ഡിജിപി ആയ ശേഷം ടി പി സെൻകുമാർ ആദ്യം ചെയ്തത് ഇതാണ്... സർക്കാരിന് ആശ്വസിയ്ക്കാം...

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം:  വിവാദങ്ങള്‍ക്ക് ഒടുവില്‍ ഡിജിപി സ്ഥാനത്ത് എത്തിയ ടി പി സെന്‍കുമാര്‍ അധികാരത്തില്‍ എത്തി ആദ്യം ചെയ്തത് എന്തെന്നോ...? പോലീസിനെ കുറിച്ച് നിയമസഭയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

പഴി കേൾപ്പിയ്ക്കരുത്

സര്‍ക്കാരിനെ പഴി കേള്‍പ്പിയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സെന്‍കുമാര്‍ പോലീസുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പോലീസ് ആസ്ഥനത്തെ എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മറുപടി നല്‍കണം

മുഖ്യമന്ത്രിയ്ക്ക് ഉത്തരം പറയാന്‍ ആവശ്യമായ വിവരങ്ങല്‍ നല്‍കുക എന്നതിന് ഒപ്പം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ കാലതാമസമില്ലാതെ മറുപടി നല്‍കണം.

യോഗം

ഉടന്‍ തന്നെ സെന്‍കുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. തിങ്കാളാഴ്ച അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഏറ്റുമുട്ടലിന് ഇല്ല

സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നാണ് സെന്‍കുമാറിന്റെ നിലപാട്. അതേ സമയം തനിയ്‌ക്കെതിരെ കൃത്രിമ രേഖകള്‍ ചമച്ച ചീഫ് സെക്രട്ടറിയ്ക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

English summary
What Sen kumar did immedetly after came in to power.
Please Wait while comments are loading...