Get Updates
Get notified of breaking news, exclusive insights, and must-see stories!

'നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ് ഐ ഇത്തരത്തിൽ അഴിഞ്ഞാടില്ല'; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സി പി എമ്മിനും ബി ജെ പിക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വയനാട് കൽപ്പറ്റയിലുളള രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തിൽ ആയിരുന്നു ഇരു പാർട്ടികൾക്കും എതിരെ ചെന്നിത്തലയുടെ വിമർശനം ഉണ്ടായത്.

രാഹുൽ ഗാന്ധിയെ ബി ജെ പി യും സി പി എമ്മും ചേർന്ന് വേട്ടയാടാൻ നോക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം വേട്ടയാടലിന് ഇരു പാർട്ടികളും ഒരേ തൂവൽ പക്ഷികൾ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ അഴിഞ്ഞാട്ടത്തിന് മുതിരില്ലെന്നും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.

1

കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കൈകോർത്ത സി പി എമ്മിന്റെയും ബി ജെ പി യുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ നമുക്ക് കാണാൻ കഴിഞ്ഞത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണ്. ഒരു കാര്യവും ഇല്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്തു.

2

എന്നാൽ, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർ പോലും ചോദ്യം ചെയ്തിട്ടില്ല. ഇതിന്റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായി. ഇപ്പോൾ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയം പിണറായിയും അണികളും പൂർണ്ണയും ഏറ്റെടുത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

3

ഈ കാരണം കൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാം എന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിത്സ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ സർക്കാരിന് എതിരെ ജനവികാരം എതിരായി. ഇതോടെ, മുഖ്യമന്ത്രി നിൽക്കകള്ളിയില്ലാതെ ആണ് ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.


നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

5

അതേസമയം, വിഷയത്തിൽ പ്രതികരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്ന് കെ സി പറഞ്ഞു. എസ് എഫ്‌ ഐക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

5

'കേരളത്തിലെ സി പി എമ്മിന് പല അജണ്ടയുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസിന് വലിയ വേദനയുണ്ടാക്കിയ സംഭവം ആണിത്. സി പി എമ്മിന് ഗാന്ധിയോടാണ് വിരോധം. അതാണ് ആര്‍ എസ് എസും ചെയ്യുന്നത്. ആർ എസ് എസ് ഐഡിയോളജിയിലേക്ക് ക്രമേണ കേരളത്തിലെ സി പി എമ്മിനെ കൊണ്ടു പോകുന്നു മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെ കൊണ്ട് ചുടു ചോറ് തിന്നിക്കുന്ന പണിയാണ് സി പി എം ഇപ്പോൾ ചെയ്യുന്നത്.

Recommended Video

cmsvideo
    രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
    6

    ഒരു തെറ്റും ചെയ്യാത്ത നേതാവിനെ 58 മണിക്കൂറോളം മാനസികമായിട്ടും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ച ഫാസിസ്റ്റ് പ്രധാനമന്ത്രിയാണ് കേന്ദ്രത്തിലേത്. അവര്‍ക്ക് തണലേകുകയായാണ് പിണറായി. മോദി അവിടെ നിര്‍ത്തിയപ്പോള്‍ പിണറായി ഇവിടെ തുടങ്ങി'..കെ സിയുടെ വാക്കുകൾ. അതേസമയം, തെറ്റ് ചെയ്തവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നാണ് എസ് എഫ് ഐ പ്രതികരിച്ചത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം ആയിരിക്കും വിഷയത്തിൽ നടപടി എടുക്കുകയെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+