കൊച്ചിയില്‍ വിലസുന്ന ദുരൂഹ സംഘങ്ങള്‍; കൂടെ നിശാവിരുന്നിലെ വിഐപിയും!! സമ്പന്നരുടെ ഉന്മാദം
കൊച്ചിക്ക് പുറമെ കൊടൈക്കനാലിലും എംഡിഎംഎയുടെ ഉപയോഗം വ്യാപിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരം.
കൊച്ചി: കൊച്ചി നഗരത്തെ കുറിച്ച് പോലീസ് നല്കുന്ന വിവരങ്ങള്‍ അതീവ ഗൗരവം നിറഞ്ഞതാണ്. മാഫിയാ സംഘങ്ങള്‍ നടത്തുന്ന ഇടപാടുകളുടെ കേന്ദ്രമായി നഗരം മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മയക്കമരുന്ന് കടത്തുകാരുടെയും ഇടപാടുകാരുടെയും ഹബ്ബായി മാറുകയാണ് കൊച്ചി.
കഴിഞ്ഞദിവസം 30 കോടി വിലമതിക്കുന്ന എംഡിഎംഎ എന്ന മയക്കുമരുന്നുമായി രണ്ടു പേര് പിടിയിലായത് ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. വിദേശരാജ്യങ്ങളില്‍ മാത്രം ലഭിക്കുന്ന ഈ മയക്കുമരുന്ന് എങ്ങനെയാണ് കൊച്ചിയില്‍ എത്തുന്നത് എന്നറിയുമ്പോഴാണ് നടുക്കുന്ന ചില വിവരങ്ങള്‍ ലഭിക്കുക...

കാര്‍ബണ്‍ കടലാസില്‍ പൊതിഞ്ഞ്
പാലക്കാട്ടുകാരായ രണ്ടു പേരെയാണ് കഴിഞ്ഞദിവസം നെടുമ്പാശേരിയില്‍ നിന്ന് മയക്കുമരുന്നുമായി പിടികൂടിയത്. അഫ്ഗാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ട്രോളി ബാഗുകളിലെ രഹസ്യഅറകളില്‍ കാര്‍ബണ്‍ കടലാസില്‍ പൊതിഞ്ഞാണ് ഇവര്‍ എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

കോഴിക്കോട്ടുകാര്‍ക്ക് കൈമാറും
കോഴിക്കോട്ടുകാര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതത്രെ. പാലക്കാട് നിന്നാണ് ഇരുവര്‍ക്കും മയക്കുമരുന്ന് ലഭിച്ചത്. ഇടപാടുകളിലെ കേരളത്തിലെ മുഖ്യസൂത്രധാരനെ കുറിച്ച് വിവരം ലഭിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്താണ് എംഡിഎംഎ
എന്താണ് എംഡിഎംഎ എന്ന് അധികമാളുകള്‍ക്കും അറിയില്ല. സാധാരണ കേരളത്തില്‍ അത്ര പരിചിതമല്ല ഈ മയക്കുമരുന്ന്. സമ്പന്നര്‍ മാത്രം പങ്കെടുക്കുന്ന നിശാവിരുന്നുകളില്‍ അപൂര്‍വമായി എത്തുന്ന ലഹരിയാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിവിധ പേരില്‍
മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എംഡിഎംഎ. ഉപയോഗിക്കുന്നവരെ ഉന്മാദത്തിന്റെ വേറൊരു ലോകത്ത് ഇതെത്തിക്കുമത്രെ. ചിലയിടങ്ങളില്‍ മറ്റു ചില പേരിലും ഈ ലഹരി വസ്തു അറിയപ്പെടുന്നുണ്ട്.

ഗന്ധമില്ല
എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത് നില്ക്കുന്ന വ്യക്തിക്ക് പോലും അറിയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഒരു ഗന്ധം ഇല്ലാത്തത് തന്നെ കാരണം. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.

11000 രൂപ കുറഞ്ഞത്
100 മില്ലി ഗ്രാമിന് 6500 രൂപ വരെ നല്‍കണം. എന്നാല്‍ ആവശ്യക്കാരന് അനുസരിച്ച് വില മാറും. സമ്പന്നരുടെ നിശാപാര്ട്ടിയിലേക്കാകുമ്പോള് ഇതിന് 11000 രൂപ വരെ മുടക്കി വാങ്ങും.

വിവരം ലഭിച്ചത്
എംഡിഎംഎ കേരളത്തില്‍ അടുത്തിടെയായി കൂടുതലായി എത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലും ഇതിന്റെ കടത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്.

കേരളം വഴി
രാജ്യത്തിന്റെ പല ഭാഗത്തായി ഇത്തരം ലഹരിമരുന്നുകള്‍ കടത്തുന്ന മാഫിയാ സംഘത്തിന് ഏജന്റുമാര്‍ ഉണ്ടത്രെ. ഏജന്റുമാര്‍ പരസ്പരം അറിയില്ല. കേരളം വഴി ഗള്‍ഫിലേക്ക് കടത്തുകയാണ് മാഫിയകളുടെ ലക്ഷ്യമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

ഇടനിലക്കാര്‍ മാത്രം
കഴിഞ്ഞദിവസം കൊച്ചിയില്‍ പിടിയിലായ രണ്ടുപേരില്‍ നിന്ന് അന്വേഷണ സംഘത്തിന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ക്ക് മാഫിയാ സംഘത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ അറിയില്ല. സാധനം പറയുന്ന ആള്‍ക്ക് എത്തിക്കുക മാത്രമാണ് ഇത്തരക്കാരുടെ ജോലി.

നിര്‍ദേശം നല്‍കുന്നത്
ഏജന്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍ ഉപഗ്രഹ ഫോണ്‍ വഴിയാണ് ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ ആരാണ് നിര്‍ദേശം നല്‍കുന്നതെന്ന് അറിയാന്‍ സാധിക്കില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് ഏജന്റുമാര്‍ ചെയ്യുക.

കൊടൈക്കനാലിലും
കൊച്ചിക്ക് പുറമെ കൊടൈക്കനാലിലും എംഡിഎംഎയുടെ ഉപയോഗം വ്യാപിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരം. രഹസ്യാന്വേഷണ സംഘങ്ങള്‍ പോലീസിന് എംഡിഎംഎയുടെ കടത്ത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പാലക്കാട് നിന്നെത്തിയവരെ പിടിക്കാന്‍ പോലീസ് പരിശോധന കര്‍ശനമാക്കിയത്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ












Click it and Unblock the Notifications