കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ഓണം ബംപറിനായി കാത്തിരിക്കുകയാണ് എല്ലാവരും. കേരള സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് ഇത്തവണ ഓണം ബംപറിന് പ്രഖ്യാപിച്ചിരിക്കുന്നത്. 25 കോടി രൂപ! അതിനാല്‍ തന്നെ എല്ലാവരും ആകാംക്ഷയോടെയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് കോടീശ്വരനാകാന്‍ പോകുന്ന ഭാഗ്യവാന്‍ ആരാണ് എന്ന് അറിയുക.

സമ്മാന വില ഉയര്‍ന്നതായതിനാല്‍ തന്നെ സമ്മാനാര്‍ഹമായ ടിക്കറ്റ് സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാന്‍. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് സമ്മാന ജേതാവിന് ലഭിക്കുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണ് ഇത്. ഓണം ബംപര്‍ അടിച്ചാല്‍ ആദ്യം എന്താണ് ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

1

സമ്മാനാര്‍ഹമായ ടിക്കറ്റിന് പിന്നില്‍ ആരാണോ പേരെഴുതി ഒപ്പിടുന്നത് അയാള്‍ക്ക് സമ്മാന തുകയില്‍ അവകാശവാദം ഉന്നയിക്കാം എന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. ഇനി ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത് എങ്കില്‍ അതിനും പോംവഴിയുണ്ട്. ടിക്കറ്റിന് പിന്നില്‍ എല്ലാവര്‍ക്കും പേരെഴുതി ഒപ്പിടാന്‍ ലോട്ടറി വകുപ്പ് അനുവദിക്കുന്നുണ്ട്.

8 വര്‍ഷം കൊണ്ട് റെക്കോഡ് യാത്രകള്‍; നരേന്ദ്ര മോദി എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നറിയാമോ?8 വര്‍ഷം കൊണ്ട് റെക്കോഡ് യാത്രകള്‍; നരേന്ദ്ര മോദി എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നറിയാമോ?

2

സമ്മാനം നേടിക്കഴിഞ്ഞാല്‍ സമ്മാന തുകയില്‍ അവകാശവാദം ഉന്നയിച്ച് ലോട്ടറി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഒറിജിനല്‍ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ ആണ് സമര്‍പ്പിക്കേണ്ടത്. ടിക്കറ്റിന് പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടത് എന്ന് അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്.

വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്

3

ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുക. അതേസമയം ഒരാളുടെ അക്കൗണ്ടിലേക്ക് സമ്മാനത്തുക വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്ക് വാങ്ങുന്നവരും ഉണ്ട്. ഇതിനെല്ലാം ലോട്ടറി വകുപ്പ് അനുവദിക്കുന്നതാണ്. ഈ സൗകര്യമെല്ലാം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്വെയറില്‍ ഉണ്ട്.

'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ

4

ഇത്തവണ ഒട്ടേറെപ്പേര്‍ ടിക്കറ്റ് പങ്കിട്ടാണ് എടുത്തിരിക്കുന്നത്. അതേസമയം ഓണം ബംപറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക് ആണ്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കാണ്. ആകെ 126 കോടി രൂപയുടെ സമ്മാനമാണ് തിരുവോണം ബംപറിന് ഉള്ളത്. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒമ്പത് പേര്‍ക്ക് സമാശ്വസ സമ്മാനം ലഭിക്കും.

5

എല്ലാ തവണയും സംസ്ഥാനത്ത് ഫെസ്റ്റിവല്‍ പ്രമാണിച്ചുള്ള ബംപര്‍ ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റ് പോകാറുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടായിരുന്നില്ല. ഓണം ബംപറായി ഇറക്കിയ 500 രൂപ വിലയുള്ള ടിക്കറ്റുകള്‍ ഇതുവരെ 63.81 ലക്ഷം വിറ്റഴിഞ്ഞു എന്നാണ് കണക്ക്. ആകെ അച്ചടിച്ചത് 67.50 ലക്ഷം ടിക്കറ്റുകളാണ്. ബാക്കിയുള്ള ടിക്കറ്റുകള്‍ ഇന്ന് തന്നെ തീര്‍ന്നേക്കും എന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍.

6

ഇനി ബാക്കിയുള്ളത് 3.69 ലക്ഷം ടിക്കറ്റുകള്‍ ആണ്. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റിരിക്കുന്നത്. ഇതില്‍ ഏജന്‍സി കമ്മിഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സംസ്ഥാന സര്‍ക്കാരിന് ലഭിക്കൂ. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറിന് 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നത്.

English summary
what should first done after winning an Onam Bumper Lottery? here is all you need to know and follow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X