• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷംസീര്‍ എന്ന് മുതലാണ് സ്പീക്കറായത്?'; അന്ന് ഷംസീറിനെക്കുറിച്ച് വി ഡി സതീശന്‍ പറഞ്ഞത്‌

Google Oneindia Malayalam News

തിരുവനന്തപുരം:​ സ്പീക്കറായിരുന്ന എംബി രാജേഷ് മന്ത്രിസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. സ്പീക്കർ സ്ഥാനത്തേക്ക് എഎൻ ഷംസീറും. മന്ത്രി ​ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഈ മാറ്റം. നേരത്തെ മന്ത്രി സ്ഥാനത്തേക്ക് എഎൻ ഷംസീർ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിൽ പിന്നീട് അദ്ദേഹത്തെ സ്പീക്കർ ആക്കുകയായിരുന്നു.

സ്പീക്കർ സ്ഥാനത്ത് ഷംസീർ എത്തിയതോടെ പ്രതിപക്ഷനേതാവ് വിഡി സതീശൻ മുമ്പ് നിയമസഭയിൽ നടത്തിയ പരാമർശം വീണ്ടും ചർച്ചയാവുകയാണ്. അന്ന് സതീശൻ ഷംസീറിനോട് ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരമാണ് ഇതെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. എന്ന് എന്താണ് വിഡി സതീശൻ നടത്തിയ പരാമർശം എന്നു നോക്കാം.

1

വിഡി സതീശൻ പറഞ്ഞത്
'പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാൻ ഷംസീറിനെ സ്പീക്കർ ഏൽപ്പിച്ചിട്ടുണ്ടോ. ഷംസീർ എന്നുമുതലാണ് സ്പീക്കറായത്? എങ്ങനെ നിയമസഭയിൽ സംസാരിക്കണമെന്ന് ഷംസീർ എനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല.' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.

'പലവട്ടം ഉപദേശിക്കേണ്ടി വന്ന ഷംസീര്‍ സ്പീക്കറാകുമ്പോള്‍'? കലക്കന്‍ മറുപടിയുമായി എംബി രാജേഷ്<br />'പലവട്ടം ഉപദേശിക്കേണ്ടി വന്ന ഷംസീര്‍ സ്പീക്കറാകുമ്പോള്‍'? കലക്കന്‍ മറുപടിയുമായി എംബി രാജേഷ്

2

കഴിഞ്ഞ വർഷം ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയെ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിലെ ഷംസീറിന്റെ പ്രതികരണമാണ് വി.ഡി. സതീശനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഷംസീറിനെതിരെ തിരിഞ്ഞത്.
സ്പീക്കർ സ്ഥാനത്തേക്ക് ഷംസീർ എത്തിയതോടെ ഈ വീഡിയോ വീണ്ടും വൈറലായി.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പിദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

3

അതേസമയം, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കും. എനിക്ക് മുമ്പും രാഷ്ട്രീയ നേതൃത്വത്തില്‍ പലരും നേരത്തെ സ്പീക്കര്‍ ആയിട്ടുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. സ്പീക്കര്‍ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നാണ് സ്പീക്കർ സ്ഥാനം ലഭിച്ചതിന് പിന്നാലെ ഷംസീർ പ്രതികരിച്ചത്.

4

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതോടെയാണ് എം ബി രാജേഷിനെ മന്ത്രിയാക്കാനും എ എൻ ഷംസീറിനെ സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.

4

അതേസമയം, സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടിവന്നിട്ടുള്ള ഷംസീർ, അടുത്ത സ്പീക്കറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു ചോദ്യം. 'ഷംസീറിന് ഇനി എന്നെ ഉപദേശിക്കാനുള്ള അവസരമുണ്ടല്ലോ' എന്നായിരുന്നു നിയുക്ത മന്ത്രിയുടെ രസകരമായ ഉത്തരം.

6

തുടർന്ന് സ്പീക്കർ ചെയറിലിരിക്കുമ്പോൾ അങ്ങനെയുള്ള ഇടപെടലുകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു. അത് ആരായാലും ചെയ്യേണ്ടിവരും. എല്ലാ ചുമതലകളും ഒരുപോലെ അല്ല. എം എൽ എയുടെ ചുമതല അല്ലല്ലോ സ്പീക്കർക്കുള്ളത്. അത്തരം സാഹചര്യത്തിൽ എല്ലാവർക്കും അവരവരുടെ ചുമതല വഹിക്കേണ്ടിവരും. അത്തരം ചുമതല മാത്രമാണ് താൻ വഹിച്ചിട്ടുള്ളതെന്നും എം ബി രാജേഷ് ചൂണ്ടികാട്ടി.

English summary
When did Shamseer become speaker? VD Satheesan's old words about AN Shamseer go viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X