കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് മുഹമ്മദ് സുബൈര്‍? എന്തിനാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്?

Google Oneindia Malayalam News

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസമാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 153-എ, 295-എ എന്നിവ പ്രകാരം ഈ മാസം ആദ്യം അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഹമ്മദ് സുബൈര്‍ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പ്രതീക് സിന്‍ഹയ്ക്കൊപ്പമാണ് ആള്‍ട്ട് ന്യൂസ് സ്ഥാപിച്ചത്.

വസ്തുതാ പരിശോധന വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് 2017ല്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ എന്ന ലേബലിലാണ് സ്ഥാപിച്ചത്. തീവ്ര വലതുപക്ഷ ചിന്താഗതി പുലര്‍ത്തുന്നവര്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ തുറന്ന് കാണിക്കാനാണ് ആള്‍ട്ട് ന്യൂസ് എപ്പോഴും ശ്രമിച്ചിരുന്നത്. ഇതിനാല്‍ സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു ആള്‍ട്ട് ന്യൂസും പ്രതിക് സിന്‍ഹയും മുഹമ്മദ് സുബൈറും.

വിദേശത്ത് കടന്നാലും മുന്‍കൂര്‍ജാമ്യം നല്‍കണോയെന്ന് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും; വിജയ് ബാബുവിന് തിരിച്ചടി?വിദേശത്ത് കടന്നാലും മുന്‍കൂര്‍ജാമ്യം നല്‍കണോയെന്ന് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും; വിജയ് ബാബുവിന് തിരിച്ചടി?

1

മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് സംഘപരിവാര്‍ സംഘടനകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് എന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള ചിത്രങ്ങളും വാക്കുകളും അടങ്ങുന്ന മുഹമ്മദ് സുബൈറിന്റെ ഒരു ട്വിറ്റര്‍ പോസ്റ്റ് അത്യന്തം പ്രകോപനപരവും മനഃപൂര്‍വ്വം ചെയ്യുന്നതുമാണ്, ഇത് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ പര്യാപ്തമാണ്, ഇത് പൊതു സമാധാനം നിലനിര്‍ത്തുന്നതിന് ഹാനികരമാകും, എന്നാണ് അറസ്റ്റിന് പിന്നാലെ ഡല്‍ഹി പൊലീസ് പറഞ്ഞുത്. 2018 മാര്‍ച്ചിലാണ് സുബൈറിന്റെ വിവാദ ട്വീറ്റ്.

2

മഹന്ത് ബജ്റംഗ് മുനി, യതി നരസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെ ട്വിറ്ററില്‍ 'വിദ്വേഷവാദികള്‍' എന്ന് വിളിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സുബൈറിനെതിരെ ഈ മാസം ആദ്യം ഉത്തര്‍പ്രദേശില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദു ഷേര്‍ സേനയുടെ സീതാപൂര്‍ യൂണിറ്റ് തലവനായ ഭഗവാന്‍ ശരണിന്റെ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

3

സുബൈര്‍ ഗൂഢാലോചനയുടെ ഭാഗമായി സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാനും മുസ്ലീങ്ങളെ ഇളക്കിവിടാനും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താനും മനഃപൂര്‍വം ശ്രമിച്ചു. അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികളില്‍ ഹിന്ദുക്കളായ ഞങ്ങള്‍ക്കിടയില്‍ രോഷമുണ്ട് എന്നായിരുന്നു ആ പരാതിയില്‍ പറഞ്ഞിരുന്നത്. ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ സുബൈര്‍ മുസ്ലീങ്ങളെ പ്രേരിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

4

എന്നാല്‍ ഇത് 'സെലക്ടീവ് ടാര്‍ഗെറ്റിംഗിന്റെ' വ്യക്തമായ ഉദാഹരണമാണെന്ന് പ്രതീക് സിന്‍ഹ പറഞ്ഞു. സുബൈര്‍ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണവും അദ്ദേഹം തള്ളി. സുബൈറിന്റെ സോഷ്യല്‍ മീഡിയയിലെ ടൈംലൈനിലേക്ക് ഒരു സൂക്ഷ്മ നിരീക്ഷണം മതിയാകും, സുബൈര്‍ ഒരിക്കലും വിദ്വേഷമോ വിഭജന അജണ്ടയോ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മനസിലാക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.

5

നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഓഗസ്റ്റില്‍ ഡല്‍ഹി പോലീസ് പോക്സോ കേസില്‍ സുബൈറിനെതിരെ കേസെടുത്തിരുന്നു. 2020 ഓഗസ്റ്റ് 6 ന് സുബൈര്‍ അവളുടെ പിതാവുമായി നടത്തിയ ഓണ്‍ലൈന്‍ തര്‍ക്കത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം കാണിക്കുന്ന ഫോട്ടോ അടങ്ങിയ ട്വീറ്റ് പങ്കുവെച്ചു എന്നായിരുന്നു പരാതി.

6

എന്നാല്‍ ഈ കേസില്‍ സുബൈറിന് അറസ്റ്റില്‍ നിന്ന് കോടതി സംരക്ഷണം നല്‍കിയിരുന്നു. സുബൈറിന്റെ പോസ്റ്റ് പിന്‍വലിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, വിവിധ നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിസിആര്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

English summary
Who is AltNews's Mohammad Zubair? Why was Muhammad Zubair arrested?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X