ഐ ഫോണ്‍ എക്സ് കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയത് ഡിജിപിയോ, അതോ മലപ്പുറത്തുകാരനോ?

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐ ഫോണ്‍ X കേരളത്തില്‍ ആരാണ് ആദ്യം സ്വന്തമാക്കിയതെന്ന ചര്‍ച്ചയിലാണിപ്പോള്‍ സോഷ്യല്‍ മീഡിയ. ഡി ജി പി ലോക്നാഥ് ബെഹ്റയാണ് കേരളത്തില്‍ ആദ്യമായി ഫോണ്‍ സ്വന്തമാക്കിയതെന്ന അവകാശവാദവുമായി വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ട്രോളുകള്‍ പ്രചരിക്കുന്നതിനിടെ കേരളത്തില്‍ ആദ്യം സ്വന്തമാക്കിയത് താനാണെന്ന അവകാശ വാദവുമായി മലപ്പുറം വളാഞ്ചേരി സ്വദേശി ഷഹനാസ് പാലക്കലും രംഗത്തുവന്നു.ഐ ഫോണ്‍ എക്സുമായി നില്‍ക്കുന്ന തന്റെ ഫോട്ടോയും ഇതിന് ഉദാഹരണമായി ഷഹനാസ് ചൂണ്ടിക്കാട്ടുന്നു.

ഐ ഫോണ്‍എക്‌സ് ഇന്ത്യന്‍ വിപണിയില്‍, കുതിരപ്പുറത്തെത്തി ഫോണ്‍ വാങ്ങിയ താനെക്കാരന്‍ താരമായി

ഐ ഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആപ്പിള്‍ ഐ ഫോണ്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഫോണിന്റെ രണ്ടാമത്തെ അവകാശിയും താനാണെന്ന് വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ പറയുന്നു. ഇന്നലെയാണ് ലോക വ്യാപകമായി ഐ ഫോണ്‍ എക്സ് പുറത്തിറങ്ങിയത്.

3dgp

ഐ ഫോണ്‍ 6 ഏറ്റുവാങ്ങുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

ബാംഗ്ലൂരിലെ യു ബി സിറ്റി മാളില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വരി നിന്നാണ് വൈകുന്നേരം ആറ് മണിക്ക് ഫോണ്‍ സ്വന്തമാക്കിയതെന്ന്

ഷഹനാസ് പറയുന്നു. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു ഫോണിന്റെ ആഗോള ലോഞ്ചിങ്. ഇന്‍ഷുറന്‍സ് തുകയടക്കം 1.10 ലക്ഷം രൂപ മുടക്കിയാണ് സില്‍വര്‍ നിറത്തില്‍ 256 ജി.ബി സ്റ്റോറേജുള്ള ഫോണ്‍ ഇദ്ദേഹം സ്വന്തമാക്കിയത്.

2sahanas

ഐ ഫോണ്‍ 6മായി വളാഞ്ചേരി സ്വദേശി ഷഹനാസ് പാലക്കല്‍.

ആപ്പിള്‍ പുറത്തിറക്കിയ ആദ്യ ഐ ഫോണ്‍ മുതല്‍ തന്നെ എല്ലാ മോഡലുകളും ആദ്യ ദിനം തന്നെ സ്വന്തമാക്കിയിരുനെന്ന് ഷഹനാസ് പറയുന്നു. സാധാരണ ഇംഗ്ലണ്ടില്‍ നിന്നാണ് എല്ലാ വര്‍ഷവും ഫോണ്‍ സ്വന്തമാക്കാറ്. ഇത്തവണ ഇന്ത്യയിലും ആദ്യ ദിനം തന്നെ ഫോണ്‍ ലഭ്യമാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഇവിടെ നിന്നു തന്നെ വാങ്ങി.

1iphonex

ഐ ഫോണ്‍ എക്സ്

വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ ഗ്രീന്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമാണ്. കോഴിക്കോടും, ബാംഗ്ലൂരുമടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലും, വിദേശത്തും ഇദ്ദേഹത്തിന് ബിസിനസുണ്ട്.

English summary
Who bought iphone X first in Kerala? DGP or Malappuram native

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്