കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാധീനമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി;വിവി രാജേഷിനെ ഇറക്കി വട്ടിയൂര്‍കാവ്‌ പിടിക്കാന്‍ നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബിജെപിക്ക്‌ ഏറെ സ്വാധീനമുള്ള തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം കാഴ്‌ച്ചവെക്കാന്‍ ഒരുങ്ങുകയാണ്‌ ബിജെപി. കരുത്തരെ രംഗത്തിറക്കി സ്വാധീനമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി ലക്ഷ്യമിടുന്നു. ജനപ്രീയ മേയറായിരുന്ന വികെ പ്രശാന്തിനെ രംഗത്തിറക്കി വട്ടിയൂര്‍കാവ്‌ മണ്ഡലം പിടിച്ച എല്‍ഡിഎഫിനെ നേരിടാന്‍ ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ വിവി രാജേഷിനെ ഇറക്കാനാണ്‌ ബിജെപി തയാറെടുക്കുന്നത്‌. എല്‍ഡിഎഫ്‌ മണ്ഡലത്തില്‍ വികെ പ്രശാന്തിനെ തന്നെ രംഗത്തിറക്കാനാണ്‌ സാധ്യത.

ജ്യോതി വിജയകുമാറിന്റെയും വിഷ്‌ണുനാഥിന്റെയും എല്ലാം പേരുകള്‍ മണ്ഡലത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. 2011ല്‍ രൂപികരിച്ച വട്ടിയൂര്‍കാവ്‌ മണ്ഡലത്തില്‍ 2011ലും, തുടര്‍ന്ന്‌ 2016ലും കെമുരളീധരനിലൂടെ കോണ്‍്‌ഗസ്‌ മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ 2014ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനായിരുന്നു മണ്ഡലത്തില്‍ ലീഡ്‌ ലഭിച്ചത്‌.

vv rajesh

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലടക്കം ‌ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട്‌ മുരളീധരന്‍ രാജി വെച്ച്‌ മത്സരിച്ച്‌ എംപിയായതിനെ തുടര്‍ന്ന്‌ വട്ടിയൂര്‍ കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്‌ വികെ പ്രശാന്തിനെ രംഗത്തിറക്കി എല്‍ഡിഎഫ്‌ അട്ടിമറി വിജയം കരസ്ഥമാക്കിയത്‌.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

മേയറായിരുന്ന പ്രശാന്ത്‌ മത്സരിച്ചപ്പോള്‍ മണ്ഡലത്തിലെ 24 കോര്‍പ്പറേഷന്‍ വാര്‍ഡില്‍ 23ലും ഇടതുപക്ഷം ലീഡി നേടി. 2016ലോ നിയമസഭാ തിരഞ്ഞെടുപ്പില്‍ 18 ബൂത്തുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4 ബൂത്തുകളിലും ലീഡ്‌ നേടിയ എല്‍ഡിഎഫ്‌ 135 ബൂത്തുകളില്‍ ലീഡ്‌ ഉറപ്പിച്ചു. മുരളീധരന്‍ മത്സരിച്ചപ്പോള്‍ 82 ബൂത്തുകളിലും ലോകസഭയില്‍ തരൂരിലൂടെ 85 ബൂത്തുകളിലും മുന്നിലെത്തിയ യുഡിഎഫ്‌ 24 ബൂത്തുകളിലൊതുങ്ങി. 2016ല്‍ കുമ്മനം രാജശേഖരന്‍ 47 ബൂത്തുകളില്‍ ലീഡ്‌ നേടിയത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 79 ആയി ഉയര്‍ത്തി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ 1053 വോട്ടിന്‌ പൂജപ്പുര വാര്‍ഡില്‍ വിജയിച്ചതിന്റെ തിളക്കുവുമായാണ്‌ വിവി രാജേഷിനെ രംഗത്തിറക്കാന്‍ ബിജെപി തയാറെടുക്കുന്നത്‌. പാര്‍ട്ടി പ്രവര്‍ത്തകരുമായും ജനങ്ങളുമായുമുള്ള ബന്ധം രാജേഷിന്‌ തുണയാകുമെന്ന്‌ ബിജെപി കണക്കു കൂട്ടുന്നു. വികെ പ്രശ്‌ന്ത്‌ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന്‌ എല്‍ഡിഎഫ്‌ കരുതുന്നു. കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ കരുത്തുറ്റ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ്‌ യുഡിഎഫ്‌ ആലോചിക്കുന്നത്‌.

English summary
vv rajesh will contest bjp candidate in vattiyukavu next assebly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X