എട്ട് കോടി കിട്ടിയ ഭാഗ്യവാനെവിടെ ? ഇനി ബോധം പോയോ; ഓണം ബംബര്‍ അടിച്ചയാള്‍ കാണാമറയത്ത്...
തൃശ്ശൂര്‍: ലോട്ടറി അടിക്കുക എന്ന് പറഞ്ഞാല്‍ ഇങ്ങനെ അടിക്കണം, പക്ഷേ അത് അറിയാതിരുന്നാലോ. ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറി അടിച്ച ആളെ ഇത്വരെ കണ്ടെത്താനായിട്ടില്ലത്രേ. ചില്ലറ തുകയൊന്നുമല്ല, എട്ട് കോടി രൂപയാണ് ഓണം ബംബര്‍. ലോട്ടറിയടിച്ച ഭാഗ്യവാന്‍ ഇതൊന്നും അറിഞ്ഞില്ലെന്നാണ് തോന്നുന്നത്, ഇനി കിലുക്കത്തില്‍ ഇന്നസെന്റിന്റെ കിട്ടുണ്ണിയേട്ടന്‍ ബോധം കെട്ട് വീണത് പോലെ ബോധം പോയോ.
കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്താണ്. ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്ന് ചില്ലറ വില്‍പനക്കാരനായ അരക്കാലുംകുടി സന്തോഷ് വാങ്ങി വിറ്റ ടിക്കറ്റിനാണു സമ്മാനമടിച്ചിരിക്കുന്നത്.

ടിസി 788368 നമ്പറിനാണ് ഒന്നാം സമ്മാനം. എന്നാല്‍, ഭാഗ്യശാലിയെ തിരഞ്ഞെടുത്ത് ദിവസം രണ്ടായിട്ടും ആളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഭാഗ്യശാലിക്കുവേണ്ടിയുള്ള അന്വേഷണം രണ്ടാം ദിവസവും തുടരുകയാണ്. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ കുതിരാന്‍ അമ്പലത്തിനു മുന്നിലാണ് സബ് ഏജന്റ് സന്തോഷ് ലോട്ടറി വില്‍ക്കുന്നത്.
Read Also: വനമേഖല മാവോയിസ്റ്റുകളുടെ പിടിയില്‍? മാര്‍ച്ച്പാസ്റ്റും യോഗവും നടന്നു, തണ്ടര്‍ ബോള്‍ട്ടൊക്കെ പേരിന്
ഹൈവേ ഴവി കടന്ന് പോയ യാത്രക്കാരോ അമ്പലത്തില്‍ വന്നവരോ ആണ് സന്തോഷിന്റെ കയ്യില്‍നിന്നു ലോട്ടറി എടുക്കാറുള്ളത്. അതതുകൊണ്ട് തന്നെ ആളേ ഓര്‍ത്തിരിക്കാനും വഴിയില്ല. എന്തായാലും ലോട്ടറി അടിച്ച ഭാഗ്യവാനെ കണ്ടെത്തിയെന്ന് നിരവദി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ലോട്ടറി വകുപ്പ് ഈ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി ആരും സമീപിച്ചിട്ടില്ലെന്നു ജില്ലാ ലോട്ടറി ഓഫിസര്‍ കെഡി അപ്പച്ചന്‍ പ്രതികരിച്ചത്.
ഇത്തവണ ഓണത്തിന് 72 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 69,79,589 ടിക്കറ്റുകളും വിറ്റുപോയിരുന്നു. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ ഓണംബംബര്‍ ടിക്കറ്റിന് നടന്നത്.
Read More: ജോപ്പനുണ്ണീ നാണം കെടുത്തല്ലേടാ, ഇല്ലമ്മച്ചി ഡിവിഡി എറങ്ങുകേല: ജോപ്പനെ സോപ്പിലാക്കി ട്രോള്‍...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications