രമ്യയുടെ പോസ്റ്റര്‍; ട്രോളുമായി ബല്‍റാം, തിരിച്ചടിച്ച് സ്വരാജ്, വലിയ വേലകള്‍ വരാനിരിക്കുന്നതേയുള്ളു
പാലക്കാട്: തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ആലത്തൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ചൂട് സോഷ്യല്‍ മീഡിയയിലേക്കും കടക്കുന്നത്. ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നേറിയെ 'സ്റ്റാര്‍ സിങ്ങര്‍' വിവാദം കെട്ടടങ്ങുന്നതിന് മുന്നേയാണ് ആലത്തൂരില്‍ നിന്ന് മറ്റൊരു വിവാദംകൂടി പൊങ്ങിവരുന്നത്.
കത്തുന്ന വെയില് ഉരുകി തൃശൂരും പാലക്കാടും: പതിനൊന്ന് പേര്‍ക്ക് സൂര്യാതപമേറ്റു
യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ക്ക് മുകളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള പോസ്റ്റര്‍ പതിച്ചതാണ് പുതിയ വിവാദം. സംഭവത്തില്‍ സിപിഎമ്മിനെതിരെയാണ് വിടി ബല്‍റാമും ഷാഫി പറമ്പിലും ആരോപണം ഉന്നയിക്കുന്നത്.

അങ്ങട് ചോയിക്ക് ടീച്ചറെ
സ്റ്റാര്‍ സിങ്ങര്‍ ആവാൻ മത്സരിക്കുന്ന ആ കുട്ടീടെ മുഖത്ത് എന്തിനാ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ. പട്ട് പാടാൻ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ. എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഷാഫി പറമ്പില്‍
ഫേസ്ബുക്ക് പോസ്റ്റ്

സ്ക്രാച്ച് ആൻഡ് വിൻ
ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് വിടി ബല്‍റാമും രംഗത്ത് എത്തി.
'ആലത്തൂരിൽ ഇതാ പുതിയ മത്സരം... സ്ക്രാച്ച് ആൻഡ് വിൻ!
മുകളിലുള്ളത് സ്ക്രാച്ച് ചെയ്ത് കളഞ്ഞാൽ യഥാർത്ഥ വിജയിയെ കണ്ടെത്താം.' എന്നായിരുന്നു ബല്‍റാമിന്‍റെ പരിഹാസം.
വിടി ബല്‍റാം
ഫേസ്ബുക്ക് പോസ്റ്റ്

മറുപടി
സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായതോടെയാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ് രംഗത്ത് എത്തുന്നത്. തിരഞ്ഞെടുപ്പാണ് , തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

തിരഞ്ഞെടുപ്പു കാലത്തെ കോൺഗ്രസ്...
തിരഞ്ഞെടുപ്പു കാലത്തെ കോൺഗ്രസ്...
ചിത്രത്തിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. !!

നിർബന്ധമുണ്ടായിരുന്നു
എന്നു വെച്ചാൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കണ്ണു കാണാത്തവർക്കു പോലും തിരിച്ചറിയണമെന്നും ഈ 'കാടത്ത'ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേൽ പോസ്റ്ററൊട്ടിച്ചവർക്ക് നിർബന്ധമുണ്ടായിരുന്നു എന്നു സാരം.

എല്‍ഡിഎഫ് അക്രമികൾ
നിങ്ങൾ ശ്രദ്ധിച്ചോ , ഇത്രയും ചിഹ്നങ്ങൾ നടന്ന് ഒട്ടിച്ച 'എല്‍ഡിഎഫ് അക്രമികൾ' എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ഒന്നും ഒട്ടിച്ചിട്ടില്ല.!!!
ഇതിൽ നിന്നും എന്തു മനസിലായി. ?

ചിഹ്നങ്ങൾ
എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഏതു പ്രസിലും നൂറെണ്ണത്തിന്റെ കെട്ടുകളായി വിൽപനയ്ക്ക് റെഡിയാണ്. (കെട്ടൊന്നിന് രൂപാ 50 /- മാത്രം)
പക്ഷേ സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്റർ ഒരു പ്രസിലും വിൽപനയ്ക്കില്ല ...!!
പ്ലാസ്റ്ററും പോസ്റ്ററും, ഒരു മാറ്റവും ഇല്ലല്ലോ, തിരഞ്ഞെടുപ്പാണ് ,
തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ ...
എം സ്വരാജ്
ഫേസ്ബുക്ക് പോസ്റ്റ്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ