Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലിയാര്‍ പുഴയിലൂടെ ഒഴുകി എത്തി മൃതദേഹങ്ങള്‍, 19 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാപ്രവര്‍ത്തകര്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുന്നു. മലപ്പുറം ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയിരിക്കുകയാണ് മൃതദേഹങ്ങള്‍. 19 മരണമാണ് ഇതുവരെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് അഞ്ച് വയസ്സ് തോന്നുന്ന കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. പോത്തുകല്ലിലെ പുഴയില്‍ നിന്ന് പത്ത് മൃതദേഹമാണ് കണ്ടെത്തിയത്.

ഭൂതാനം മച്ചികൈ ഭാഗത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ചാലിയാറിന്റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലൂടെയാണ് ഈ മൃതദേഹങ്ങള്‍ ഒഴുകി വന്നത്. അതേസമയം ഹോംസ്‌റ്റേയില്‍ നിന്ന് കാണാതായ ഒഡീഷയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ ഒരാളെ കണ്ടെത്തിയിട്ടുണ്ട്.

wayanad-landslide

അതേസമയം ദുരന്തബാധിത പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ആര്‍ഡി മേഘശ്രീ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്.

അതേസമയം രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ച് പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ മാര്‍ഗമില്ല. പ്രദേശത്തേക്കുള്ള ഏകപാലമാണിത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.

നിലവില്‍ അഗ്നിരക്ഷ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, എന്നിവര്‍ ഉള്‍പ്പെടുന്ന 250 അംഗ സംഘമാണ് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ സംഭവസ്ഥലത്തെത്തിക്കാന്‍ നിര്‍ദേശം നല്‍കിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. ഹാരിസന്‍സിലെ 10 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് സിഇഒ പറഞ്ഞു. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. വിദേശികളും കുടുങ്ങി കിടക്കുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രക്ഷാദൗത്യത്തിന് സൈന്യം എത്തും. കണ്ണൂര്‍ കന്റോണ്‍മെന്റില്‍നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റില്‍ വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ വിഷയം ഉന്നയിക്കുമെന്നും, കേന്ദ്രസഹായം തേടുമെന്നും കെസി വേണുഗോപാല്‍ എംപി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിമാരയ കെ രാജന്‍, ഒആര്‍ കേളു, മുഹമ്മദ് റിയാസ് എന്നിവര്‍ യോഗം ചേര്‍ന്നിരിക്കുകയാണ്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്ന് മോദി. സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായി മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50000 രൂപയുടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+