വാളയാറില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളേയും 17 കാരനും ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ അറസ്റ്റ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ ഒരു അറസ്റ്റ് കൂടി. രണ്ട് പെണ്‍കുട്ടികളേയും ലൈംഗികമായി ഉപയോഗിച്ച 17 വയസ്സുകാരനാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

സഹോദരങ്ങളായ 13 വയസ്സുകാരിയും 9 വയസ്സുകാരിയും ആണ് വാളയാറില്‍ മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു ഇവരെ കണ്ടെത്തിയത്. മൂത്ത കുട്ടി ജനുവരി മൂന്നിനും ഇളയ കുട്ടി മാര്‍ച്ച് നാലിനും ആണ് മരിച്ചത്.

രണ്ട് പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇപ്പോള്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

രണ്ട് പെണ്‍കുട്ടികള്‍

13 ഉം 9 ഉം വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. കേരളത്തില്‍ ഏറെ വിവാദമായ വിഷയം ആയിരുന്നു ഇത്.

മാസങ്ങളുടെ ഇടവേളയില്‍

മൂത്ത പെണ്‍കുട്ടിയെ ജനുവരി മൂന്നിനാണ് വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് രണ്ടാമത്തെ പെണ്‍കുട്ടിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഒരേ മുറിയില്‍... ഒരേ സ്ഥലത്ത്

രണ്ട് പെണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത് ഒരേ മുറിയില്‍ തന്നെ ആയിരുന്നു. ഒരേ സ്ഥലത്തും. കുട്ടികള്‍ക്ക് എങ്ങനെ തൂങ്ങിമരിക്കാന്‍ കഴിയും എന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു.

രണ്ട് കുട്ടികളും പീഡിപ്പിക്കപ്പെട്ടു

മരിച്ച രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കളും അയല്‍വാസികളും ആയിരുന്നു ഇവരെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.

 പ്രകൃതിവിരുദ്ധ പീഡനം

പെണ്‍കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കപ്പെട്ടിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. ഞെട്ടിപ്പിക്കുന്നതായിരുന്നു അത്.

അയല്‍വാസിയായ 17 കാരന്‍

ഇവരുടെ അയല്‍വാസിയായ 17 വയസ്സുകാരനാണ് ഒടുവില്‍ അറസ്റ്റിലായിട്ടുള്ളത്. രണ്ട് പെണ്‍കുട്ടികളേയും ഇയാളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

 ബന്ധുക്കള്‍

മൂത്ത മകളെ ഒരു ബന്ധു പലതവണ െൈലംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ലത്രെ.

അയല്‍ വാസികളും

പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ കല്ലങ്കാട് വി മധി, എം മധു എന്ന കുട്ടി മധു എന്നിവരും പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ്അയല്‍വാസികളായ പ്രദീപ് കുമാറും ഷിബുവും അറസ്റ്റിലാണ്.

ആദ്യഭര്‍ത്താവിലെ മകള്‍

മരിച്ച നിലയില്‍ കണ്ടെത്തിയ 13 കാരി സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലെ മകളാണ്. ഇപ്പോഴത്തെ ഭര്‍ത്താവില്‍ ഉണ്ടായതാണ് രണ്ടാമത്തെ പെണ്‍കുട്ടി. ഇവരെ കൂടാതെ ഒരു ആണ്‍കുട്ടി കൂടി ഉണ്ട് ഇവര്‍ക്ക്.

പോലീസിന് ചീത്തപ്പേര്

ആദ്യത്തെ കുട്ടി മരിച്ചപ്പോള്‍ തന്നെ പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെ എങ്കിലും രക്ഷപ്പെടുത്താമായിരുന്നു. പോലീസിന്റെ വീഴ്ച ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

English summary
Walayar Child Rape Case: 17 year old teenager also arrested.
Please Wait while comments are loading...