മന്ത്രിസഭയ്ക്ക് അസന്തുലിതാവസ്ഥ; രാധാകൃഷ്ണന് അപ്രധാന വകുപ്പ്: പരിഹാരം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിക്കും ജനജീവിതത്തിന്റെ വളർച്ചക്കും വേണ്ടി ഇടത് സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മകമായ എല്ലാ നടപടികൾക്കും വെൽഫെയർ പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം.
മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ തുറന്ന കത്തിലൂടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. ഇതോടൊപ്പം തന്നെ സാമൂഹ്യനീതിപരമായ ചില അസന്തുലിതാവസ്ഥ മന്ത്രിസഭക്കുണ്ടെന്ന കാര്യവും അവര്‍ വ്യക്തമാക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തുറന്ന കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ തുടർന്ന് കേരള മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റെടുത്ത അങ്ങേക്ക് ആശംസകൾ നേരുന്നു. കോവിഡ് രോഗ വ്യാപനം, പ്രകൃതി ക്ഷോഭം അടക്കമുള്ള നിരവധി പ്രശ്നങ്ങളെ നമ്മുടെ സംസ്ഥാനം നേരിടുന്ന ഈ അവസരത്തിൽ മുഴുവൻ കേരള ജനതയെയും ഒന്നിച്ച് ചേർത്ത് പ്രതിസന്ധികൾ മറികടക്കാൻ അങ്ങയുടെ നേതൃത്വത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിന്റെ പുരോഗതിക്കും ജനജീവിതത്തിന്റെ വളർച്ചക്കും വേണ്ടി താങ്കളുടെ സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മകമായ എല്ലാ നടപടികൾക്കും വെൽഫെയർ പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് താങ്കളെ അറിയിക്കുന്നു. കോവിഡ് മഹാവ്യാധി നേരിടുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടിയും ഉണ്ടാകും.

നമ്മുടെ നാടിനെ ഈ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കക്ഷി രാഷ്ട്രീയത്തിനതീതമായ വലിയ കൂട്ടായ്മ രൂപപ്പെടേണ്ട ചരിത്ര സന്ദർഭത്തിൽ സർക്കാർ പദ്ധതികളുടെ ഭാഗമാകുന്നതിനൊപ്പം ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സ്വന്തമായ പരിശ്രമങ്ങൾ വെൽഫെയർ പാർട്ടി നടത്തി വരുന്ന വിവരം അങ്ങയുടെ ശ്രദ്ധയിലുണ്ടാകും എന്ന് കരുതുന്നു.

എല്ലാ നല്ല കാര്യങ്ങളിലും സർക്കാരിനെ പിന്തുണച്ചും വീഴ്ചകൾ ചൂണ്ടിക്കാട്ടിയും അത്തരം കാര്യങ്ങളിൽ തിരുത്തൽ ശ്രമങ്ങളുമായി സാമൂഹ്യ നീതിയിലധിഷ്ടിതമായ ജനപക്ഷ നിലപാടുമായി വെൽഫെയർ പാർട്ടി നിലക്കൊള്ളുമെന്നും ഈ അവസരത്തിൽ അങ്ങയെ അറിയിക്കുന്നു.
കേരള മുഖ്യമന്ത്രി എന്ന നിലയിൽ അടിയന്തിര ഇടപെടൽ ആവശ്യമുള്ള ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു.

1. അങ്ങയുടെ നേതൃത്വത്തിൽ വന്ന കേരള മന്ത്രിസഭയിൽ മൂന്നുപേരൊഴികെ എല്ലാവരും പുതുമുഖങ്ങളാണ് എന്നത് മികച്ച ചുവടുവെപ്പാണ്. എന്നാൽ സാമൂഹ്യനീതിപരമായ ചില അസന്തുലിതാവസ്ഥ മന്ത്രിസഭക്കുണ്ട് എന്ന് ഞങ്ങൾ കരുതുന്നു. ആദിവാസി, നാടാർ - ധീവര വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല. മുസ്‍ലിംങ്ങൾ, ദലിതർ, മറ്റ് പിന്നാക്ക ഹിന്ദുക്കൾ തുടങ്ങിയവർക്ക് മതിയായി പ്രാതിനിധ്യം മന്ത്രിസഭയിലില്ല. എന്നു മാത്രമല്ല മന്ത്രിസഭയിലെ ദലിത് പ്രാതിനിധ്യമായ കെ. രാധാകൃഷ്ണൻ എന്ന സീനിയറായ നേതാവിന് അപ്രധാനമായ വകുപ്പുകളാണ് നൽകിയിട്ടുള്ളത്.

ഇത്തരം അസന്തുലിതാവസ്ഥകൾക്ക് പരിഹാരം ഉണ്ടാകണം.പിന്നാക്ക വിഭാഗമായ ലത്തീൻ കത്തോലിക്ക വിഭാഗത്തിന് പ്രാതിനിധ്യമുണ്ടെങ്കിലും രണ്ടര വർഷം കഴിയുമ്പോൾ അതിൽ മാറ്റമുണ്ടാകും. ആ വിഭാഗത്തിന് അഞ്ച് വർഷ പ്രതിനിധ്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. രണ്ടര വർഷം കഴിയുമ്പോൾ ഉണ്ടാകുന്ന മുസ്‍ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം.

2. മന്ത്രിമാര്‍ക്ക് നേരിട്ട് നിയമിക്കാവുന്ന പെഴ്സണൽ സ്റ്റാഫുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തണം. ആവശ്യമായ മറ്റ് പെഴ്സണൽ സ്റ്റാഫുകളുടെ നിയമനം ഡെപ്യൂട്ടേഷനിലാക്കാനുള്ള തീരുമാനം അങ്ങ് സ്വീകരിക്കണം. പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ സാമൂഹ്യ നീതി (സംവരണം) ഉറപ്പ് വരുത്താനുള്ള നടപടിയും സ്വീകരിക്കണം.

3. പൗരത്വ പ്രക്ഷോഭകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് മുൻ സർക്കാർ തീരുമാനിച്ചിരുന്നു. പക്ഷേ ഇപ്പോഴും പൗരത്വ സമരങ്ങളിൽ പങ്കെടുത്തവർക്ക് സമൻസുകളും വാറണ്ടുകളും വരുന്നുണ്ട്. കേസ് പിൻവലിക്കാനുള്ള തിരൂമാനം പ്രാവർത്തികമാക്കാനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കണം.

4. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്ന വിവരം താങ്കളുടെ അറിവിലുണ്ടാകും. ഇതിൽ മുസ്‌ലിം സമൂഹം അനർഹമായ അവകാശങ്ങൾ സ്വന്തമാക്കി എന്ന തെറ്റായ പ്രചാരണത്തെ വസ്തുതാപരമായി തിരുത്താൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാധിച്ചിരുന്നില്ല. ഇപ്പോൾ പ്രസ്തുത വകുപ്പ് അങ്ങ് ഏറ്റെടുത്തതിലൂടെ ആ തെറ്റിദ്ധാരണയെ സാധൂകരിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.
Recommended Video

സഹ മന്തിമാരുടെ വകുപ്പ് നിശ്ചയിക്കാനുള്ള സവിശേഷാധികാരം അങ്ങയിൽ നിക്ഷിപ്തമാണ് എന്നതോടൊപ്പം ജനങ്ങളെ ധ്രുവീകരിക്കുന്ന തെറ്റായ പ്രചാരത്തിന്റെ ദുഷ്ടലാക്ക് തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. അതിന് സർക്കാർ സന്നദ്ധമാകണം. യഥാര്‍ഥ വസ്തുത ജനങ്ങളോട് വിശദീകരിക്കാനും വിവിധ സാമൂഹ്യ വിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ സംബന്ധിച്ച ധവളപത്രം പുറത്തിറക്കാനും സർക്കാർ തീരുമാനം ഉണ്ടാകണം. ഈ കാര്യങ്ങളിൽ അങ്ങയുടെ ശ്രദ്ധയുണ്ടാകുമെന്നും പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി താങ്കൾക്കും മന്ത്രിസഭാ അംഗങ്ങൾക്കും വെൽഫെയർ പാർട്ടിയുടെ അഭിവാദ്യങ്ങൾ നേരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications