മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; സിപിഎം എംഎൽഎമാരും എംപിമാരും ഒരുമാസത്തെ ശമ്പളം സംഭാവന നൽകും
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പങ്കുചേർന്ന് കൂടുതൽ പേർ. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എംപിമാരായ കെ രാധാകൃഷ്‌ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാൽ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ സംഭാവന ചെയ്യുക.

ഇതിന് പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ സംഭാവനകൾ സിഎംഡിആർഎഫിലേക്ക് വരികയാണ്.
സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാർട്ടിയുടെ ത്രിപുര, തമിഴ്‌നാട് ഘടകങ്ങൾ പത്ത് ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപയും സംഭാവന ചെയ്‌തിരുന്നു.
അതേസമയം, വയനാട് ദുരന്തത്തിന് ഇരയാവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎൽഎ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത മറനീക്കി പുറത്തുവന്നു. ചെന്നിത്തല ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തതിനെ എതിർത്തുകൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് രംഗത്ത് വന്നത്.
എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ ചെന്നിത്തലയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. കെ മുരളീധരൻ, എംഎം ഹസൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ചെന്നിത്തലയുടെ നടപടി ശരിവയ്ക്കുകയും ചെയ്‌തിരുന്നു.
ഇടതുപക്ഷത്തിന്റെ കയ്യിൽ മാസ ശമ്പളം കൊടുക്കേണ്ട കാര്യമിലെന്നായിരുന്നു സുധാകരന്റെ വാക്കുകൾ. സിഎംഡിആർഎഫിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നായിരുന്നു വിഡി സതീശന്റെ മറുപടി. ഇത് രാഷ്ട്രീയ വിവാദത്തിനുള്ള സമയമല്ലെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications