Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇട്ടിരിക്കുന്ന ഈ വസ്ത്രമൊഴിച്ച് എല്ലാം പോയി, ഉമ്മാനെ കാണാന്‍ പോയത് കൊണ്ട് രക്ഷപ്പെട്ടു'

കല്‍പ്പറ്റ: ദൈവത്തിന്റെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. മുണ്ടക്കൈയില്‍ കുത്തിയൊലിച്ച ദുരന്തത്തില്‍ രക്ഷപ്പെട്ട ബാപ്പുവും കുടുംബവും ഇപ്പോള്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. വലിയ വേദനയും ഈ ദുരന്തത്തില്‍ അദ്ദേഹത്തിനുണ്ട്. കുട്ടികളെയും കുടുംബത്തെയും കൂട്ടി ഉമ്മാനെ കാണാന്‍ പോയത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. എല്ലാം നഷ്ടമായി.

ഇപ്പോള്‍ ഉടുത്തിരിക്കുന്ന വസ്ത്രം മാത്രമേയുള്ളൂവെന്ന് ബാപ്പു പറയുന്നു. എന്നാല്‍ അതിലൊന്നും തനിക്ക് ദു:ഖമില്ല. എല്ലാം പൊയ്‌ക്കോട്ടെ, അതൊന്നും പ്രശ്‌നമല്ല, എല്ലാം ദൈവം തന്നതല്ലേയെന്ന് ബാപ്പു പറയുന്നു. തലേദിവസം മക്കളെയും ഭാര്യയെയും കൂട്ടി അകലെയുള്ള മാതാവിനെ കാണാന്‍ പോയതായിരുന്നു ബാപ്പുവും കുടുംബവും. ഇന്ന് രാവിലെ അറിഞ്ഞത് മലവെള്ളപ്പാച്ചിലില്‍ വീട് അടക്കം ഒലിച്ച് പോയ വാര്‍ത്തയാണ് അറിയാന്‍ സാധിച്ചത്.

wayanad-rain

അതേസമയം ദുരന്തത്തെ ഇപ്പോഴും ബാപ്പുവിന് വിശ്വസിക്കാന്‍ ആയിട്ടില്ല. മുണ്ടക്കൈ ഒരിക്കലും ഇത്തരം ദുരന്തം ഉണ്ടാവുന്ന സ്ഥലമായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. വളരെ ദൂരെയായിട്ടാണ് പുഴ ഒഴുക്കുന്നത്. പുഴയില്‍ വെള്ളം കയറാറുണ്ടെങ്കിലും ഇവരുടെ മേഖലയിലേക്ക് വരാറില്ല.

പുത്തുമലയില്‍ പോലും ദുരന്തമുണ്ടായപ്പോള്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ മുണ്ടക്കൈയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആരും ഈ സ്ഥലത്ത് നിന്ന് വിറ്റുപോകാതിരുന്നത്. ഉരുള്‍പ്പൊട്ടലുണ്ടാവില്ലെന്ന് ഇവിടെ താമസിക്കുന്നവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ദുരന്തത്തില്‍ എല്ലാ വീടുകളും ഒലിച്ചുപോയതായി ബാപ്പു പറഞ്ഞു.

അയക്കാരായി ഒരു വീടാണ് ഉണ്ടായിരുന്നത്. ആ കുടുംബം പൂര്‍ണമായും പോയി. അവരെ ഇതുവരെ കിട്ടിയില്ല. ഇവിടെ മുഴുവന്‍ വീടായിരുന്നു. എല്ലാ അടുത്തടുത്തായിട്ടാണ് ഉണ്ടായിരുന്നത്. 250ന് അടുത്ത് വീടുകളുണ്ടായിരുന്നു. എത്ര പേര്‍ മരിച്ചുവെന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. കുറച്ച് കഴിഞ്ഞാലേ ഇനി കുടുംബത്തില്‍ എത്ര പേര്‍ ബാക്കിയുണ്ടെന്ന് അറിയാനാവും. ദൈവത്തിന്റെ വിധിയെ നമുക്ക് തടുക്കാന്‍ ആവില്ലല്ലോ.

എന്റെ ഉമ്മാന്റെയും കുട്ടികളുടെയും ഭാഗ്യം കൊണ്ട് ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഇവിടെ ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു. ഒരു വെള്ളച്ചാല് പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇവിടെ ഒരു പുഴ പോലെയാണ്. തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നുവെന്നും ബാപ്പു പറഞ്ഞു.

അതേസമയം മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍ ഭീതിയുണ്ടായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായെന്ന് സൂചനയുണ്ട്. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പ്പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

മലവെള്ളം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. നേരത്തെ എന്‍ഡിആര്‍എഫ് സംഘം ഇവിടെ പാലം നിര്‍മിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായതെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+