കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് 'ഹാഷ് വാല്യു'; ഡിജിറ്റല്‍ തെളിവുകളുടെ ഡിഎന്‍എയെന്ന് വിളിക്കുന്നതിന് പിന്നില്‍, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളിലൂടെയാണ് ഹാഷ് വാല്യു എന്ന വാക്ക് മലയാളികല്‍ക്ക സുപരിചതമായത്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് ഒരുങ്ങുകയാണ്. എന്നാല്‍ എന്താണ് ഈ ഹാഷ് വാല്യു. ഇത്തരം സൈബര്‍ തെളിവുകളില്‍ ഹാഷ് വാല്യുവിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് പരിശോധിക്കാം.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

1

ഇലട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഏത് സമയത്തും നശിപ്പിക്കാനോ കേടുവരുത്താനോ കൂട്ടിച്ചേര്‍ക്കാനോ കഴിയും. എന്നാല്‍ അങ്ങനെ സംഭവിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്. അതിന് ഉറപ്പുവരുത്തുന്നതിനായി സൈബര്‍ ഫോറന്‍സിക് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പേരാണ് ഹാഷിംഗ്.

2

കമ്പ്യൂട്ടറില്‍ സ്ഥാപിച്ചിരിക്കുന്ന ഫോറന്‍സിക് സോഫ്‌റ്റ്വെയര്‍ മെമ്മറി കാര്‍ഡിലെയും ഹാര്‍ഡ് ഡിസ്‌കിലെയും വീഡിയോ മുഴുവന്‍ വായിച്ച് മനസിലാക്കുകയും ആ വീഡിയോയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു കോഡ് നല്‍കുകയും ചെയ്യും. ഈ കോഡ് ഇഗ്ലീഷ് അക്ഷരമാലകളുടെയും പൂജ്യം മുതല്‍ ഒമ്പത് വരെയുമുള്ള നമ്പറുകളുടെയും ഒരു സമ്മിശ്രമാണ്. ഈ കോഡിനെയാണ് ഹാഷ് വാല്യു എന്ന് പറയുന്നത്.

3

ഈ ഒരു കോഡിന് ഫോറന്‍സിക് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച അല്‍ഗോരിതം അനുസരിച്ച് ഒരു ദൈര്‍ഘ്യമുണ്ടായിരിക്കും. എസ് എച്ച് എ 1. എസ് എച്ച് എ 2 എന്നിവങ്ങനെ വിവിധ തരത്തിലായിരിക്കും ഈ കോഡുകള്‍. എത്ര വലിയ ശേഷിയുള്ള ഡിസ്‌കാണെങ്കിലും ഈ ഹാഷ് വാല്യുവിന്റെ ദൈര്‍ഘ്യം മാറില്ല. എന്നാല്‍ ഉപയോഗിക്കുന്ന അല്‍ഗോരിതങ്ങള്‍ക്ക് അനുസരിച്ച് ഹാഷ് വാല്യുവും അതിന്റെ ദൈര്‍ഘ്യവും മാറുന്നു.

4

ഇംഗ്ലീഷ് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഒരു സ്വീക്വന്‍സ് ആണ് ഈ ഹാഷ് വാല്യു. ഒരു ഡിസ്‌കിലുള്ള ഡേറ്റ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഈ ക്രമം മറ്റൊരു ഡിസ്‌ക് ഉപയോഗിച്ച് സൃഷ്ടിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഈ ഡിസ്‌കിലുള്ള ഡിജിറ്റല്‍ ഡേറ്റ ഏതെങ്കിലും കാരണവശാല്‍ മാറ്റപ്പെട്ടില്ലെങ്കില്‍ എത്ര തവണ ഹാഷിംഗ് നടത്തിയാലും ഈ സ്വീക്വന്‍സ് മാറില്ല.

5

ലോകത്തിലുള്ള മുഴുവന്‍ കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുമൊക്കെ ഹാഷിങ്ങിന് വിധേയമാക്കുകയാണെങ്കില്‍ക്കൂടി, ഓരോ ഉപകരണത്തിനും പ്രത്യേകം ഹാഷ്വാല്യൂ സൃഷ്ടിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഹാഷിങ് എന്ന പ്രക്രിയയെയും ഹാഷ് വാല്യൂവിനെയും ഡിജിറ്റല്‍ തെളിവുകളുടെ വിശ്വാസ്യത സ്ഥാപിക്കാന്‍ ലോകമെമ്പാടുമുള്ള കോടതികള്‍ അംഗീകരിച്ചിരിക്കുന്നത്.

6

ഹാഷ്വാല്യൂവിന് ഡിജിറ്റല്‍ തെളിവുകളുടെ ഡി എന്‍ എ എന്ന് വിളിക്കാറുള്ളത്. കാരണം, രണ്ട് വത്യസ്ത ഡേറ്റയുള്ള ഡിസ്‌കുകളുടെ ഹാഷ് വാല്യു ഒരിക്കലും ഒരേ പോലെയായിരിക്കില്ല. സംഭരണ ശേഷിയുള്ള ഏത് ഉപകരണങ്ങളിലും ഹാഷ് വാല്യു സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. ഇത്തരം ഉപകരണങ്ങളില്‍ ശേഖരിക്കുന്ന ഓരോ ഫയലുകളുടെയും ഹാഷ്വാല്യൂ വെവ്വേറെയുണ്ടാക്കാന്‍ ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കാം.

7

ഡിജിറ്റല്‍ തെളിവുകല്‍ ആശ്രയിച്ചിരിക്കുന്ന കേസുകളില്‍ വാദിയോ കുറ്റാരോപിതരോ എപ്പോഴെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ ഒര്‍ജിനല്‍ തെളിവുള്ള ഉപകരണം, എഴുത്ത് തടസപ്പെടുത്തുന്ന ഉപകരണമായ റൈറ്റ് ബ്ലോക്കറിന്റെ സഹായത്തോടെ ഹാഷ് ചെയ്യുകയാണെങ്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് തെളിയിക്കാനും സാധിക്കും. എന്നാല്‍, റൈറ്റ് ബ്ലോക്കറില്ലാതെ നടത്തുന്ന ഏതൊരു പരിശോധനയും മറ്റുപ്രവൃത്തികളും ഡിജിറ്റല്‍ സംഭരണ ഉപകരണങ്ങളിലെ ഹാഷ്വാല്യൂ മാറുന്നതിന് കാരണമാകുകതന്നെ ചെയ്യും.

8

തെളിവുകളില്‍ മാറ്റംവന്നിട്ടുണ്ടോ എന്നറിയുന്നതിന് ഹാഷ് വാല്യൂ നോക്കുന്നത് അവയുടെ വിശ്വസനീയതയും ആധികാരികതയും ഉറപ്പിക്കുന്നതിന് സഹായിക്കും . സൈബര്‍ ഫൊറന്‍സിക് ശാസ്ത്രം നിയമവ്യവസ്ഥയ്ക്കുനല്‍കുന്ന ഏറ്റവും നിര്‍ണായകമായ സാങ്കേതികവിദ്യയാണ് ഹാഷിങ്. ഡിജിറ്റല്‍ തെളിവുകളുള്ള കേസുകളില്‍ ഇതിന്റെ പ്രധാന്യം വളരെ വലുതാണ്.

 യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച

നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
What is a hash value, What you need to know about the DNA of digital evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X