കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യ സംസ്‌കരണം പരിസ്ഥിതി സൗഹൃദപരമായി നടപ്പാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ മാലിന്യസംസ്‌കരണം നടത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.

1

ഹരിതകേരള മിഷന്‍-ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടേയും പദ്ധതി നിര്‍വഹണ രീതികളുടേയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ശുചിത്വമിഷന്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ആദ്യപ്രതി കൈമാറി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ ശുചിത്വമിഷന്‍ നടപ്പാക്കുന്ന പദ്ധതികളെകുറിച്ച് ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ധാരണ ലഭിക്കാനും ഈ മേഖലയില്‍ ലഭ്യമായ മുഴുവന്‍ ഫണ്ടും പ്രയോജനപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ ക്രിയാത്മക മുന്നേറ്റം സാധ്യമാക്കാന്‍ പരിശീലന സഹായി എന്ന നിലയിലും ഈ മാര്‍ഗ്ഗരേഖ പ്രയോജനപ്പെടുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

കൂടുതല്‍ പദ്ധതികള്‍ ഈ മേഖലയില്‍ രൂപപ്പെട്ട് വരുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും ഇത് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ഈ മേഖലയിലെ പദ്ധതി ആസൂത്രണം, സാങ്കേതിക സാമ്പത്തിക അനുമതികള്‍ക്കായുള്ള നടപടിക്രമം, ശുചിത്വമിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, ഉപപദ്ധതികള്‍, മറ്റു സേവനങ്ങള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം മാര്‍ഗ്ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

Recommended Video

cmsvideo
എട്ടാം ക്ലാസുകാരിയുടെ പരാതി..ഞൊടിയിടയിൽ മന്ത്രിയുടെ മറുപടി

English summary
waste management as per eco freindly says minister mv govindan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X