Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഒറ്റ ഡയലോഗിൽ കോട്ടയം പ്രദീപിന്റെ ഡിമാൻഡ് മാറ്റിമറിച്ചു;' "ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്"

കോട്ടയം: കോട്ടയം പ്രദീപ് എന്നും മലയാളികൾക്ക് ഒരു വേദനയായിരിക്കും. ചെറിയ ചെറിയ വേഷങ്ങൾ ആണെങ്കിലും വലിയ വലിയ ഓർമ്മകളാണ് കോട്ടയം പ്രദീപ്. ഒറ്റ ഡയലോഗിൽ തന്നെ വീണു പോയ മലയാളികൾ. ഇപ്പോഴും കോട്ടയം പ്രദീപിന്റെ ചില സംഭാഷണങ്ങൾ മലയാളികളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു.

കോട്ടയം പ്രദീപ് എന്ന നടനെ തിരിച്ചറിയാൻ ഒരുപാട് സിനിമകൾ വേണം എന്നില്ല. ചെറിയ സംഭാഷണങ്ങൾ ചെറിയ വേഷങ്ങൾ എന്നിവ മാത്രം മതി മലയാളികൾക്ക് ഈ നടനെ മനസ്സിലാക്കാൻ.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, കുഞ്ഞിരാമായണം, ആട് ഒരു ഭീകരജീവി, ഒരു വടക്കൻ സെൽഫി, ലൈഫ് ഓഫ് ജോസുകുട്ടി, ആമേന്‍, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അടി കപ്യാരേ കൂട്ടമണി, ഗോദ, തോപ്പിൽ ജോപ്പൻ എന്നിങ്ങനെ എത്രയെത്ര സിനിമകൾ...

1

എഴുപതിലധികം സിനിമകളിലൂടെ മലയാളികളുടെ ആസ്വാദന സ്വകാര്യതയിലേക്ക് കോട്ടയം പ്രദീപ് എന്ന താരം എത്തപ്പെട്ടു. തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സംഭാഷണങ്ങളാണ് മലയാളികൾക്ക് ഇന്നും ഓർമ്മകൾ... 2010 പുറത്തിറങ്ങിയ തമിഴ് ചിത്രം വിണ്ണൈ താണ്ടി വരുവായയിലെ ഹിറ്റ് ഡയലോഗ് പ്രദീപിന്റെ ജീവിതത്തെ മാറ്റി മറിച്ചു.

2

"ഫിഷുണ്ട് മട്ടനുണ്ട്... ചിക്കനുണ്ട്...കഴിച്ചോളൂ...കഴിച്ചോളൂ എന്ന ഈ ഒറ്റ ഡയലോഗ്. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും മനസ്സിൽ കടന്നു കയറിയതുമായ മുഖമായി. പ്രേക്ഷകർക്ക് മുന്നിൽ അച്ഛനായും കടക്കാരൻ ആയും ചേട്ടൻ ആയും അമ്മാവൻ ആയും അയൽക്കാരനായും പ്രദീപ് വിവിധ വേഷങ്ങളിൽ എത്താറുണ്ട്.

3

2001 - ൽ പുറത്തിറങ്ങിയ 'ഈ നാട് ഇന്നലെ വരെ ' എന്ന ചിത്രത്തിലൂടെ സിനിമയിൽ ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു. പഠന കാലം മുതൽ അഭിനയ രംഗത്ത് സജീവമായി പ്രദീപ് നിലനിന്നിരുന്നു യുവജനോത്സവങ്ങളിലെ പ്രധാന പങ്കാളി. അന്‍പത് വര്‍ഷമായി നാടക രംഗത്ത് സജീവമായിരുന്നു. 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ ബാലതാരമായി ഇദ്ദേഹം അഭിനയിച്ചു. ഇതിന് പുറമേ ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ്, വെള്ളിത്തിരയിലേക്ക് ഇദ്ദേഹം എത്തുന്നത്.

4

ചെറിയ വേഷങ്ങളായ കല്യാണരാമൻ, രാജമാണിക്യം, ലോലിപോപ്പ്, മൈ ബിഗ് ഫാദർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. എന്നാൽ. വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയിലെ ആ ഒറ്റ ഡയലോഗ് ഇദ്ദേഹത്തിന്റെ ഡിമാൻഡ് മാറ്റിമറിച്ചു. തമിഴിലും ശ്രദ്ധ ചെലുത്താൻ താരം മടികാട്ടിയില്ല. നൻപനട, രാജാറാണി എന്നിങ്ങനെ ചില സിനിമകളിലൂടെ തമിഴിലും കയ്യൊപ്പ് പതിപ്പിച്ചു.

5

അതേസമയം, നാളെ റിലീസ് ആകാൻ ഇരിക്കുന്ന മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയാണ് ഇദ്ദേഹം ഒടുവിൽ ആയി അഭിനയിച്ചത്. നെയ്യാറ്റിൻകര ഗോപവ്റെ ആറാട്ടിൽ പ്രദീപും ലാലും തമ്മിൽ ഉള്ള സീൻ വളരെ രസകരമായിരുന്നു . ഒരു തരത്തിലുള്ള കോമ്പറ്റീഷൻ സീൻ ആയിരുന്നു അത്. ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രദീപ് നോടുള്ള പ്രതികരണം.

അദ്ദേഹത്തിന്റ പോസ്റ്റ് ഇങ്ങനെ :-

6

പ്രദീപിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നതല്ല. ആറാട്ടിന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ അദ്ദേഹം ചോദിച്ചിരുന്നു. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പാണ് എന്നെ അദ്ദേഹം വിളിച്ചത്. ഇന്ന് പുലർച്ചെ കേട്ട വാർത്ത അതീവ ദുഖകരം ആണ്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. ഈ സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരു വ്യക്തിയെ പറ്റി പറയുന്നു, "കഴിവുള്ള കലാകാരനായിരുന്നു". അതെ, പ്രദീപും അങ്ങിനെ തന്നെ.

Recommended Video

cmsvideo
    ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്,ആ ഒറ്റ ഡയലോഗില്‍ കോട്ടയം പ്രദീപിന്റെ ജീവിതം മാറിമറിഞ്ഞു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+