Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്ര-മുരളീധര ബിജെപി! ശോഭ സുരേന്ദ്രന്റെ വിധിയെന്ത്? ഉപാധ്യക്ഷ സ്ഥാനം പോകാതിരുന്നത് ഭാഗ്യം

തിരുവനന്തപുരം: കേരളത്തിലെ ബിജെപി എന്നാല്‍ വി മുരളീധരന്‍ എന്ന അവസാന വാക്കിലേക്കാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. എതിര്‍ശബ്ദങ്ങള്‍ക്കൊന്നും ശക്തിപോലും കിട്ടാത്ത വിധം അവയെ അടിച്ചൊതുക്കുകയും ചെയ്തിരിക്കുന്നു. പികെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും ഒരുപോലെ പാര്‍ശ്വവത്കരിക്കപ്പെട്ടെങ്കിലും അതിന്റെ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് ശോഭ സുരേന്ദ്രന്‍ ആണ്.

കേരളത്തിലെ ബിജെപിയുടെ ഏറ്റവും ശക്തയായ വനിത നേതാവാണ് ശോഭ സുരേന്ദ്രന്‍. ഒരു വനിത നേതാവ് എന്നതിനപ്പുറത്തേക്ക്, പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിച്ചിരുന്ന ആളും ആണ്. ഇത്രനാളും ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്ന സ്ഥാനമായിരുന്നു ശോഭ സുരേന്ദ്രന്റെ പിടിവള്ളി. ഇപ്പോള്‍ അതും നഷ്ടമായിരിക്കുകയാണ്.

1

ശോഭ സുരേന്ദ്രനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദേശീയ നേതൃത്വത്തോട് ചോദിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം വി മുരളീധരന്‍ പ്രതികരിച്ചത്. അത്തരമൊരു തീരുമാനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു അതുവഴി മുരളീധരന്‍ പറഞ്ഞുവച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം പരിഗണിച്ചാണ് ശോഭ സുരേന്ദ്രന്‍ ഒഴിവാക്കപ്പെട്ടത് എന്നാണ് ശോഭയെ പിന്തുണയ്ക്കുന്നവര്‍ ഉറപ്പിച്ച് പറയുന്നത്.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam
    2

    കേരളത്തിലെ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യം കാണിച്ച നേതാവ് കൂടിയായിരുന്നു ശോഭ സുരേന്ദ്രന്‍. ഏറെ നാളത്തെ മൗനത്തിനും പ്രവര്‍ത്തന രംഗത്തെ പിന്‍മാറലിനും ശേഷമായിരുന്നു ശോഭ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. സംസ്ഥാന നേതൃത്വത്തെ തീര്‍ത്തും പ്രതിരോധത്തിലാക്കിയ ആ പ്രതികരണം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍, ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

    3

    കേരളത്തിലെ ബിജെപിയ്ക്കുള്ളില്‍ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. വി മുരളീധരന്‍ നയിക്കുന്ന ഔദ്യോഗിക വിഭാഗവും പികെ കൃഷ്ണദാസ് നയിക്കുന്ന മറുവിഭാഗവും. ഒരുകാലത്ത് കൃഷ്ണദാസ് പക്ഷം ആയിരുന്നു ഏറ്റവും ശക്തം. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ശോഭ സുരേന്ദ്രനെ തഴയുന്ന ഘട്ടം വന്നതോടെയാണ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്തത്. അതുവരെ പികെ കൃഷ്ണദാസിനൊപ്പം നിലകൊണ്ടിരുന്ന ശോഭയുടെ നേതൃത്വത്തില്‍ ആയിരുന്നു പുതിയ ഗ്രൂപ്പ്.

    4

    സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന ആളാണ് ശോഭ സുരേന്ദ്രനുംയ പാര്‍ട്ടി പ്രവര്‍ത്തരില്‍ പലരും അത്തരം ഒരു സാധ്യത കാണുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനം ലഭിച്ചത് കെ സുരേന്ദ്രന്. തുടര്‍ന്ന് നടന്ന പുന:സംഘടനയില്‍ ശോഭ സുരേന്ദ്രനെ സംസ്ഥാന ഉപാധ്യക്ഷയായിട്ടാണ് നിയമിച്ചത്. അതിന് മുമ്പ് വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ സുരേന്ദ്രന്‍. പതിറ്റാണ്ടിന് മുമ്പ് ഇരുന്ന പദവിയില്‍ വീണ്ടും എത്തിയപ്പോള്‍ അത് തരംതാഴ്ത്തലാണെന്നായിരുന്നു ശോഭയുടെ ആക്ഷേപം.

    5

    കേരളത്തിലെ ബിജെപി നേതാക്കളില്‍ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളവരില്‍ പ്രധാനിയാണ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി പുന:സംഘടനയില്‍ തഴയപ്പെട്ടെങ്കിലും ദേശീയ തലത്തില്‍ മറ്റെന്തെങ്കിലും പദവിയില്‍ ശോഭയ്ക്ക് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍. ദേശീയ നേതൃത്വവും ശോഭ സുരേന്ദ്രനെ തഴയുന്ന സാഹചര്യമായിരുന്നു പിന്നീട് ഉണ്ടായത്.

    6

    പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയേയും ശോഭ സുരേന്ദ്രന്‍ തന്റെ പരാതികള്‍ അറിയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരെ പരാതി പരിഹരിക്കാന്‍ ദേശീയ നേതൃത്വം നിയോഗിച്ചു എന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നീട് അതിലും പുരോഗതിയുണ്ടായില്ല. പാര്‍ട്ടിയിലെ പുന:സംഘടനയ്ക്ക് ശേഷം ഒരു വര്‍ഷത്തോളം ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എത്താനും അവര്‍ തയ്യാറായിരുന്നില്ല.

    7

    തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിലെ വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. ശോഭ സുരേന്ദ്രന്‍ പ്രവര്‍ത്തന മേഖലയില്‍ നേതൃത്വം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അനുകൂല സമീപനം ശോഭ സുരേന്ദ്രന്‍ സ്വീകരിച്ചില്ല. ഒരുപക്ഷേ, ആ തിരഞ്ഞെടുപ്പ് കാലത്ത് പൂര്‍ണമായും വിട്ടു നിന്നതാവാം ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വവും കൈയ്യൊഴിയാന്‍ കാരണം എന്നൊരു വിലയിരുത്തലും ബിജെപിയ്ക്കുള്ളില്‍ ഉണ്ട്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആളെ എന്തിന് വീണ്ടും മുന്നില്‍ നിര്‍ത്തണം എന്ന ചോദ്യമാണ് മുരളീധരന്‍ പക്ഷം ഉന്നയിക്കുന്നത്.

    8

    നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ശോഭ സുരേന്ദ്രന്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്. കഴക്കൂട്ടം സീറ്റില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാതിരിക്കാനുള്ള സകല തന്ത്രങ്ങളും അന്ന് എതിര്‍പക്ഷം പയറ്റിയിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര നേതൃത്വം നിലകൊണ്ടത് ശോഭയ്‌ക്കൊപ്പമായിരുന്നു. എല്ലാ എതിര്‍പ്പുകളും അവഗണിച്ചുകൊണ്ട് കഴക്കൂട്ടം സീറ്റ് ശോഭയ്ക്ക് തന്നെ നല്‍കി. വി മുരളീധരന്റെ ശക്തി കേന്ദ്രത്തില്‍ പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം പോലും ശോഭയ്ക്ക് കാഴ്ചവയ്ക്കാന്‍ ആയില്ല. ഇതോടെയാണ് ശോഭയുടെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞത്.

    9

    അതീവ ഗുരുതരമായ ആരോപണങ്ങള്‍ ആണ് കെ സുരേന്ദ്രന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കൊടകര കുഴല്‍ പണ കേസ് മുതല്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസും സികെ ജാനു കോഴ കേസും ഉണ്ട്. അതിന് മുമ്പ് തന്നെ വലിയ വിവാദത്തിലായിരുന്നു വി മുരളീധരന്‍ പെട്ടത്. പ്രോട്ടോകോള്‍ ലംഘനവും സ്മിത മേനോന്റെ പാര്‍ട്ടിയിലെ നിയമനവും എല്ലാം വലിയ കോളിളം സൃഷ്ടിച്ചിരുന്നു. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ദേശീയ നേതൃത്വം വിശ്വാസമര്‍പ്പിക്കുന്നത് മുരളീധരനിലും സുരേന്ദ്രനിലും തന്നെയാണ് എന്നതാണ് എതിര്‍ വിഭാഗങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ടാക്കുന്നത്.

    10

    ഇപ്പോഴത്തെ സാഹചര്യത്തില്‍ ശോഭ സുരേന്ദ്രന് സംസ്ഥാന ഉപാധ്യക്ഷ പദവി നഷ്ടപ്പെടാതിരുന്നത് മുരളീധര പക്ഷത്തിന്റെ ദയകൊണ്ടാണെന്ന് പോലും ബിജെപിയ്ക്കുള്ളില്‍ അണിയറ സംസാരമുണ്ട്. ആ പദവി കൂടി നഷ്ടപ്പെട്ടാല്‍ ശോഭ സുരേന്ദ്രന്‍ ബിജെപിയില്‍ പൂര്‍ണമായും തിരസ്‌കരിക്കപ്പെട്ടേനെ.

    10

    തിരഞ്ഞെടുപ്പിന് മുമ്പ് ഗ്രൂപ്പ് പോര്‍ മൂര്‍ച്ചിച്ചിരുന്ന സമയത്ത്, ശോഭ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പാലക്കാട് ശോഭ അനുകൂലികള്‍ ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന സമയം കൂടി ആയിരുന്നു അത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ത് തുടര്‍ നിലപാട് സ്വീകരിക്കും എന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികരണം തേടാനായി ശോഭ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ലഭ്യമായിരുന്നില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+