കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോര്‍ നന്നാക്കിയില്ല; കോടതികളില്‍ ജലവിതരണം നിലച്ചു

Google Oneindia Malayalam News

കാസര്‍കോട്: തകരാറിലായ മോട്ടോര്‍ നന്നാക്കാത്തതിനാല്‍ കോടതികളില്‍ ജലവിതരണം മുടങ്ങി. ഇതോടെ ജീവനക്കാര്‍ അടക്കമുള്ളവര്‍ കടുത്ത ദുരിതത്തിലായി. ഒരാഴ്ചയായി വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കോടതികളിലൊന്നും ജലവിതരണമില്ല. കോടതിവളപ്പിലെ കിണറില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം കോടതിമുറികളിലെത്തിക്കുന്നത്.

മോട്ടോര്‍ തകരാറിലായതോടെ എവിടെയും വെള്ളമെത്തുന്നില്ല. കുടിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വെള്ളമില്ലാതെ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്.

water

ഇതിനുപുറമെ കോടതികളിലെത്തുന്ന കക്ഷികള്‍ക്കും പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കുമെല്ലാം വെള്ളമില്ലാത്തത് വലിയ വെല്ലുവിളിയാണ്.

കേസിന്റെ വിചാരണകള്‍ നടക്കുമ്പോള്‍ സാക്ഷികള്‍ അടക്കമുള്ളവര്‍ക്ക് കോടതികളില്‍ ഒരുദിവസം മുഴുവന്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളമില്ലാത്തത് കോടതികളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്.

ജില്ലാകോടതിയില്‍ പുറത്തുനിന്നും വെള്ളം എത്തിക്കാന്‍ നടപടിയുണ്ടായത് അവിടത്തെ ജീവനക്കാര്‍ക്ക് ആശ്വാസമായി. ജില്ലാ അഡീഷണല്‍സെഷന്‍സ് ഒന്ന്, രണ്ട്, മൂന്ന് കോടതികളിലും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികളിലും ചീഫ് ജുഡീഷ്യല്‍, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതികളിലുമെല്ലാം ജീവനക്കാര്‍ ഏറെയുണ്ട്. ഈ കോടതികളുടെ പ്രവര്‍ത്തനങ്ങളെ കുടിവെള്ളപ്രശ്‌നം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ കൂട്ട അവധിയെടുക്കേണ്ടിവരുമെന്നും മോട്ടോര്‍ നന്നാക്കാന്‍ ജില്ലാ കോടതി മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

English summary
water supply in the courts has stopped in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X