ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത
കോഴിക്കോട്/ദില്ലി: കെ സുരേന്ദ്രന് മാറിയാല്‍ ആരായിരിക്കും കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ എന്ന ചോദ്യത്തിന് മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്. അതില്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത് പിഎസ് ശ്രീധരന് പിള്ളയ്ക്കാണ്.
രണ്ട് തവണ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്ന ആളാണ് ശ്രീധരന് പിള്ള. ഇപ്പോള്‍ മിസോറാം ഗവര്‍ണറും. എന്തുകൊണ്ടാണ് ശ്രീധരന് പിള്ളയ്ക്ക് കൂടുതല്‍ സാധ്യത കല്പിക്കുന്നത് എന്നതിന് ഒരു ഉത്തരവും ഉണ്ട്. കാര്യങ്ങള്‍ അത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍, മറ്റൊരു തീരുമാനം ഉണ്ടാകാനിടയില്ല. പരിശോധിക്കാം...

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പോടെ, കേരളത്തില്‍ ബിജെപിയുടെ സ്ഥിതി അതീവ ദയനീയമായിരിക്കുകയാണ്. കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നേട്ടമുണ്ടാക്കാന്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആയിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്.

ശ്രീധരന് പിള്ളയുടെ സാധ്യത
കേരളത്തിലെ സഭാ തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പിഎസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ ആയിരുന്നു. പ്രധാനമന്ത്രിയെ തന്നെ നേരിട്ട് ഇടപെടീച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഇത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് സാധ്യമാകാതിരുന്ന സമവായ ശ്രമങ്ങള്‍ക്കായിരുന്നു ശ്രീധരന് പിള്ള തുടക്കമിട്ടത്.

പ്ലസ് പോയന്റ്
പ്രധാനമന്ത്രി ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ച സ്ഥിതിയ്ക്ക്, പിഎസ് ശ്രീധരന് പിള്ളയ്ക്ക് തന്നെ വീണ്ടും നറുക്കുവീണേക്കും എന്നാണ് വിലയിരുത്തല്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വേണ്ടി അന്ന് മിസോറാം ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുവിളിച്ചിരുന്നു. അതുകൊണ്ട്, ശ്രീധരന് പിള്ളയെ തിരിച്ചുകൊണ്ടുവരുന്നതില്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ല.

പ്രതിച്ഛായ
പിഎസ് ശ്രീധരന് പിള്ളയുടെ പ്രതിച്ഛായയും അദ്ദേഹത്തിന് അനുകൂലമാണ്. എല്ലാ മതവിഭാഗങ്ങളുമായും സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ശ്രീധരന് പിള്ള. പൊതുസമൂഹത്തില്‍, മറ്റ് ബിജെപി നേതാക്കള്‍ക്കില്ലാത്ത സ്വീകാര്യതയും അദ്ദേഹത്തിനുണ്ട്. മാധ്യമങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ശ്രീധരന് പിള്ള.

രണ്ട് തവണ അധ്യക്ഷന്‍
ഇതിനകം തന്നെ രണ്ട് തവണ ശ്രീധരന് പിള്ളയെ കേരളത്തിന്റെ ചുമതല ഏല്പിച്ചിട്ടുണ്ട് കേന്ദ്ര നേതൃത്വം. 2003 ല്‍ ആയിരുന്നു അദ്ദേഹം ആദ്യമായി സംസ്ഥാന പ്രസിഡന്റ് ആകുന്നത്. അതിന് ശേഷം, കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ ആയി പോയപ്പോള്‍ 2018 ല്‍ വീണ്ടും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരന് പിള്ള 42,682 വോട്ടുകള്‍ നേടി 29.33 ശതമാനം വോട്ട് സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി വിഷ്ണുനാഥിന് അന്ന് കിട്ടിയത് 30.85 ശതമാനം വോട്ടുകളായിരുന്നു. ഇത് പരിഗണിച്ചായിരുന്നു 2018 ലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ശ്രീധരന് പിള്ളയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ 2016 ലെ പ്രകടനം അദ്ദേഹത്തിന് ആവര്‍ത്തിക്കാനായില്ല. വോട്ടുകള്‍ 35,270 ആയി കുറഞ്ഞു. വോട്ട് വിഹിതം 23.68 ശതമാനവും ആയി.

ശബരിമല സുവര്‍ണാവസരം
ഇതിനിടയില്‍ പിഎസ് ശ്രീധരന് പിള്ള വലിയ വിവാദത്തിലും പെട്ടു. ശബരിമല സ്ത്രീ പ്രവേശന വിധി, ബിജെപിയ്ക്കുള്ള സുവര്‍ണാവസരം ആണെന്ന പ്രസംഗം ആയിരുന്നു അത്. എന്തായാലും ആ സുവര്‍ണാവസരം ബിജെപിയ്ക്ക് ഗുണം ചെയ്തില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമൊന്നും ബിജെപിയ്ക്കുണ്ടായില്ല. ഇതിന് പിറകെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയതും മിസോറാം ഗവര്‍ണര്‍ ആയി നിയോഗിക്കാനും.

ഗ്രൂപ്പുകള്‍ക്കിടയില്‍
കേരളത്തില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗ്രൂപ്പുകളിയാണ്. ഇപ്പോള്‍ തന്നെ മൂന്ന് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. പികെ കൃഷ്ണദാസ് ഗ്രൂപ്പിനും ശോഭ സുരേന്ദ്രന് ഗ്രൂപ്പിനും പിഎസ് ശ്രീധരന് പിള്ളയോട് പ്രശ്നമില്ലെന്നതും അദ്ദേഹത്തിന് പ്രസ് പോയന്റ് ആണ്. 2018 ല്‍ ശ്രീധരന് പിള്ള അധ്യക്ഷസ്ഥാനത്ത് എത്തിയതും ഇത്തരത്തിലുള്ള ഒരു സമവായ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു.
തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications