നാദിർഷയെ കാത്തിരുന്ന പോലീസ് ശശി.. ആശുപത്രി വിട്ടത് പോലീസിനൊപ്പം! പിന്നെവിടെപ്പോയ്?

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിലെ അനിശ്ചിതത്വം തുടരുകയാണ്. ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ ആശുപത്രിയില്‍ അഭയം തേടിയെങ്കിലും കഴിഞ്ഞ ദിവസം നാദിര്‍ഷ ഡിസ്ചാര്‍ജ് ആയിരുന്നു. അതിന് ശേഷം നാദിര്‍ഷ എവിടെയാണ്? ഒളിവിലാണോ അതോ പോലീസ് കസ്റ്റഡിയിലുണ്ടോ ? ഈ ചോദ്യത്തിനുള്ള ഉത്തരം നാദിർഷ തന്നെ പറയുന്നു. 

ആഷിഖ് അബുവിനെതിരെ കട്ടക്കലിപ്പിൽ ദിലീപ് ആരാധകർ.. ആഷിഖ് ദിലീപിനെ എതിർക്കുന്നതിന് പിന്നിൽ!

ദിലീപിനും കാവ്യയ്ക്കും വേണ്ടി കണ്ണീർ.. എംഎൽഎയ്ക്ക് മുട്ടൻ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങൾ!

സംശയ നിഴലിൽ

സംശയ നിഴലിൽ

ദിലീപിനൊപ്പമുള്ള ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം സംവിധായകന്‍ നാദിര്‍ഷയെ പൊതുരംഗത്തൊന്നും കണ്ടിട്ടില്ലായിരുന്നു. ഈ കാലത്ത് നാദിര്‍ഷ പലയിടങ്ങളിലെ റിസോര്‍ട്ടുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു

ആശുപത്രിയിൽ അഭയം

ആശുപത്രിയിൽ അഭയം

ഇത്തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ആശുപത്രിയില്‍ ആണ് നാദിര്‍ഷ അഭയം തേടിയത്. ഒടുവില്‍ പോലീസെത്തി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു എന്നും അറിയുന്നു. എന്നാല്‍ അതിന് ശേഷവും നാദിര്‍ഷയെ ചോദ്യം ചെയ്തിട്ടില്ല

നാദിർഷ എവിടെ?

നാദിർഷ എവിടെ?

ആശുപത്രി വിട്ട ശേഷം നാദിര്‍ഷ എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. വീട്ടിലുണ്ടോ അതോ ഒളിവിലാണോ അതുമല്ലെങ്കില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കഴിഞ്ഞോ എന്നാണ് സംശയം ഉയരുന്നത്. ഇതിനുള്ള ഉത്തരം നാദിര്‍ഷ തന്നെ പറയും

പോലീസ് കസ്റ്റഡിയില്‍ അല്ല

പോലീസ് കസ്റ്റഡിയില്‍ അല്ല

താന്‍ പോലീസ് കസ്റ്റഡിയില്‍ അല്ല എന്നാണ് ഇക്കാര്യത്തില്‍ നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ശേഷം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടു

കാത്തിരുന്ന പോലീസ് ശശി

കാത്തിരുന്ന പോലീസ് ശശി

ആലുവ പോലീസ് ക്ലബ്ബില്‍ നാദിര്‍ഷയെ കാത്തിരുന്ന പോലീസുകാരെ നിരാശരാക്കി അതുണ്ടായില്ല. ഇനി നോട്ടീസ് നല്‍കി നാദിര്‍ഷയെ വിളിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് പോലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് നാദിര്‍ഷയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നത്.

പുറത്തേക്ക് പോലീസിനൊപ്പം

പുറത്തേക്ക് പോലീസിനൊപ്പം

കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും നാദിര്‍ഷ ഞായറാഴ്ച രാത്രി 10.30തോട് കൂടി പുറത്ത് പോയത് മഫ്ടിയിലുള്ള പോലീസുകാര്‍ക്കൊപ്പമാണ് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പക്ഷേ എന്തുകൊണ്ട് അപ്പോള്‍ പോലീസ് നാദിര്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

പോലീസ് നിലപാട്

പോലീസ് നിലപാട്

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിന് ശേഷം മാത്രം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുവരെ പോലീസിന് മുന്നില്‍ ഹാജരാവേണ്ടതില്ല എന്നാണ് നാദിര്‍ഷയുടേയം തീരുമാനം

അറസ്റ്റ് തടയാൻ കഴിയില്ല

അറസ്റ്റ് തടയാൻ കഴിയില്ല

നാദിര്‍ഷയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു .അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ

ചോദ്യം ചെയ്യേണ്ടത് അത്യാവശ്യം

ചോദ്യം ചെയ്യേണ്ടത് അത്യാവശ്യം

കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

മാരത്തൺ ചോദ്യം ചെയ്യൽ

മാരത്തൺ ചോദ്യം ചെയ്യൽ

ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.

ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Is Nadirshah in Police Custody ?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്