Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ രണ്ട് ദുരന്തങ്ങൾക്കും കാരണം ഇപ്പറയുന്നതൊന്നും അല്ലേ? കവളപ്പാറയിലും കൂട്ടിക്കലിലും സംഭവിച്ചത്...

കൊച്ചി: 2018 ലെ മഹാ പ്രളയത്തിന് ശേഷം കേരളം തുടർച്ചയായി വലിയ പ്രകൃതി ദുരന്തങ്ങളിലൂടെ ആണ് കടന്നുപോകുന്നത് . ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാത്തതും അനിയന്ത്രിതമായ പ്രകൃതിചൂഷണവും ഒക്കെയാണ് ഈ പ്രകൃതി ദുരന്തങ്ങൾക്ക് കാരണം എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നതും വിശ്വസിക്കുന്നതും. ​മാധവ് ​ഗാഡ്​ഗിൽ തന്നെ ഇത്തരത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

ലക്കും ലഗാനുമില്ലാതെ നടക്കുന്ന പ്രകൃതി ചൂഷണം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്നതും ഇനിയും സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ 2019 ൽ കവളപ്പാറയിലും ഇപ്പോൾ കോട്ടയം കൂട്ടിക്കലിലും എല്ലാം ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് കാരണം, നേരത്തേ പറഞ്ഞ പ്രകൃതി ചൂഷണം മാത്രമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

1

വലിയ പ്രകൃതി ദുരന്തങ്ങൾ കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒന്നായിരുന്നു. ചുരുങ്ങിയത് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളിലെങ്കിലും. എന്നാൽ ഉരുൾപൊട്ടലുകൾ കേരളത്തിന്റെ മലയോര മേഖലകളിൽ സർവ്വസാധാരണം എന്നതുപോലെ സംഭവിക്കുന്നുണ്ടായിരുന്നു. ആൾനാശം ഇല്ലാത്തതിനാൽ അതൊന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നില്ല എന്ന് മാത്രം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ ആൾനാശം സൃഷ്ടിച്ച വൻദുരന്തങ്ങളായിരുന്നു ഉരുൾപൊട്ടലുകളിലൂടെ സൃഷ്ടിക്കപ്പെട്ടത്.

2

2019 ൽ രണ്ട് ഞെട്ടിപ്പിക്കുന്ന ഉരുൾപൊട്ടലുകളായിരുന്നു കേരളത്തിൽ സംഭവിച്ചത്. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിന് അടുത്തുള്ള കവളപ്പാറയിലും. പുത്തുമലയിലെ ഉരുൾപൊട്ടൽ വാർത്തയുടെ ഞെട്ടൽ മാറും മുമ്പായിരുന്നു കവളപ്പാറയിൽ നിന്നും അതിലും ശക്തമായ ഉരുൾപൊട്ടൽ വാർത്ത പുറത്ത് വരുന്നത്. പുത്തുമലയിൽ 17 ജീവനുകളാണ് പൊലിഞ്ഞത്. അതിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പോലും ആയില്ല. കവളപ്പാറയിൽ 59 പേരായിരുന്നു മണ്ണിനടിയിൽ പെട്ട് മരിച്ചുപോയത്. അതിൽ 11 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.

3

വർഷം ഒന്ന് കഴിഞ്ഞതേയുള്ളു. അടുത്ത ദുരന്തവും കേരളത്തെ തേടിയെത്തി. ഇടുക്കി ജില്ലയിലെ പെട്ടിമുടിയിൽ ആയിരുന്നു അത്. എഴുപത് പേരായിരുന്നു ഒറ്റയടിക്ക് ആ ഉരുൾപൊട്ടലിൽ മരിച്ചുമണ്ണടിഞ്ഞത്. അതിൽ 24 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. അതിന് ശേഷം, ഇപ്പോഴിതാ 2021 ൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തം വിതച്ചു. കൂട്ടിക്കലിൽ 10 പേരുടെ ജീവനാണ് പ്രകൃതി കവർന്നത്. ആ പ്രദേശം ആദ്യമായി കണ്ട ഒരു പ്രകൃതി ദുരന്തം കൂടിയായിരുന്നു ഇത്.

4

കവളപ്പാറയിലും കൂട്ടിക്കലിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ആകാത്തവയായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, ദിവസങ്ങളോളം നിന്ന് പെയ്ത മഴയല്ല ഈ ദുരന്തങ്ങൾ സൃഷ്ടിച്ചത്. ഒറ്റയടിക്ക് മണിക്കൂറുകൾ പെയ്ത മഴയിലാണ് ഉരുൾപൊട്ടൽ സംഭവിച്ചത്. പരമാവധി മൂന്ന് മണിക്കൂർ മുമ്പ് മാത്രമേ ഇത്തരം ദുരന്തങ്ങൾ പ്രവചിക്കാൻ ആവൂ. എന്നാൽ, പലപ്പോഴും ഇത് അസാധ്യവും ആണ്. സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തന്നെയാണ് കാരണം.

5

മേഘ വിസ്‌ഫോടനങ്ങളാണ് രണ്ടിടത്തും ഉണ്ടായത് എന്നാണ് കൊച്ചി സാങ്കേതിക സർവ്വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ആയ എസ് അഭിലാഷ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഇത്തരമൊരു സാഹചര്യം തിരിച്ചറിഞ്ഞ് പെട്ടെന്ന് മുൻകരുതൽ സ്വീകരിച്ചാൽ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. പ്രകൃതി ദുർബലമായ ഇത്തരം പ്രദേശങ്ങളിൽ നിന്ന് - മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള സ്ഥലങ്ങൾ - ആളുകളെ വളരെ വേഗത്തിൽ ഒഴിപ്പിക്കാനുള്ള സംവിധാനം സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജമാക്കുകയാണ് വഴിയെന്നും അദ്ദേഹം പറയുന്നുണ്ട്.

6

മൂന്ന് മണിക്കൂർ മുമ്പ് ഇത് എങ്ങനെ തിരിച്ചറിയാം എന്നതും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. റഡാർ, ഉപഗ്രഹ നിരീക്ഷണങ്ങൾ വഴി ഇത് സാധ്യമാകും. പത്ത് മുതൽ പതിനാല് വരെ കിലോമീറ്റർ വ്യാപ്തിയിൽ മേഘങ്ങൾ ഒരുമിച്ച് ചേർന്ന് കനത്തമഴയായി പെയ്തുവീഴുകയാണ് സംഭവിക്കുക. ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ (100 മില്ലീമീറ്റർ) മഴ ഒരു പ്രദേശത്ത് ലഭിച്ചാൽ, അതിനെ മേഘ വിസ്‌ഫോടനമായി കണക്കാക്കാമെന്നാണ് പറയുന്നത്. മൂന്ന് മണിക്കൂർ മുമ്പെങ്കിലും തിരിച്ചറിയാൻ സാധിച്ച് ജനങ്ങളെ ഒഴിപ്പിക്കാൻ ആയാൽ, വലിയ ആൾ നാശം എങ്കിലും ഒഴിവാക്കാൻ സാധിക്കും.

7

ഇനി മറ്റ് ചില നിരീക്ഷണങ്ങൾ പരിശോധിക്കാം. ക്വാറികളാണ് പലപ്പോഴും ഉരുൾപൊട്ടൽ വാർത്തകളിൽ വില്ലൻമാരുടെ സ്ഥാനത്തുണ്ടാകുന്നത്. എന്നാൽ ഉൾവനങ്ങളിലും അല്ലാത്ത ഇടങ്ങളിലും എല്ലാം വലിയ ഉരുൾപൊട്ടലുകൾ ഉണ്ടാകാറുണ്ട്. അടുത്ത പ്രദേശത്തൊന്നും ഒരു ക്വാറി പോലും ഇല്ലാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടാകുന്നു. അതിന് കാരണം, ഇത്തരത്തിൽ ചുരുങ്ങിയ സമയത്തുണ്ടാകുന്ന കനത്ത പേമാരിയാണ്. എന്നാൽ അതിനർത്ഥം ക്വാറികൾ പോലെയുള്ളവ പാരിസ്ഥിതിക നാശം സൃഷ്ടിക്കുന്നില്ല എന്നതല്ല. എല്ലാ ഉരുൾപൊട്ടലുകൾക്കും കാരണം ക്വാറികൾ മാത്രമല്ല എന്നതാണ്.

8

കേരളത്തിൽ എത്ര ക്വാറികൾ ഉണ്ടെന്നും അവ എവിടെയെല്ലാം ആണെന്നും സംബന്ധിച്ച വലിയ ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലും പ്രകൃതി ദുർബല പ്രദേശങ്ങളിലും വ്യാപകമായി ക്വാറികൾ പ്രവർത്തിക്കുന്നു എന്നത് ഒരു ആക്ഷേപം മാത്രമാണ് എന്നാണ് ചിലർ ഡേറ്റ മുൻനിർത്തി സ്ഥാപിക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം ക്വാറികൾ പ്രവർത്തിക്കുന്നത് അല്ലാത്ത ഇടങ്ങളിൽ ആണെന്നും ഇവർ കണക്കുകൾ മുൻനിർത്തി സ്ഥാപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പശ്ചിമ ഘട്ടത്തിലെ ക്വാറികളുടെ പ്രവർത്തനം ആണ് കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾക്കും പ്രളയത്തിനും കാലാവസ്ഥാ മാറ്റത്തിനും കാരണം എന്ന വാദം നിലനിൽക്കില്ലെന്നും ഇവർ പറയുന്നു.

9

നൂറ് വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രളയം എന്നായിരുന്നു 2018 ലെ പ്രളയത്തെ വിശേഷിപ്പിച്ചത്. എന്നാൽ പിന്നീട് ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. നൂറ് വർഷം എന്ന കണക്ക് അപ്രസക്തമായിരിക്കുകയാണ്. 2018 ൽ സംഭവിച്ച അത്ര തീവ്രതയിൽ കേരളം മുഴുവൻ പ്രളയത്തിൽ മുങ്ങുന്ന സാഹചര്യം പിന്നീട് ഉണ്ടായില്ലെങ്കിലും, വിതച്ച ദുരിതങ്ങൾക്ക് കുറവുണ്ടായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+