4 വർഷത്തേക്ക് 3500 രൂപ ശമ്പളം.. കെട്ടിയിട്ട് ക്രൂരപീഡനം.. കൊച്ചിയിൽ വീട്ടമ്മ ജോലിക്കാരിയോട് ചെയ്തത്!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചി: കാവ്യ മാധവൻ അഭിനയിച്ച ഗദ്ദാമ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പോലീസ് പിടിയിലായ വീട്ടുജോലിക്കാരിക്ക് പറയാനുളളത്. ചെറിയൊരു വ്യത്യാസമുള്ളത് ഗദ്ദാമയിലെ വീട്ടുജോലിക്കാരി മലയാളിയാണ്. സർസു എന്ന ഈ യുവതിയാകട്ടെ അന്യസംസ്ഥാനക്കാരിയും..

Read Also: യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, കുപ്പി കുത്തിക്കയറ്റി.. പോലീസ് ക്രൂരത!!

Read Also: മിനി റിച്ചാർഡിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. വാട്സ് ആപ്പിൽ ഹോട്ട് ചിത്രങ്ങൾ വൈറൽ!!

നാല് വര്‍ഷമായി

നാല് വര്‍ഷമായി

സർസുവിന് അച്ഛനും അമ്മയും ഇല്ല. സർസുവിന്റെ ചെറുപ്പത്തിലേ ഇരുവരും മരിച്ചുപോയി. ആന്റിയുടെ കൂടെയാണ് സർസു പിന്നീട് കഴിഞ്ഞത്. നാല് വർഷം മുമ്പാണ് ഒരു അകന്ന ബന്ധുവിനൊപ്പം സർസു കൊച്ചിയിലെ വൈപ്പിനിലുള്ള ഈ വീട്ടിലെത്തിയത്. അന്ന് തുടങ്ങിയ ദുരിത കഥകളാണ് സർസു ന്യൂസ് മിനുട്ടിനോട് പറഞ്ഞത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഏപ്രിൽ 29ന് ലഭിച്ച ഒരു മിസിങ് കേസിലൂടെയാണ് സർസു മെയ് 1ന് പോലീസിന്റെ കയ്യിലെത്തുന്നത്. എറണാകുളത്തെ വൈപ്പിനിൽ കവിത നായർ (പേര് യഥാർഥമല്ല) എന്നയാളുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു സർസു ഹൽസാൻ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി സ്വദേശിനിയാണ് നേപ്പാളി ഭാഷ സംസാരിക്കുന്ന സർസു.

കിട്ടിയത് 3500 രൂപ

കിട്ടിയത് 3500 രൂപ

മാസം 5000 രൂപ ശമ്പളം തരും എന്നായിരുന്നു ജോലിക്ക് ചേരുമ്പോൾ ബന്ധുവിനോട് വീട്ടുകാർ പറഞ്ഞിരുന്നത്. ജോലി തുടങ്ങുമ്പോൾ എനിക്ക് 3500 രൂപ തന്നിരുന്നു. ഇത് മാത്രമാണ് കഴിഞ്ഞ നാല് വർഷമായി എനിക്ക് തന്നിട്ടുള്ളത് - ഞെട്ടിക്കുന്ന വിവരമാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ന്യൂസ് മിനുട്ടിനോട്സംസാരിക്കവേ സർസു പറയുന്നത്.

ശാരീരിക പീഡനം

ശാരീരിക പീഡനം

പണം കിട്ടാത്തത് പോകട്ടെ, എന്നാൽ തീരെ സഹിക്കാൻ പറ്റാതിരുന്നത് ശാരീരിക പീഡനങ്ങളായിരുന്നു. ചെറിയ തെറ്റിന് പോലും വളരെ ക്രൂരമായി ആക്രമിച്ചു. കൈ കൊണ്ടും വടി കൊണ്ടും ചൂല് കൊണ്ടും തവി കൊണ്ടും മറ്റും തല്ലുമായിരുന്നു. തല ഭിത്തിയിൽ ഇടിക്കുമായിരുന്നു. പലപ്പോഴും ചോര വന്നിട്ടുണ്ട്.

മരിക്കാൻ വേണ്ടിയാണ്

മരിക്കാൻ വേണ്ടിയാണ്

മരിക്കാൻ വേണ്ടിയാണ് ഒരു അവസരം കിട്ടിയപ്പോൾ ആ വീട്ടിൽ നിന്നും താൻ ഓടി രക്ഷപ്പെട്ടത് എന്ന് സർസു പറയുന്നു. എനിക്ക് ജീവിക്കണ്ട. ഏപ്രിൽ 29നാണ് വീട്ടമ്മയെയും കുട്ടിയെയും പൂട്ടിയിട്ട ശേഷം സർസു ആ വീട്ടിൽനിന്നും രക്ഷപ്പെട്ടത്. ഒരു കത്തെഴുതാനോ ഫോൺവിളിക്കാനോ എന്നെ സമ്മതിച്ചില്ല. എന്റെ സമ്മതമില്ലാതെ എന്റെ മുടി മുറിച്ചു.

പോലീസ് പിടിയിൽ

പോലീസ് പിടിയിൽ

ഞാറക്കൽ ബീച്ചിലേക്കാണ് സർസു ഓടിയത്. മരിക്കാനായിരുന്നു ഇത്. അവിടെ വെച്ച് ഇവരെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സർസുവിന്റെ ശരീരത്തിൽ മുറിവുകളും ചോര കട്ടപിടിച്ച പാടുകളും ഉണ്ടെന്നാണ് പോലീസ് സ്റ്റേഷൻ ഓഫീസർ പറയുന്നത്.

വീട്ടമ്മയ്ക്ക് പറയാനുള്ളത്

വീട്ടമ്മയ്ക്ക് പറയാനുള്ളത്

എന്നാൽ ഈ ആരോപണങ്ങളെല്ലാം വീട്ടമ്മ നിഷേധിക്കുകയാണ്. സർസുവിന്റെ ശമ്പളം കൃത്യമായി ബന്ധുവിന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട് എന്നും ഇവർ പറയുന്നു. വീട്ടമ്മയ്ക്കെതിരെ പോലീസ് പീഡനക്കേസ് എടുത്തേക്കും. ഇതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് പോലീസ് ഇപ്പോൾ.

English summary
West Bengal native domestic help tortured in Kochi.
Please Wait while comments are loading...