതൃത്വം കടക്കുന്നത്.

എട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നുഎട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നു

ഡിസിസി

നേരത്തെ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തോടെ തന്നെ കെപിസിസി ഭാരവാഹികളുടേയും പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു നേതാക്കള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഡിസിസി അധ്യക്ഷന്‍മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ ശ്രദ്ധ പൂര്‍ണ്ണമായി അതിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് കെപിസിസി ഭാരവാഹികളുടെ ചര്‍ച്ചയും പ്രഖ്യാപനം മാറ്റിവെച്ചത്.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

കെ സുധാകരന്‍

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കെപിസിസി-ഡിസിസി ഭാരവാഹികളിലേക്ക് കടക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ തര്‍ക്കവും അതൃപ്തിയും ഉടലെടുത്തതോടെ നേതാക്കള്‍ അതിന്റെ പിറകെ പോവുകയായിരുന്നു. ഒടുവില്‍ പ്രശ്നങ്ങള്‍ ഒരു വിധം അടങ്ങിയതോടെയാണ് ശേഷിക്കുന്ന പുനഃസംഘടനാ നടപടികളിലേക്ക് നേതൃത്വം കടക്കുന്നത്.

ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല

ഈ മാസം കൊണ്ട് തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആദ്യത്തോടെ തന്നെ പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. ഗ്രൂപ്പ് വീതം വെയ്പ് ഉണ്ടാവില്ലെങ്കിലും തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ നേ​തൃ​ത്വം കൂ​ടു​തതല്‍ വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ നടത്തും.

ഇ​രു​നേ​താ​ക്ക​ളും

ഇ​രു​നേ​താ​ക്ക​ളു​മാ​യും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന്​ വി​ശ​ദ​മാ​യ ച​ർ​ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിന് ശേഷം 14 നോ 15 നോ വീണ്ടും ചര്‍ച്ച നടക്കും. ഇത്തവണ പുനഃസംഘടന നടക്കുമ്പോള്‍ ജംബോ കമ്മിറ്റികള്‍ ഉണ്ടാവില്ലെന്ന കാര്യം കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ എഐസിസിയുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹത്തിനുണ്ട്.

നിലവില്‍ 200 ന് മുകളില്‍

നിലവില്‍ 200 ന് മുകളില്‍ ഉള്ള കെപിസിസി ഭാരവാഹി ലിസ്റ്റ് നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 51 അം​ഗ സം​വി​ധാ​ന​മാ​യിക്കുമു​ണ്ടാ​കു​ക. ഇതില്‍ തന്നെ പ്രസിഡന്റിന് പുറമെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരേയും ഹൈക്കമാന്‍ഡ് ഇതിനോടകം നിയമിച്ച് കഴിഞ്ഞു. ശേഷിക്കുന്ന ഭാരവാഹികളായി മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും ട്ര​ഷ​റ​റും കൂടി കെപിസിസിക്ക് മതിയെന്നാണ് രാഷ്ട്രീയ കാര്യസമിതി തീരുമാനിച്ചിരിക്കുന്നത്.

ഡിസിസി അധ്യക്ഷന്‍മാരായി

ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ഒഴിവാകുകയും ചെയ്തവര്‍ ഉള്‍പ്പടേയുള്ള പ്രമുഖര്‍ കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെട്ടേക്കും. അതുപോലെ തന്നെ വനിതകള്‍ക്കും വലിയ പരിഗണന ലഭിച്ചേക്കും. ഡിസിസി അധ്യക്ഷന്‍മാരായി മുഴുവന്‍ പുരുഷന്‍മാര്‍ വന്നപ്പോള്‍ തന്നെ കെപിസിസിയിലേക്ക് വനിതകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു.

പ​ട്ടി​ക​വി​ഭാ​ഗം

പ​ട്ടി​ക​വി​ഭാ​ഗ സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മ്പോള്‍ ആകെ സംഖ്യയുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായേക്കാം. എന്നാല്‍ അത് ഒരു തരത്തിലും 70 ന് മുകളില്‍ പോയേക്കില്ല. ച​ർ​ച്ച​യു​ടെ ഗ​തി അ​നു​സ​രി​ച്ചാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രുമാനം ഉണ്ടാവുക. സ്ഥി​രം മു​ഖ​ങ്ങ​ളാ​യ ഭാ​ര​വാ​ഹി​ക​ളെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ നേ​രിടുന്നവരേയും ഒഴിവക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ കെപിസിസി പുനഃസംഘടനയില്‍ ഒഴിവാക്കണമെന്ന അഭിപ്രായം ഒരുവിഭാഗം മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ പരിഗണന ലഭിക്കാന്‍ ഇടയില്ല. കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ ബിന്ദു കൃഷ്ണ, പലാക്കാടേക്ക് അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന വിടി ബല്‍റാം തുടങ്ങിയവരും കെപിസിസി പുനഃസംഘടനയില്‍ ഇടം പിടിച്ചേക്കും.

അച്ചടക്ക സമിതി

അതോടൊപ്പം തന്നെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി അ​ച്ച​ട​ക്ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവായ വിഎസ് വിജയരാഘവന്റെ പേരാണ് അച്ചടക്ക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാവും ഡിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക.

cmsvideo
  കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ
  English summary
  VT Balram and Bindu Krishna are likely to feature in the KPCC reshuffle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X