ജനകീയ സമരത്തിന്‍റെ രൂപം മാറുന്നു; സ്ത്രീകളും കുട്ടികളും പൊലീസ് കസ്റ്റഡിയില്‍
വടകര: സീറോ വെയ്സ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെയുള്ളജനകീയ സമരത്തിന്റെ രൂപം മാറുന്നു.നഗരസഭാ അധികൃതര്‍ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ജെ ടി റോഡ് പൗരസമതി പ്രവര്‍ത്തകരുടെ തീരുമാനം.
സമരത്തില്‍ സ്ത്രീകളും കുട്ടികളും അണിനിരക്കുന്നു. പൊലസീ കസ്്റ്റഡിയിലെടുത്തവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവരാണ്. ന്യായമായ ആവശ്യവുമായി സമരം ചെയ്യുന്നവരോട് അധികൃതരോട് പുലര്‍ത്തുന്ന ധിക്കാര സമീപനമാണ് പ്രശ്്‌നങ്ങളെ രൂക്ഷതയിലേക്ക് തള്ളി വിടുന്നത്. സമരവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ജെടി റോഡ് പൗരസമിതി ഭാരവാഹികളെ ചര്‍ച്ച്ക്ക് വിളിച്ചെങ്കിലും ചര്‍ച്ച നടത്താതെ പൊലീസിനെ ഉപയോഗിച്ച് ബലം മാലിന്യനിക്ഷേപ കേന്ദ്രം തുറക്കുവാനുള്ള നഗരസഭാധികൃതരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൗരസമിതി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ തള്ളി കളഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച നഗരസഭാ അധികൃതര്‍ പ്രവൃത്തികള്‍ക്കായി ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തിയെങ്കിലും പൗരസമിതി പ്രവര്‍ത്തകര്‍ തടയുകയുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ച നടത്താതെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളെയും പൗരസമിതി പ്രവര്‍ത്തകരെയും പൊലീസിനെ ഉപയോഗിച്ച് നേരിട്ടു. 33 ഓളം പേര്‍ക്കെതിരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമീപത്തെ അറവുശാലയില്‍ നിന്നും മാലിന്യ നിക്ഷേപം കാരണം ജെ ടി റോഡ് നിവാസികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. അതിനിടെയാണ് കൂനിന്‍മേല്‍ കുരു പോലെ നഗരസഭയുടെ മാലിന്യ നിക്ഷേപവും പ്രദേശവാസികളെ ബുദ്ധിമുട്ടിലായിക്കിയിരിക്കുന്നത്.












Click it and Unblock the Notifications