കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...

ദിവസങ്ങൾക്ക് മുമ്പാണ് വൈപ്പിൻ പള്ളിപ്പുറത്ത് മാനസികവൈകല്യമുള്ള വീട്ടമ്മയെ അയൽവാസികളായ സ്ത്രീകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: വൈപ്പിനിൽ വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിൽ പുതിയ കേസ്. വീട്ടമ്മയുടെ മകളുടെ പരാതിയിലാണ് മുനമ്പം പോലീസ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. അമ്മയെ മർദ്ദിച്ച സ്ത്രീകൾ തന്നെയും മർദ്ദിച്ചെന്നും, മാനഹാനിയുണ്ടാക്കിയെന്നുമാണ് മകളുടെ പരാതി.

കറുത്ത സ്റ്റിക്കർ ഭീതി വിട്ടൊഴിയാതെ കേരളം... പിഞ്ചുകുട്ടികളുടെ ശരീരത്തിലും കറുത്ത സ്റ്റിക്കർ!കറുത്ത സ്റ്റിക്കർ ഭീതി വിട്ടൊഴിയാതെ കേരളം... പിഞ്ചുകുട്ടികളുടെ ശരീരത്തിലും കറുത്ത സ്റ്റിക്കർ!

ദിവസങ്ങൾക്ക് മുമ്പാണ് വൈപ്പിൻ പള്ളിപ്പുറത്ത് മാനസികവൈകല്യമുള്ള വീട്ടമ്മയെ അയൽവാസികളായ സ്ത്രീകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. മാനസിക വൈകല്യമുള്ള സ്ത്രീ തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അയൽവാസികളുടെ മർദ്ദനം. എന്നാൽ പള്ളി പെരുന്നാളിന് ഡാൻസ് ചെയ്യുമെന്ന് പറഞ്ഞതിൽ പ്രകോപിതരായാണ് സ്ത്രീകൾ മർദ്ദിച്ചതെന്നായിരുന്നു വീട്ടമ്മ പറഞ്ഞതത്. വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിൽ അയൽവാസികളായ മൂന്ന് സ്ത്രീകളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 രണ്ടാമത്തെ പരാതി...

രണ്ടാമത്തെ പരാതി...

വൈപ്പിനിൽ വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിൽ 16 വയസുകാരിയായ മകളാണ് രണ്ടാമത്തെ പരാതി നൽകിയിരിക്കുന്നത്. അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ മർദ്ദിച്ചെന്നും, അപമാനിക്കാൻ ശ്രമിച്ചെന്നുമാണ് മകളുടെ പരാതി.

 ബാറ്റ് കൊണ്ട് അടിച്ചു...

ബാറ്റ് കൊണ്ട് അടിച്ചു...

അമ്മയെ മർദ്ദിച്ച കേസിൽ ജയിലിൽ കഴിയുന്ന ഒരാളുടെ ഭർത്താന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് കൈയിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നും, മറ്റു ചിലർ വസ്ത്രം വലിച്ചുകീറി അപമാനിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതിനുപിന്നാലെ അയൽവാസികൾ തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി വിചാരണ ചെയ്തതായും പരാതിയിലുണ്ട്.

 കേസ്...

കേസ്...

പെൺകുട്ടിയുടെ പരാതിയിൽ ഒമ്പ‍ത് പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടമ്മയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ മൂന്നുപേർ രണ്ടാമത്തെ കേസിലും പ്രതികളാണെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയെ മർദ്ദിച്ച കേസിലെ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

വീഡിയോ...

വീഡിയോ...

വൈപ്പിൻ പള്ളിപ്പുറത്ത് താമസിക്കുന്ന സ്രിൻഡ ആന്റണി എന്ന സ്ത്രീയെയാണ് അയൽവാസികളായ സ്ത്രീകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സ്രിൻഡയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടർന്ന് സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു.

അറസ്റ്റ്....

അറസ്റ്റ്....

മാനസിക വൈകല്യമുള്ള സ്ത്രീയെ മർദ്ദിച്ച സംഭവം വാർത്തയായതോടെ മുനമ്പം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രതികളായ മൂന്ന് സ്ത്രീകളെയും പോലീസ് കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തു. കൊച്ചി പള്ളിപ്പുറം കൈപ്പാശേരി വീട്ടിൽ ലിജി അഗസ്റ്റിൻ, അച്ചാരുപറമ്പിൽ മോളി, പാറക്കാട്ടിൽ ഡീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും ഇപ്പോൾ റിമാൻഡിലാണ്.

ഉപദ്രവിച്ചതിന്...

ഉപദ്രവിച്ചതിന്...

മാനസിക വൈകല്യമുള്ള വീട്ടമ്മ തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അയൽവാസികളുടെ മർദ്ദനം. പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു സ്രിൻഡയെ അയൽവാസികൾ മർദ്ദിച്ചത്. വടി കൊണ്ടും പലക കൊണ്ടും മർദ്ദിച്ച ശേഷം ചട്ടുകം പഴുപ്പിച്ച് കാലിൽ വച്ചു പൊള്ളലേൽപ്പിക്കുകയും ചെയ്തു.

 ആശുപത്രിയിൽ

ആശുപത്രിയിൽ

എന്നാൽ പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ നൃത്തം ചെയ്യുമെന്ന് പറഞ്ഞതിനാണ് തന്നെ ആക്രമിച്ചതെന്നാണ് വീട്ടമ്മ പറഞ്ഞത്. നൃത്തം ചെയ്യുമെന്ന് പറഞ്ഞതിൽ പ്രകോപിതരായ കുടുംബ യൂണിറ്റിന്റെ ഭാരവാഹികളായ ലിജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ തന്നെ മർദ്ദിച്ചതെന്നും ആശുപത്രിയിൽ കഴിയുന്ന സ്രിൻഡ ആന്റണി പറഞ്ഞിരുന്നു. റിപ്പോർട്ടർ ടിവിയാണ് ഇവരുടെ പ്രതികരണം പുറത്തുവിട്ടത്.

ചട്ടുകം വച്ചു....

ചട്ടുകം വച്ചു....

വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഭർത്താവിന് ചായ വാങ്ങാൻ പോയ സമയത്തായിരുന്നു മർദ്ദനമെന്നും, തല്ലിയ ശേഷം ബോധം നഷ്ടപ്പെട്ടെന്നും സ്രിൻഡ ആന്റണി പറഞ്ഞിരുന്നു. മർദ്ദനമേറ്റ് ബോധം നഷ്ടമായപ്പോഴാണ് ചട്ടുകം പഴുപ്പിച്ച് ദേഹത്ത് വച്ച് പൊള്ളലേൽപ്പിച്ചത്.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

തന്നെ തല്ലി അവശയാക്കിയ ശേഷം ഭ്രാന്തിയെന്ന് മുദ്രകുത്തി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും, മുനമ്പം എസ്ഐ ഇതിന് കൂട്ടുനിന്നെന്നും വീട്ടമ്മ ആരോപിച്ചിരുന്നു. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...

കോഴിക്കോട് 'ഉദയനാണ് താരം' മോഡൽ മോഷണം! സിനിമയുടെ തിരക്കഥ മോഷ്ടിച്ചു, ഷൂട്ടിങ് മുടങ്ങി...കോഴിക്കോട് 'ഉദയനാണ് താരം' മോഡൽ മോഷണം! സിനിമയുടെ തിരക്കഥ മോഷ്ടിച്ചു, ഷൂട്ടിങ് മുടങ്ങി...

English summary
vypin attack; injured woman's daughter filed complaint against neighbors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X