എനിക്ക് കുഴപ്പമില്ലമ്മേ.. പൊട്ടിക്കരഞ്ഞ് നടൻ ദിലീപും അമ്മയും.. ആലുവ സബ് ജയിലിൽ നാടകീയ രംഗങ്ങൾ!!

  • By: Kishor
Subscribe to Oneindia Malayalam

ആലുവ: ഒരു മാസം പിന്നിടുന്നു ദിലീപ് ജയിലിലായിട്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ദിലീപിന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ കേരളം അക്ഷരാർഥത്തിൽ ഞെട്ടി. ഈ മുപ്പത് ദിവസങ്ങൾക്കിടയിൽ പലപ്പോഴും ദിലീപ് ജാമ്യത്തിനായി ശ്രമിച്ചു. ലഭിച്ചില്ല.

അവളുടെ തടിച്ച തുടയും നിതംബവും.. ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി ഫോട്ടോ അടക്കം പോസ്റ്റിട്ട യുവാവിന് ഇൻസ്റ്റഗ്രാം കൊടുത്ത പണി!!

അയാം ദി ആൻസര്‍ ... ലൈവ് ചർച്ചയിൽ ഉത്തരം നോക്കിവായിക്കുന്ന പിണറായി.. ഡബിൾ ചങ്കിന്റെ ഇംഗ്ലീഷിന് സോഷ്യൽ മീഡിയയിൽ അറഞ്ചം പുറഞ്ചം ട്രോൾ!!

ഇപ്പോഴും ദിലീപ് എപ്പോഴാണ് പുറത്തിറങ്ങുക എന്ന് പറയാൻ പറ്റില്ല എന്ന സ്ഥിതിയാണ്. ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷിയും ദിലീപിനെ കാണാൻ ഇനിയും എത്തിയിട്ടില്ല. ഇതിനിടയിലാണ് ആദ്യമായി അമ്മ സരോജം ദിലീപിനെ കാണാൻ ആലുവ സബ് ജയിലിൽ എത്തിയത്. ഇരുവരും തമ്മിൽ കണ്ടപ്പോൾ കരഞ്ഞുപോയി. അതീവ നാടകീയമായരംഗങ്ങളാണ് ആലുവ സബ് ജയിലിൽ അരങ്ങേറിയത്. അതിങ്ങനെ..

കണ്ണീരോടെ അമ്മയെത്തി

കണ്ണീരോടെ അമ്മയെത്തി

നടിയെ ആക്രമിച്ച കേസിൽ ജയിലില്‍ കിടക്കുന്ന ജനപ്രിയ നടന്‍ ദിലീപിനെ മാതാവ് സരോജം സന്ദര്‍ശിക്കാനായി എത്തിയത് ആലുവ സബ് ജയിലിൽ കണ്ണീരിന് കാരണമായി. സരോജിനിയമ്മയുടെ ഇളയ മകനായ അനൂപും മകളുടെ ഭര്‍ത്താവായ സൂരജും അമ്മയുടെ ഒപ്പമുണ്ടായിരുന്നു.

കരച്ചിലടക്കാനാകാതെ അമ്മ

കരച്ചിലടക്കാനാകാതെ അമ്മ

സരോജിനിയമ്മയുടേയും കരച്ചില്‍ കണ്ടതോടെയാണ് ദിലീപിനും അനൂപിനും സൂരജിനും കരച്ചിൽ വന്നത്. മലയാള സിനിമയിലെ സൂപ്പർ താരമായി വിലസിയിരുന്ന മകന‍െ ഈ സ്ഥിതിയിൽ കണ്ടാൽ ഏതമ്മയാണ് കരയാതിരിക്കുക.

അമ്മയോട് പറഞ്ഞത്

അമ്മയോട് പറഞ്ഞത്

പത്തു മിനിറ്റ് നേരമാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിക്കപ്പെട്ടത്. ഞാന്‍ ഉടന്‍ പുറത്തിറങ്ങും, എനിക്ക് കുഴപ്പമൊന്നും ഇല്ല അമ്മേ - എന്നായിരുന്നു ദിലീപ് അമ്മയോട് പറഞ്ഞത്. അമ്മയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദിലീപിന് അത് കഴിഞ്ഞില്ല. ഇതോടെ ഇരുവരും ഒന്നിച്ചായി കരച്ചിൽ.

ഭാര്യയും മകളും

ഭാര്യയും മകളും

ദിലീപ് ഭാര്യ കാവ്യ മാധനെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും അമ്മയോട് ചോദിച്ചു. എന്നാൽ അമ്മയ്ക്ക് സങ്കടം കൊണ്ട് മറുപടി പറയാൻ പോലും ശരിക്ക് പറ്റിയില്ല. സഹോദരനായ അനൂപാണ് ദിലീപിന് മറുപടി നല്‍കിയത്. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സൂരജാണ് ജയിലില്‍ എത്തി സന്ദര്‍ശനത്തിന് അനുമതി നേടിയത്.

കാവ്യയും മീനാക്ഷിയും വരരുത്

കാവ്യയും മീനാക്ഷിയും വരരുത്

ഭാര്യയും മകളും തന്നെ കാണാന്‍ ജയിലില്‍ വരരുതെന്ന് ദിലീപ് നേരത്തേ തന്നെ പറഞ്ഞിരുന്നത്രെ. എന്നാല്‍ കസ്റ്റഡി കാലാവധി ഒരു മാസം പിന്നിട്ടതോടെയാണ് സരോജം മകനെ കാണാനെത്തിയത്. രണ്ടു പേര്‍ക്കാണ് അനുവാദം എന്ന് കരുതി സൂരജ് ജയിലിലേക്ക് കയറിയില്ല. എന്നാല്‍ മൂന്ന് പേര്‍ക്കും പ്രവേശിക്കാമെന്ന് അറിയിച്ചതോടെ സൂരജും അകത്തേക്ക് കയറുകയായിരുന്നു.

അമ്മയുടെ നിർബന്ധം

അമ്മയുടെ നിർബന്ധം

റിമാന്‍ഡിലായ ആദ്യ ദിനങ്ങളില്‍ ജയിലില്‍ കാണാനെത്തിയ സഹോദരന്‍ അനൂപിനോട് അമ്മയെ ജയിലിലേക്ക് കൊണ്ടുവരണ്ട എന്ന് ദിലീപ് പറ‍ഞ്ഞിരുന്നു. നേരത്തെ അനൂപ് മാത്രമാണ് ദിലീപിനെ കാണാനെത്തിയിരുന്നത്. എന്നാൽ സരോജത്തിന്റെ നിര്‍ബ്ബന്ധത്തിന് മുന്നില്‍ അനൂപിന് വഴങ്ങേണ്ടി വരികയായിരുന്നു.

കഷ്ടമാണ് ദിലീപിന്റെ കാര്യം

കഷ്ടമാണ് ദിലീപിന്റെ കാര്യം

കേരളത്തിന് ജനപ്രിയന്‍ ആയിരുന്ന നടന്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ ദയനീയമാണ്. ജാമ്യം പോലും ലഭിക്കാതെ കഴിഞ്ഞ മാസം പത്താം തിയതി മുതല്‍ ദിലീപ് ജയിലില്‍ കഴിയുകയാണ്. അങ്കമാലി കോടതിയും ഹോക്കോടതിയും ദിലീപിന് ജാമ്യം കൊടുത്തില്ല. അങ്ങനെയാണ് അമ്മ മകനെ കാണാന്‍ ജയിലിലെത്തിയത്.

ദിലീപിനെ കാത്ത്

ദിലീപിനെ കാത്ത്

ദിലീപ് മടങ്ങിവരുന്നത് കാത്തിരുന്ന ആലുവയിലെ വീട്ടില്‍ നിരാശ മാത്രമാണ് ബാക്കി. ദിലീപിന് അമ്മയും സഹോദരങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് എന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ആലുവയിലെ വീട് ഉറങ്ങിക്കിടക്കുകയാണ്. ദിലീപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ് ആ വീട്ടിലുള്ളത്.

ദിലീപ് ജയിലിൽ തന്നെ

ദിലീപ് ജയിലിൽ തന്നെ

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെളളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ നടന്റെ ജയില്‍വാസം നീളുകയാണ്.

എന്തൊക്കെ കഥകള്‍

എന്തൊക്കെ കഥകള്‍

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതോടെ താരകുടുംബത്തെ ചുറ്റിപ്പറ്റി കഥകളും ഇറങ്ങി. കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നിങ്ങനെയുള്ള റിപ്പോർട്ടുകളാണ് പരന്നത്. ജയിലിലെ ഫോണില്‍ നിന്നും ദിലീപ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

English summary
When actor Dileep's mother visited him in Aluva Sub Jail.
Please Wait while comments are loading...