തോമസ് ചാണ്ടിക്കിട്ട് കിടിലന്‍ കൊട്ട് കൊടുത്ത് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Written By:
Subscribe to Oneindia Malayalam

പാലക്കാട്: ഭൂമി കൈയ്യേറ്റ വിഷയത്തില്‍ രാജിവെച്ച തോമസ് ചാണ്ടിയെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. "കേരള രാഷ്ട്രീയത്തിലെ അധികാര ദുർമ്മേദസ്സിന്‌ വിശ്രമ ജീവിതം ആശംസിച്ച് പാലക്കാട്ടെ കൊച്ചന്‍" എന്നാണ് ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മന്ത്രിസഭായോഗം കൂടിയും കൊടിവെച്ച കാറിൽ പറന്നും തോമസ് ചാണ്ടി.. രാജിയിലും താരം കുവൈത്ത് ചാണ്ടി തന്നെ!!

തോമസ് ചാണ്ടി വിഷയം നിയമസഭയില്‍ ആദ്യം ഉന്നയിച്ചത് തൃത്താല എംഎല്‍എയായ വിടി ബല്‍റാമായിരുന്നു. അന്ന് ബല്‍റാമിനെ പാലക്കാടുള്ള കൊച്ചന്‍ എന്നായിരുന്നു തോമസ് ചാണ്ടി അഭിസംബോധന ചെയ്തത്. പാലക്കാടുള്ള കൊച്ചന് മാര്‍ത്താണ്ഡം കായലും വേമ്പനാട്ട് കായലും അറിയാമോ എന്നായിരുന്നു തോമസ് ചാണ്ടി മറുപടി പറഞ്ഞത്.

vtfb

എന്നാല്‍ തോമസ് ചാണ്ടിയുടെ രാജിവെച്ച അവസരം വിടി ബല്‍റാം എംഎല്‍എ നന്നായി പ്രയോജനപ്പെടുത്തി. തേങ്ങയുടെ മുഖമുള്ള തോമസ്ചാണ്ടിയുടെ ചിത്രത്തോടുകൂടിയാണ് ബല്‍റാമിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതത് കൂടെ കിടിലന്‍ കമന്റും.

ഇത് ഇരട്ടച്ചങ്കന്റെ ധാർമ്മികതയല്ല, പിണറായിക്ക് കീ ജയ് വിളിച്ച് സൈബർ സഖാക്കൾ വരേണ്ട, സിപിഐ മാത്രം!

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയിയില്‍ സജീവമായി ഇടപെടുന്ന യുവ കോണ്‍ഗ്രസ് എംഎല്‍എയായ വിടി ബല്‍റാമിന്റെ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

English summary
minister thomas chandies resignation. congress mla vt balram post in facebook becomes viral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്