Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ ദുരന്തമേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്, വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കും. നേരത്തെ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഉത്തരവിറക്കിയത്. ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി സന്ദര്‍ശിക്കരുത്. ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കരുത്.

മുന്‍ പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.

wayanad-scientists

അതേസമയം ഭാവിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവിലുണ്ടായിരുന്നു. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്.

അതേസമയം സര്‍ക്കുലര്‍ വിവാദമായ പശ്ചാത്തലത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയതെന്ന വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നും, അങ്ങനെ തോന്നിപ്പിക്കുന്ന തരത്തില്‍ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശാസ്ത്രജ്ഞരെ വിലക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതോടെയാണ് സര്‍ക്കാര്‍ തിരുത്തല്‍. സര്‍ക്കാരിന് അത്തരമൊരു നയമില്ല. അങ്ങനെ തോന്നിപ്പിക്കും തരത്തില്‍ ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. അതേസമയം ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. നാളെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+